- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിയോ തരംഗത്തിൽ ഏഷ്യയിലെ അതിസമ്പന്നരിൽ രണ്ടാമനായി മുകേഷ് അംബാനി; ഫീച്ചർ ഫോൺ പ്രഖ്യാപനത്തിനു പിന്നാലെ ഓഹരി വില കുതിച്ചുയർന്നത് സമ്പാദ്യം 77,000 കോടി ആയി വർധിപ്പിച്ചു
കുറഞ്ഞ ഡാറ്റ നിരക്കും സൗജന്യ 4ജി ഫീച്ചർഫോണും അവതരിപ്പിച്ച് മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായി. ഓഹരി വില കുതിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനായ മുകേഷ് അംബാനിയുടെ സ്വത്തിൽ 77,000 കോടിയുടെ(12.1 ബില്യൺ ഡോളർ)വർധനവാണുണ്ടായതെന്ന് ബ്ലൂംബെർഗിന്റെ കോടീശ്വര സൂചിക പറയുന്നു. സൗജന്യ 4ജി ഫീച്ചർ ഫോൺ പ്രഖ്യാപിച്ചതോടെയാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില റെക്കോഡ് ഉയരത്തിലെത്തിയത്. ഓഹരി വില കുതിച്ചപ്പോഴും മുകേഷ് അംബാനിയുടെ സ്വത്തിൽ കോടികൾ വർധിച്ചപ്പോഴും റിലയൻസ് ഇൻഡസ്ട്രീസിന്റെ കടബാധ്യത 15 വർഷത്തിനിയിലെ ഉയർന്ന നിലയിലെത്തുകയും ചെയ്തു. 2000 കോടി രൂപയോളം മുടക്കിയ ടെലികോം ബിസിനസിൽനിന്ന് കാര്യമായ നേട്ടമൊന്നും ഇതുവരെ കമ്പനിക്ക് ലഭിച്ചിട്ടില്ല. എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കൽസ്, റീട്ടെയിൽ, മീഡിയ തുടങ്ങിയ ബിസിനസിൽനിന്നാണ് റിലയൻസ് ഇൻഡസ്ട്രീസിന് 90 ശതമാനം വരുമാനവും ലഭിക്കുന്നത്. 2017 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനത്തിന്റെയും കടത്തിന്റെയും അനുപാതം നാല് മടങ്ങാണ് വർധിച്ചത്. ജ
കുറഞ്ഞ ഡാറ്റ നിരക്കും സൗജന്യ 4ജി ഫീച്ചർഫോണും അവതരിപ്പിച്ച് മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായി.
ഓഹരി വില കുതിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനായ മുകേഷ് അംബാനിയുടെ സ്വത്തിൽ 77,000 കോടിയുടെ(12.1 ബില്യൺ ഡോളർ)വർധനവാണുണ്ടായതെന്ന് ബ്ലൂംബെർഗിന്റെ കോടീശ്വര സൂചിക പറയുന്നു.
സൗജന്യ 4ജി ഫീച്ചർ ഫോൺ പ്രഖ്യാപിച്ചതോടെയാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില റെക്കോഡ് ഉയരത്തിലെത്തിയത്. ഓഹരി വില കുതിച്ചപ്പോഴും മുകേഷ് അംബാനിയുടെ സ്വത്തിൽ കോടികൾ വർധിച്ചപ്പോഴും റിലയൻസ് ഇൻഡസ്ട്രീസിന്റെ കടബാധ്യത 15 വർഷത്തിനിയിലെ ഉയർന്ന നിലയിലെത്തുകയും ചെയ്തു.
2000 കോടി രൂപയോളം മുടക്കിയ ടെലികോം ബിസിനസിൽനിന്ന് കാര്യമായ നേട്ടമൊന്നും ഇതുവരെ കമ്പനിക്ക് ലഭിച്ചിട്ടില്ല. എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കൽസ്, റീട്ടെയിൽ, മീഡിയ തുടങ്ങിയ ബിസിനസിൽനിന്നാണ് റിലയൻസ് ഇൻഡസ്ട്രീസിന് 90 ശതമാനം വരുമാനവും ലഭിക്കുന്നത്. 2017 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനത്തിന്റെയും കടത്തിന്റെയും അനുപാതം നാല് മടങ്ങാണ് വർധിച്ചത്.
ജിയോയിലാണ് കമ്പനിയുടെ പ്രതീക്ഷ. രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവാകുകയെന്ന ലക്ഷ്യം കമ്പനിയുടെ വരുമാനത്തിൽ വരുംവർഷങ്ങളിൽ പ്രതിഫലിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ജിയോ തരംഗത്തിൽ ഈവർഷം കമ്പനിയുടെ ഓഹരി വിലയിൽ 49 ശതമാനമാണ് നേട്ടമുണ്ടായത്. ചൊവാഴ്ച 1625 രൂപ നിലവാരംവരെ ഓഹരി വിലയെത്തി.