- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിൽ ഇന്ത്യൻ വംശജയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; അറസ്റ്റിലായതും ഇന്ത്യൻ വംശജൻ തന്നെ; വിശ്വസിക്കാനാവാതെ ഇന്ത്യൻ സമൂഹം
യുകെയിലെ എവിൻഗണിലുള്ള ഇടവഴിയിൽ സ്യൂട്ട്കേസിൽ ഇന്ത്യൻ വംശജയായ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കിരൺ ഡൗഡിയ(46) യുടെ മൃതദേഹമാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയായിരുന്നു മൃതദേഹം കാണപ്പെട്ടത്. നെക്സ്റ്റ് കാൾ സെന്ററിലെ ജോലിക്കാരിയാണ് കിരൺ എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഇതിനുത്തരവാദിയെന്ന് സംശയിക്കുന്ന ഇന്ത്യൻ വംശജനായ അശ്വിൻ ഡൗഡിയ (50) അറസ്റ്റിലായിട്ടുണ്ട്. ഇതോടെ ഈ കൊലപാതക കഥ വിശ്വസിക്കാനാവാതെ ലെയ്സെസ്റ്ററിലെ ഇന്ത്യൻ സമൂഹം വലയുകയാണ്. ലെയ്സെസ്റ്ററിലെ ലൈമെ റോഡിനടുത്തുള്ള വീട്ടിൽ താമസിക്കുന്ന അശ്വിനെ ഇന്ന് രാവിലെ ലെയ്സെറ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ആരെങ്കിലും ഈ പ്രദേശത്തേക്ക് സ്യൂട്ട്കേസും വലിച്ച് കൊണ്ട് വരുന്നത് കണ്ടവരുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. മൃതദേഹം കണ്ടെത്തിയ സ്യൂട്ട്കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇതിന് ചക്രങ്ങൾ ഉണ്ടെന്ന് പൊലീസ്
യുകെയിലെ എവിൻഗണിലുള്ള ഇടവഴിയിൽ സ്യൂട്ട്കേസിൽ ഇന്ത്യൻ വംശജയായ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കിരൺ ഡൗഡിയ(46) യുടെ മൃതദേഹമാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയായിരുന്നു മൃതദേഹം കാണപ്പെട്ടത്. നെക്സ്റ്റ് കാൾ സെന്ററിലെ ജോലിക്കാരിയാണ് കിരൺ എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഇതിനുത്തരവാദിയെന്ന് സംശയിക്കുന്ന ഇന്ത്യൻ വംശജനായ അശ്വിൻ ഡൗഡിയ (50) അറസ്റ്റിലായിട്ടുണ്ട്. ഇതോടെ ഈ കൊലപാതക കഥ വിശ്വസിക്കാനാവാതെ ലെയ്സെസ്റ്ററിലെ ഇന്ത്യൻ സമൂഹം വലയുകയാണ്. ലെയ്സെസ്റ്ററിലെ ലൈമെ റോഡിനടുത്തുള്ള വീട്ടിൽ താമസിക്കുന്ന അശ്വിനെ ഇന്ന് രാവിലെ ലെയ്സെറ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ആരെങ്കിലും ഈ പ്രദേശത്തേക്ക് സ്യൂട്ട്കേസും വലിച്ച് കൊണ്ട് വരുന്നത് കണ്ടവരുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. മൃതദേഹം കണ്ടെത്തിയ സ്യൂട്ട്കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇതിന് ചക്രങ്ങൾ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കിരൺ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നറിയാൻ പോസ്റ്റ്മോർട്ടം നടത്തുന്നുണ്ട്. സമീപത്തുള്ള ഒരു റീട്ടെയിൽ ഭീമന് വേണ്ടിയുള്ള കാൾസെന്ററിലായിരുന്നു കഴിഞ്ഞ 17 വർഷമായി ഇവർ ജോലി ചെയ്തിരുന്നത്. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു കിരണെന്നാണ് കുടുംബാംഗങ്ങൾ വേദനയോടെ അനുസ്മരിക്കുന്നത്. ടെറസിട്ട രണ്ട് വീടുകളുടെ ഇടയ്ക്കുള്ള വഴിയിലായിരുന്നു മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് വഴിപോക്കൻ കണ്ടെത്തിയത്.
തുടർന്ന് ഫോറൻസിക് വിദഗ്ദ്ധർ ഇവിടെ നിരവധി തവണ പരിശോധന കൾ നടത്തിയിട്ടുണ്ട്. ഇതിന് പുറമെ സമീപത്തെ വീടുകളിൽ കയറി അന്വേഷണങ്ങളും നടത്തുന്നുണ്ട്. സമീപത്തെ റീട്ടെയിൽ ഔട്ട്ലെറ്റുകളിലെ സിസിടിവി ഫൂട്ടേജുകളും അന്വേഷകർ സൂക്ഷ്മമായി പരിശോധിച്ച് വരുന്നുണ്ട്. ഭീകരസിനിമകളിൽ നടക്കുന്നത് പോലുള്ള സംഭവമാണിവിടെ അരങ്ങേറിയിരിക്കുന്നതെന്നാണ് പ്രദേശവാസികൾ പ്രതികരിച്ചിരിക്കുന്നത്.ഇവിടെ എല്ലാവരും സ്നേഹത്തോടെ ശാന്തമായി കഴിയുന്ന ഇടമാണെന്നും ഇത്തരത്തിലുള്ള ഒരു സംഭവം നടന്നതിൽ ഞെട്ടലുണ്ടെന്നും അവർ പറയുന്നു. ഇവിടെയുള്ള ആരും ഇത്തരത്തിലുള്ള പാതകം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും തദ്ദേശവാസികൾ അഭിപ്രായപ്പെടുന്നു.
തങ്ങളുടെ സഹപ്രവർത്തകയുടെ മരണമുണ്ടാക്കിയ ഞെട്ടലിൽ നിന്നും ഇനിയും മോചനം ലഭിക്കുന്നില്ലെന്നാണ് നെക്സ്റ്റ് കാൾ സെന്ററിലെ വക്താവ് പറയുന്നത്. വളരെ ക്കാലമായി ഇവിടെ ജോലി ചെയ്യുന്ന കിരൺ തങ്ങളുടെ കസ്റ്റമർ സർവീസ് ടീമിലെ ബഹുമാന്യയായ സ്റ്റാഫായിരുന്നുവെന്നും കഴിഞ്ഞ 17 വർഷമായി കമ്പനിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത് വരുകയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിക്കുന്നു. ഇതൊരു കുടുംബപ്രശ്നമാണെങ്കിലും പൊലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും കമ്പനി പറയുന്നു.കിരണിന് ആദരാഞ്ജലി അർപ്പിച്ച് കൊണ്ട് ബന്ധുക്കളും സുഹൃത്തുക്കളും സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.