- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്കറിൽനിന്ന് ജനിത എടുത്തുകൊണ്ടുവന്ന ആഭരണങ്ങൾ കണ്ണുമഞ്ഞളിപ്പിച്ചു; അയൽവാസി മാവേലി സ്റ്റോറിൽ പോയപ്പോൾ തഞ്ചത്തിൽ 35 പവൻ അടിച്ചെടുത്തു; ഭർത്താവ് പോലും അറിയാതെ വിറ്റ് കാശാക്കി പ്രമിഷ; മുണ്ടൂരിൽ നിന്നൊരു മോഷണ കഥ ഇങ്ങനെ
കോങ്ങാട്: അയൽവാസിയും സുഹൃത്തുമായ യുവതിയെ പറ്റിച്ച് പ്രമിഷ തട്ടിയെടുത്തത് 35 പവൻ. സുഹൃത്തിന്റെ വീട്ടിൽനിന്ന് 35 പവൻ മോഷ്ടിച്ചെന്ന കേസിൽ മുണ്ടൂർ നൊച്ചിപ്പുള്ളി കുമ്മംകാട് പ്രമിഷയാണ് (31) അറസ്റ്റിലായത്. ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം. അയൽവാസി കുമ്മംകാട് ഗംഗയുടെ ഭാര്യ ജനിതയെയാണ് പ്രമിഷയും പറ്റിച്ചത്. ജനിതയുടെ വീട്ടിൽ പ്രമിഷ വരുന്നത് പതിവായിരുന്നു. ബാങ്കിലെ ലോക്കറിൽനിന്ന് ജനിത എടുത്തുകൊണ്ടുവന്ന ആഭരണങ്ങൾ പ്രമിഷയ്ക്ക് കാണിച്ചുകൊടുത്തിരുന്നു. മുറിയിലെ ബുക്ക്ഷെൽഫിലാണ് ആഭരണങ്ങൾ സൂക്ഷിച്ചുവച്ചിരുന്നത്. ഈസമയം ആഭരണങ്ങൾ ഇങ്ങനെവെക്കരുതെന്ന് പ്രമിഷ ഉപദേശിക്കുകയും ചെയ്തിരുന്നു. ജനിതയുടെ ഭർത്താവ് സിഐഎസ്.എഫ്. ഉദ്യോഗസ്ഥനാണ്. ഭർതൃമാതാവും അച്ഛനും മാത്രമാണ് വീട്ടിൽ താമസം. ഇതെല്ലാം മനസ്സിലാക്കി സ്വർണം മോഷ്ടിക്കുകയായിരുന്നു. 18ന് നാലുമണിയോടെയാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെടുന്നത്. ജനിത പുറത്തേക്ക് ഇറങ്ങുന്നതുകണ്ട പ്രമിഷ ജനിതയെ ഫോണിലേക്ക് വിളിച്ചു. മാവേലിസ്റ്റോറിലേക്കാണ് പോകുന്നതെന്ന് ജനിത പറയുകയുംചെയ്തു. ഈസമയം
കോങ്ങാട്: അയൽവാസിയും സുഹൃത്തുമായ യുവതിയെ പറ്റിച്ച് പ്രമിഷ തട്ടിയെടുത്തത് 35 പവൻ. സുഹൃത്തിന്റെ വീട്ടിൽനിന്ന് 35 പവൻ മോഷ്ടിച്ചെന്ന കേസിൽ മുണ്ടൂർ നൊച്ചിപ്പുള്ളി കുമ്മംകാട് പ്രമിഷയാണ് (31) അറസ്റ്റിലായത്. ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം.
അയൽവാസി കുമ്മംകാട് ഗംഗയുടെ ഭാര്യ ജനിതയെയാണ് പ്രമിഷയും പറ്റിച്ചത്. ജനിതയുടെ വീട്ടിൽ പ്രമിഷ വരുന്നത് പതിവായിരുന്നു. ബാങ്കിലെ ലോക്കറിൽനിന്ന് ജനിത എടുത്തുകൊണ്ടുവന്ന ആഭരണങ്ങൾ പ്രമിഷയ്ക്ക് കാണിച്ചുകൊടുത്തിരുന്നു. മുറിയിലെ ബുക്ക്ഷെൽഫിലാണ് ആഭരണങ്ങൾ സൂക്ഷിച്ചുവച്ചിരുന്നത്. ഈസമയം ആഭരണങ്ങൾ ഇങ്ങനെവെക്കരുതെന്ന് പ്രമിഷ ഉപദേശിക്കുകയും ചെയ്തിരുന്നു. ജനിതയുടെ ഭർത്താവ് സിഐഎസ്.എഫ്. ഉദ്യോഗസ്ഥനാണ്. ഭർതൃമാതാവും അച്ഛനും മാത്രമാണ് വീട്ടിൽ താമസം. ഇതെല്ലാം മനസ്സിലാക്കി സ്വർണം മോഷ്ടിക്കുകയായിരുന്നു.
18ന് നാലുമണിയോടെയാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെടുന്നത്. ജനിത പുറത്തേക്ക് ഇറങ്ങുന്നതുകണ്ട പ്രമിഷ ജനിതയെ ഫോണിലേക്ക് വിളിച്ചു. മാവേലിസ്റ്റോറിലേക്കാണ് പോകുന്നതെന്ന് ജനിത പറയുകയുംചെയ്തു. ഈസമയം പ്രമിഷ ഇവരുടെ വീട്ടിലെത്തി. വീടിന് മുൻവശത്തിരിക്കുകയായിരുന്ന ജനിതയുടെ ഭർത്താവിന്റെ അച്ഛനോട് വീടിനുമുകളിൽ കൊപ്ര ഉണക്കാനിട്ടിരിക്കുന്ന വല കാണണമെന്ന് പറഞ്ഞ് മുകളിലേക്ക് പോവുകയായിരുന്നു. ആഭരണം കാണാനില്ലെന്ന ജനിതയുടെ പരാതിയിൽ 23ന് കോങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രമിഷയാണ് അവിടെ സ്വർണം നഷ്ടപ്പെട്ടപ്പോൾ എത്തിയതെന്ന് പൊലീസിന് മനസ്സിലായി. പ്രമിഷയെ ചോദ്യംചെയ്തപ്പോഴാണ് വഴിത്തിരിവായത്. കേസന്വേഷണത്തിന്റെ സ്ഥിതിഗതികൾ ജനിതയെ നിത്യവും വിളിച്ച് ഇവർ അറിയുന്നുണ്ടായിരുന്നു. ഇതെല്ലാം ഭർത്താവ് അറിയാതിരിക്കാൻ പ്രമിഷ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സ്വർണാഭരണങ്ങൾ തൃശ്ശൂരിലെ ജൂവലറിയിൽ വിറ്റതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച കോങ്ങാട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.