ക്ടോബർ 16 ഞായറാഴ്ച ജോലിക്ക് പോയപ്പോൾ കാണാതായ ഇന്ത്യൻ യുവതി പ്രദീപ് കൗറിന്റെ മൃതദേഹം ലണ്ടനിലെ ഫ്ലൈഓവറിന് കീഴെ നിന്നും കണ്ടെടുത്തു. ഇവരുടെ കൊലപാതകികളെ അന്വേഷിച്ച് പൊലീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്. ഹായെസിലെ ഫ്ലൈഓവറിന് കീഴിൽ മാലിന്യങ്ങൾ തള്ളുന്ന സ്ഥലത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇവരെ ലണ്ടനിലെ ഹാർലിങ്ടൺ ഹൈ സ്ട്രീറ്റിൽ അവസാനമായി കണ്ടിരുന്നത് ഒക്ടോബർ 16 ഞായറാഴ്ച വൈകുന്നേരം നാല് മണിക്കായിരുന്നു. ഇവർ ദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കാമെന്ന സംശയം ബലപ്പെട്ട സാഹചര്യത്തിൽ ബുധനാഴ്ച രണ്ട് പേരെ മെട്രൊപൊളിറ്റൻ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

യുവതി ഹോട്ടലിൽ ജോലിക്കെത്താത്തതിനെ തുടർന്ന് ഇവരുടെ തിരോധാനം ബന്ധുക്കൾ 17ാം തിയതി തിങ്കളാഴ്ച വൈകുന്നേരം ഹില്ലിങ്ടൺ മിസ്സിങ് യൂണിറ്റിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

ഇന്നലെ വൈകുന്നേരം 4.30ന് കണ്ടെടുത്തിരിക്കുന്നത് 30കാരിയായ കൗറിന്റെ മൃതദേഹം തന്നെയാണെന്നാണ് കരുതുന്നത്. ഇവരുടെ മരണം സംശയകരമായ സാഹചര്യത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ഇതെ തുടർന്ന് കാണാതാകൽ കേസ് കൊലപാതകേസായി മാറ്റിയാണ് പൊലീസ് അന്വേഷണം തുടരുന്നത്. ഇതെ തുടർന്ന് പുതിയ അറസ്റ്റുകളൊന്നും നടന്നിട്ടില്ല.

ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്ന രണ്ട് പേരെ ഡിസംബർ വരെ ജാമ്യത്തിൽ വിട്ടിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വിവരം നെക്സ്റ്റ് ഓഫ് കിന്നിനെ വിവരം അറിയിച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടത്തുന്നുണ്ട്. അഞ്ചടി നാലിഞ്ച് പൊക്കമുള്ള വെളുത്ത് കാണാൻ കൊള്ളാവുന്ന യുവതിയാണ് കൗർ.നീണ്ട കറുത്ത മുടിയാണിവർക്കുള്ളത്. കാണാതാകുമ്പോൾ ഗ്രേ ഹൂഡഡ് ജമ്പറും ബ്ലൂ ജീൻസുമായിരുന്നു യുവതിയുടെ വേഷം.