കാസർകോട്: ചീമേനി പുലിയന്നൂരിലെ റിട്ട. അദ്ധ്യാപിക ജാനകിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവ് ലഭിച്ചത് ബാങ്കിൽ നിന്ന്. നാട്ടുകാരായ ആരെങ്കിലും കൊലയ്ക്കു ശേഷം ബാങ്കുകളിൽ സ്വർണം പണയം വെച്ചിട്ടുണ്ടോ എന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലെത്താൻ സഹായിച്ചത്. കൊലയ്ക്കു ശേഷം ജാനകിയുടെ ദേഹത്തു നിന്നും കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ ബാങ്കിൽ നിന്നും പൊലീസ് കണ്ടെടുത്തു. കവർച്ചയ്ക്കു ശേഷം പ്രതികൾ സ്വർണം ബാങ്കിൽ പണയം വെക്കുകയായിരുന്നു. 60,000 രൂപയും വീട്ടിൽ നിന്നും കവർച്ച ചെയ്തിരുന്നു.

പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കൊലകുറ്റം ഇവർ സമ്മതിച്ചിട്ടുണ്ട്. ചീമേനിയിലെ വിശാഖ്, റനീഷ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായത്. തനിച്ചു താമസിക്കുന്ന വയോധികദമ്പതികളുടെ പക്കൽ നിന്നും സ്വർണവും പണവും കൊള്ളയടിക്കുക എന്നതു മാത്രമായിരുന്നു പ്രതികളുടെ ഉദ്ദേശം. എന്നാൽ സംഭവത്തിനിടെ പ്രതികളിൽ ഒരാളെ ജാനകി തിരിച്ചറിയുകയും മകനേ, നീയും ഇവരുടെ കൂട്ടത്തിലുണ്ടോയെന്ന് ചോദിക്കുകയും ചെയ്തതോടെ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ജാനകിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ 13 രാത്രി പതിനൊന്ന് മണിയോടെയാണ് റിട്ടയേർഡ് അദ്ധ്യാപികയായ പി.വി.ജാനകി കൊല്ലപ്പെട്ടത്. മുഖമൂടി ധരിച്ചെത്തിയ രണ്ടു പേരാണ് കൃത്യം നടത്തിയതെന്ന് പരുക്കുകളോടെ രക്ഷപ്പെട്ട ഭർത്താവ് കൃഷ്ണൻ പൊലീസിന് മൊഴി നൽകിയിരുന്നു. വീട്ടിൽ നിന്ന് അക്രമികൾ പണവും സ്വർണവും കവരുകയും ചെയ്തു. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ വിവിധ രാഷ്ട്രീയ സംഘടനകളും നാട്ടുകാരും പ്രതിഷേധത്തിലായിരുന്നു.

ജാനകിയെ അക്രമിച്ചത് പ്രോഫഷണൽ കവർച്ചക്കാരാണെന്ന് മാത്രമാണ് ലോക്കൽ പൊലീസിന് സമർപ്പിക്കാൻ കഴിഞ്ഞത്. കവർച്ചക്കാർ മുഖം മൂടി വാങ്ങിയത് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര പരിസരത്തെ കടയിൽ നിന്നാണെന്ന വിവരത്തിലൂടേയാണ് ഇക്കാര്യത്തിലേക്ക് പൊലീസിനെ കൊണ്ടെത്തിച്ചത്. പക്ഷേ കൊലയാളി സംഘത്തെ തിരിച്ചറിയാനോ അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനോ അന്വേഷണ സംഘത്തിനായിരുന്നില്ല.

അക്രമി സംഘത്തിൽ പെട്ട ഒരു യുവാവിനോട് അക്രമത്തിന് ഇരയാകുമ്പോൾ ജാനകി സൂചിപ്പിച്ച വാക്കുകളിൽ പിടിച്ചും അന്വേഷണം നടന്നു. എന്നാൽ ഇക്കാര്യത്തിലും പൊലീസിന് ഏറെയൊന്നും മുന്നോട്ട് പോകാനായില്ല. മോനേ ഇവരുടെ കൂട്ടത്തിൽ നീയുമുണ്ടോ എന്ന് ജാനകി അക്രമത്തിനിടെ പറഞ്ഞതായി അവരുടെ ഭർത്താവ് കൃഷ്ണൻ മാസ്റ്റർ മംഗളൂരു ആശുപത്രിയിൽ വെച്ച് പൊലീസിന് മൊഴി നൽകിയിരുന്നു.

ആ വഴിക്കുള്ള അന്വേഷണത്തിനിടെ നാട്ടിൽ സംശയം തോന്നിയ ഏതാനും യുവാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ കവർച്ചയും കൊലപാതകവും സംബന്ധിച്ച ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. അക്രമ ദിവസം രാത്രി വീട്ടിൽ കോളിഗ് ബെൽ അടിച്ച് വാതിൽ തുറന്നപ്പോൾ മൂന്നംഗ അക്രമി സംഘം അകത്ത് കടക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും എവിടെയെന്ന് ചോദിക്കുകയും ചെയ്തതായി കൃഷ്ണൻ മാസ്റ്റർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അതിനു ശേഷം ജാനകിയെ ബലമായി പിടിച്ച് അവർ ശബ്ദമുണ്ടാക്കുന്നത് തടയാൻ സെല്ലോ ടാപ്പ് ഉപയോഗിച്ച് വായ മൂടുന്നതിനിടെയാണ് മോനെ ഇവരുടെ കൂട്ടത്തിൽ നീയുമുണ്ടോ എന്ന് ജാനകി പറഞ്ഞതായി കൃഷ്ണൻ മാസ്റ്റർ ഓർമ്മിക്കുന്നത്.

കഴുത്തിന് ഇരു വശവും കത്തി കുത്തി കയറ്റിയ നിലയിലാണ് കൊല്ലപ്പെട്ട ജാനകിയെ കണ്ടെത്തിയത്. തലച്ചോറിലേക്കും ശ്വാസ കോശത്തിലേക്കുമുള്ള ഞരമ്പുകൾ മുറിഞ്ഞതാണ് മരണ കാരണമായത്. ഇങ്ങിനെ കൊലപ്പെടുത്തിയാൽ ഏറെ രക്തം കാണില്ല എന്നതാണ് അക്രമികളെ പ്രേരിപ്പിച്ചത്. സമാനമായ അക്രമമാണ് ജാനകിയുടെ ഭർത്താവ് കൃഷ്ണൻ മാസ്റ്റർക്കും നേരിടേണ്ടി വന്നത്. കൃഷ്ണൻ മാസ്റ്ററുടെ പരിക്ക് ആഴത്തിലായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്്. എന്നാൽ ഇത്തരത്തിൽ ഒരാളെ അപായപ്പെടുത്താൻ