- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽനിന്നും ഇന്ത്യയിൽ അവധിക്കെത്തിയ യുവതിക്ക് ബാല്യകാല കാമുകനൊപ്പം ജീവിക്കാൻ മോഹം; ഉറക്കഗുളിക കൊടുത്ത് കഴുത്തറുത്തു കൊന്ന കേസ്സിൽ ഭാര്യയും കാമുകനും പിടിയിൽ
കാമുകനൊപ്പം ജീവിക്കുന്നതിന് ഭർത്താവിന് ഉറക്കഗുളിക കൊടുത്ത് മയക്കി കഴുത്തറുത്തുകൊന്ന കേസ്സിൽ ബ്രിട്ടീഷ് യുവതിയും കാമുകനും അറസ്റ്റിൽ. ബ്രിട്ടനിലെ ഡെർബിയിൽനിന്നും ഇന്ത്യയിൽ അവധിക്കെത്തിയപ്പോഴാണ് കാമുകനുമായി ചേർന്ന് രമൺദീപ് കൗർ മാൻ കൊലപാതകംനടത്തിയത്. കഴിഞ്ഞയാഴ്ചയാണ് 34-കാരനായ സുഖ്ജിത് സിങ്ങിനെ കുടുംബവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ രമൺദീപിനൊപ്പം ഇന്ത്യയിൽ അവധിക്കെത്തിയതായിരുന്നു സുഖ്ജിത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിൽ രമൺദീപിനുള്ള പങ്ക് തെളിഞ്ഞു. കൊലപാതകത്തിന് കൂട്ടുനിന്നത് കാമുകൻ ഗുർപ്രീതാണെന്നും തെളിഞ്ഞു. തെക്കുകിഴക്കൻ ഡൽഹിയിലെ ബാന്ദയിലുള്ള കുടുംബവീട്ടിലേക്കാണ് സുഖ്ജിത്തും രമൺദീപും ഇവരുടെ രണ്ടുമക്കളും എത്തിയത്. സുഖ്ജിത് സിങ്ങിന്റെ ബാല്യകാല സുഹൃത്താണ് ഗുർപ്രീത്. ബാല്യകാല സുഹൃത്തിനെ കാണാനും സുഖ്ജിത്ത് ഉറപ്പിച്ചിരുന്നു. തന്റെ ഭാര്യയ്ക്ക് ഗുർപ്രീതുമായി ബന്ധമുള്ള കാര്യം സുഖ്ജീത് അറിഞ്ഞിരുന്നില്ല. രമൺദീപുമായി ആലോചിച്ച് ഉറപ്പിച്ചശേഷം ഒരുദിവസം രാത്രി സുഖ്ജീത്തിന്റെ വീട്ടിലേക്ക്
കാമുകനൊപ്പം ജീവിക്കുന്നതിന് ഭർത്താവിന് ഉറക്കഗുളിക കൊടുത്ത് മയക്കി കഴുത്തറുത്തുകൊന്ന കേസ്സിൽ ബ്രിട്ടീഷ് യുവതിയും കാമുകനും അറസ്റ്റിൽ. ബ്രിട്ടനിലെ ഡെർബിയിൽനിന്നും ഇന്ത്യയിൽ അവധിക്കെത്തിയപ്പോഴാണ് കാമുകനുമായി ചേർന്ന് രമൺദീപ് കൗർ മാൻ കൊലപാതകംനടത്തിയത്.
കഴിഞ്ഞയാഴ്ചയാണ് 34-കാരനായ സുഖ്ജിത് സിങ്ങിനെ കുടുംബവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ രമൺദീപിനൊപ്പം ഇന്ത്യയിൽ അവധിക്കെത്തിയതായിരുന്നു സുഖ്ജിത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിൽ രമൺദീപിനുള്ള പങ്ക് തെളിഞ്ഞു. കൊലപാതകത്തിന് കൂട്ടുനിന്നത് കാമുകൻ ഗുർപ്രീതാണെന്നും തെളിഞ്ഞു.
തെക്കുകിഴക്കൻ ഡൽഹിയിലെ ബാന്ദയിലുള്ള കുടുംബവീട്ടിലേക്കാണ് സുഖ്ജിത്തും രമൺദീപും ഇവരുടെ രണ്ടുമക്കളും എത്തിയത്. സുഖ്ജിത് സിങ്ങിന്റെ ബാല്യകാല സുഹൃത്താണ് ഗുർപ്രീത്. ബാല്യകാല സുഹൃത്തിനെ കാണാനും സുഖ്ജിത്ത് ഉറപ്പിച്ചിരുന്നു. തന്റെ ഭാര്യയ്ക്ക് ഗുർപ്രീതുമായി ബന്ധമുള്ള കാര്യം സുഖ്ജീത് അറിഞ്ഞിരുന്നില്ല.
രമൺദീപുമായി ആലോചിച്ച് ഉറപ്പിച്ചശേഷം ഒരുദിവസം രാത്രി സുഖ്ജീത്തിന്റെ വീട്ടിലേക്ക് ഗുർപ്രീത് എത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന സുഖ്ജീത്തിന്റെ തലയിൽ ചുറ്റികകൊണ്ട് ഗുർപ്രീത് അടിച്ചു. ഇതേസമയം തലയിണ ഉപയോഗിച്ച് സുഖ്ജീത്തിനെ രമൺദീപ് ശ്വാസം മുട്ടിക്കുകയും ചെയ്തു. ഉറക്കഗുളിക കൊടുത്ത് മയക്കിയശേഷമായിരുന്നു ഈ ആക്രമണം.
മരിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഗുർപ്രീത് സുഖ്ജിത്തിന്റെ കഴുത്തറുത്തത്. മക്കളോടൊപ്പം കിടന്നുറങ്ങുന്ന നേരത്താണ് സുഖ്ജീത്തുകൊല്ലപ്പെടുന്നത്. 2005-ലാണ് സുഖ്ജീത്തും രമൺദീപും വിവാഹം കഴിക്കുന്നത്. ഗുർപ്രീതിനൊപ്പം താൻ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് സുഖ്ജീത് തയ്യാറായില്ലെന്ന് രമൺദീപ് പൊലീസിനോട് പറഞ്ഞു.