- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ ഉൽപ്പനത്തിന് എങ്ങനെ രണ്ട് എംആർപി വില ഈടാക്കാൻ പറ്റും? മൾട്ടിപ്ലക്സും മാളുകളും എയർപോർട്ടുകളും ഈടാക്കുന്ന അമിത വിലയ്ക് കടിഞ്ഞാണിട്ട് കേന്ദ്രസർക്കാർ; ഇനി ഒരേ ഉൽപ്പനത്തിന് എല്ലായിടത്തും ഒരേ വില
ന്യൂഡൽഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ചായകുടിച്ചതിന് കേട്ടുകേൾവിയില്ലാത്തതരം ബില്ലടയ്‌ക്കേണ്ടി വന്നതിനെക്കുറിച്ച് അടുത്തിടെ പ്രമുഖ സിനിമാ താരം ഫേസ്‌ബുക്കിലിട്ട പോസ്റ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മാളുകളിലും മൾട്ടിപ്ലക്‌സുകളിലും വിമാനത്താവളങ്ങളിലും ഒരേ സാധനത്തിന് പല വില ഈടാക്കുന്നതും ശ്രദ്ധയിൽപ്പെട്ടിരിക്കും. ഒരേ സാധനത്തിന് രണ്ട് എം.ആർ.പി. ഈടാക്കുന്ന രീതി ഇനിയുണ്ടാവില്ലെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന സൂചന. ഒരേ സംസ്ഥാനത്ത് പാക്ക് ചെയ്തുവരുന്ന വസ്തുവിന് രണ്ട് എം.ആർ.പികൾ ഉണ്ടാവാൻ പാടില്ലെന്ന് കേന്ദ്ര ഉപഭോക്തൃ വകുപ്പ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ബോട്ടിൽ ചെയ്തുവരുന്ന മിനറൽ വാട്ടർ മാത്രമല്ല, ശീതളപാനീയങ്ങൾക്കും പാക്ക് ചെയ്തുവരുന്ന മറ്റു ഭക്ഷ്യവസ്തുക്കൾക്കും ഈ നിയമം ബാധകമാണ്. വ്യത്യസ്ത വില ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അതത് സർക്കാറുകളുടെ ചുമതലയാണെന്നും വ്യത്യസ്ത വിലകൾ ഈടാക്കുകയാണെങ്കിൽ, അതിലെ കുറഞ്ഞ വില വസ്തുവിലയായി പരിഗണിക്കണമെന്നും ഉപഭോക്തൃവകുപ്പിന്റെ നിർദ
ന്യൂഡൽഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ചായകുടിച്ചതിന് കേട്ടുകേൾവിയില്ലാത്തതരം ബില്ലടയ്‌ക്കേണ്ടി വന്നതിനെക്കുറിച്ച് അടുത്തിടെ പ്രമുഖ സിനിമാ താരം ഫേസ്‌ബുക്കിലിട്ട പോസ്റ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മാളുകളിലും മൾട്ടിപ്ലക്‌സുകളിലും വിമാനത്താവളങ്ങളിലും ഒരേ സാധനത്തിന് പല വില ഈടാക്കുന്നതും ശ്രദ്ധയിൽപ്പെട്ടിരിക്കും. ഒരേ സാധനത്തിന് രണ്ട് എം.ആർ.പി. ഈടാക്കുന്ന രീതി ഇനിയുണ്ടാവില്ലെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന സൂചന.
ഒരേ സംസ്ഥാനത്ത് പാക്ക് ചെയ്തുവരുന്ന വസ്തുവിന് രണ്ട് എം.ആർ.പികൾ ഉണ്ടാവാൻ പാടില്ലെന്ന് കേന്ദ്ര ഉപഭോക്തൃ വകുപ്പ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ബോട്ടിൽ ചെയ്തുവരുന്ന മിനറൽ വാട്ടർ മാത്രമല്ല, ശീതളപാനീയങ്ങൾക്കും പാക്ക് ചെയ്തുവരുന്ന മറ്റു ഭക്ഷ്യവസ്തുക്കൾക്കും ഈ നിയമം ബാധകമാണ്. വ്യത്യസ്ത വില ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അതത് സർക്കാറുകളുടെ ചുമതലയാണെന്നും വ്യത്യസ്ത വിലകൾ ഈടാക്കുകയാണെങ്കിൽ, അതിലെ കുറഞ്ഞ വില വസ്തുവിലയായി പരിഗണിക്കണമെന്നും ഉപഭോക്തൃവകുപ്പിന്റെ നിർദ്ദേശത്തിൽ പറയുന്നു.
വ്യത്യസ്ത വിലകൾ ഈടാക്കാൻ പാടില്ലെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽനിന്ന് നിർദ്ദേശങ്ങളുണ്ടെന്നും വകുപ്പുദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. മാളുകളിലോ സിനിമാ തീയറ്ററുകളിലോ വിമാനത്താവളങ്ങളിലോ സാധാരണ കടകളിലോ ബോട്ടിൽഡ് മിനറൽ വാട്ടറിന് വ്യത്യസ്ത വിലകൾ ഈടാക്കാൻ പാടില്ല. ഈ നിയമം മറ്റു പാക്കേജ്ഡ് ഭക്ഷ്യവസ്തുക്കൾക്കും ബാധകമാണെന്നും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരിലൊരാൾ വ്യക്തമാക്കി.
ബ്രെഡുകളുടെ നിർമ്മാണ ഘട്ടത്തിൽത്തന്നെ അതിലെ ഘടകങ്ങളും തൂക്കവും പരിശോധിച്ചുറപ്പാക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പാക്കറ്റിൽ പറഞ്ഞിരിക്കുന്ന തൂക്കം പല ബ്രെഡുകൾക്കും ഇല്ലെന്ന പരാതികളെത്തുടർന്നാണ് ഈ പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകിയത്. പാക്കറ്റിൽ പറഞ്ഞിരിക്കുന്നതും ഉൽപ്പന്നത്തിന്റെയും ഭാരത്തിൽ നാലര ഗ്രാം വരെ വ്യത്യാസം അനുവദനീയമാണ്. അതിൽക്കൂടുതൽ വരുന്നുണ്ടെങ്കിൽ നടപടികളെടുക്കണമെന്നും നിർദ്ദേശമുണ്ട്.