- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനംവകുപ്പിനെ പ്രകൃതി വിഭവ വകുപ്പ് ആകണം; പൊതുമരാമത്ത് വകുപ്പിനെ അടിസ്ഥാന സൗകര്യ വികസന വകുപ്പാക്കണം; സുരക്ഷാ വകുപ്പ് പുതിയതായി തുടങ്ങണം; മുരളി തുമ്മാരുകുടിയുടെ അഭിപ്രായം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ തുടക്കത്തിന് എങ്ങു നിന്നും കൈയടി കിട്ടുന്നുണ്ട്. ആ കൈയടി കുറച്ചു കൂടി മികച്ചതാക്കാൻ സോഷ്യൽ മീഡിയയിൽ നിർദ്ദേശങ്ങളുടെ ഒരു പെരുമഴ തന്നെയാണ് പെയ്യിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥനും ഏഴുത്തുകാരനുമായ മുരളി തുമ്മാരുകുടിയുടെ നിർദ്ദേശമാണ്. പ്രധാന വകുപ്പുകളുടെ പേരുകൾ കാലത്തിനൊത്ത് പുനർനിർവ്വചനം ചെയ്ത് വേണം സർക്കാർ തുടങ്ങാൻ എന്നാണ് മുരളി പറയുന്നത്. മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ പുതിയ മന്ത്രി സഭ വരുന്നു, പുതിയ മന്ത്രിമാരും. സന്തോഷം. ഒരു വിഷമം ഉണ്ട്. ഈ വകുപ്പുകളുടെ പേര് ഒക്കെ പഴഞ്ചൻ ആണ്, അതൊന്നു മാറ്റാറായില്ലേ ?ഉദാഹരണത്തിന് കേന്ദ്രത്തിൽ വിദ്യാഭ്യാസ വകുപ്പ് 'മാനവശേഷി വികസന' (Minitsry of Human Resources Development) വകുപ്പായിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. നമ്മൾ ഇപ്പോഴും മുണ്ടശ്ശേരിയുടെ കാലത്തെ പോലെ വിദ്യാഭ്യാസം തന്നെ. 'പരിസ്ഥിതിയും കാലാവസ്ഥയും' (Minitsry of
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ തുടക്കത്തിന് എങ്ങു നിന്നും കൈയടി കിട്ടുന്നുണ്ട്. ആ കൈയടി കുറച്ചു കൂടി മികച്ചതാക്കാൻ സോഷ്യൽ മീഡിയയിൽ നിർദ്ദേശങ്ങളുടെ ഒരു പെരുമഴ തന്നെയാണ് പെയ്യിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥനും ഏഴുത്തുകാരനുമായ മുരളി തുമ്മാരുകുടിയുടെ നിർദ്ദേശമാണ്. പ്രധാന വകുപ്പുകളുടെ പേരുകൾ കാലത്തിനൊത്ത് പുനർനിർവ്വചനം ചെയ്ത് വേണം സർക്കാർ തുടങ്ങാൻ എന്നാണ് മുരളി പറയുന്നത്.
മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ
പുതിയ മന്ത്രി സഭ വരുന്നു, പുതിയ മന്ത്രിമാരും. സന്തോഷം.
ഒരു വിഷമം ഉണ്ട്. ഈ വകുപ്പുകളുടെ പേര് ഒക്കെ പഴഞ്ചൻ ആണ്, അതൊന്നു മാറ്റാറായില്ലേ ?
ഉദാഹരണത്തിന് കേന്ദ്രത്തിൽ വിദ്യാഭ്യാസ വകുപ്പ് 'മാനവശേഷി വികസന' (Minitsry of Human Resources Development) വകുപ്പായിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. നമ്മൾ ഇപ്പോഴും മുണ്ടശ്ശേരിയുടെ കാലത്തെ പോലെ വിദ്യാഭ്യാസം തന്നെ.
'പരിസ്ഥിതിയും കാലാവസ്ഥയും' (Minitsry of Climate and Environment) ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ ഒരു പ്രധാന വകുപ്പായിട്ടു തന്നെ ഒരു പതിറ്റാണ്ടായി. നമ്മൾ ഇപ്പോഴും വനം വകുപ്പിന്റെ പുറകിൽ ഏച്ചു കെട്ടിയിരിക്കയാണ്.
വനവും, വെള്ളവും, മണ്ണും തണ്ണീ ർത്തടങ്ങളും ഒക്കെ കൂടി ഒരു 'പ്രകൃതി വിഭവ വകുപ്പ്' (Minitsry of Natural Resources) ആയിക്കൂടേ ? (ഇതാണിപ്പോഴത്തെ ഫാഷൻ)
ഈ മരാമത്ത് എന്ന വാക്ക് നിയമസഭയിൽ അല്ലാതെ വേറെ ഒരു സ്ഥലത്തും ആളുകൾ ഉപയോഗിക്കുന്നതല്ല. പുതിയ തലമുറയുടെ വോകാബുലറിയിൽ ഈ വാക്കില്ല. പൊതു മരാമത്ത് മാറ്റി നമുക്ക് അടിസ്ഥാന സൗകര്യ വികസന വകുപ്പോ (Minitsry of Infratsructure) നിർമ്മാണ വകുപ്പോ (Minitsry of Works) ആക്കിക്കൂടെ ?
അടുത്ത അഞ്ചു വർഷത്തിനകം ഇനിയും ഒരു നാല്പതിനായിരം അപകട മരണം വേണ്ടെങ്കിൽ ഒരു 'സുരക്ഷാ വകുപ്പ്' (Minitsry of Saftey) തന്നെ ആവാം. ഇതൊന്നും കേവലം പേരിന്റെ മാത്രം പ്രശ്‌നമല്ല. അതിന്റെ താഴെ ഉള്ള വകുപ്പുകളെ എങ്ങനെ ഒപ്റ്റിമം ആയി സംയോജിപ്പിക്കുന്നു എന്നത് കൂടി ആണ്.
ആലോചിച്ചാൽ വേറെ അങ്ങനെ പുതുമ പലതും ആവാം, പക്ഷെ അധികം ആലോചിക്കാൻ എന്നെ ആരും തരപ്പെടുത്തിയിട്ടില്ല. പക്ഷെ വേണ്ട സമയത്ത് പറഞ്ഞില്ല എന്ന തോന്നൽ പിന്നെ പാടില്ലല്ലോ.
(ഈ വിഷയത്തിൽ വായനക്കാരുടെ അഭിപ്രായങ്ങൾ കമന്റ് ബോക്‌സിൽ രേഖപ്പെടുത്താം)