- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനൊപ്പം സുഖജീവിതം നയിക്കാൻ അമ്മായിയമ്മ തടസ്സം; മറ്റു മക്കളോടൊപ്പം താമസിക്കാൻ പറഞ്ഞിട്ടും കൂട്ടാക്കിയില്ല; വയോധികയായ ഭർതൃമാതാവിനെ ഏണിപ്പടിയിൽനിന്ന് തള്ളിയിട്ടശേഷം കഴുത്തു ഞെരിച്ചു കൊല്ലാൻ മരുമകളുടെ ശ്രമം; ഗുരുതരമായി പരിക്കേറ്റ വയോധിക ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ; യുവതി കസ്റ്റഡിയിൽ
പയ്യന്നൂർ: ഭർത്താവിനൊപ്പം താൻ മാത്രം മതിയെന്ന് പറന്ന് ഭർതൃമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. വയോധിയായ യുവതിയെ ഏണിപ്പടിയിൽ നിന്നും തള്ളിയിട്ട ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. സംഭവത്തിൽ മരുമകളെ പൊലീസ് കസ്റ്റഡിയിൽ. രാമന്തളി പരത്തിക്കാട്ടെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ചെറുകിണിയൻ മീനാക്ഷിയെ (63)യാണ് കൊലപ്പെടുത്താൻ മരുമകൾ ശ്രമിച്ചത്. സംഭവത്തിൽ പരാതി ലഭിച്ചതോടെ മരുമകൾ സുചിത്രയെ (30) പയ്യന്നൂർ സിഐ എംപി.ആസാദ് കസ്റ്റഡിയിലെടുത്തത്. കൊലപാതക ശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ മീനാക്ഷി മംഗളൂരുവിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഭർതൃമാതാവിന് വഴക്കിടുന്നത് പതിവാക്കിയ സുചിത്ര തിങ്കളാഴ്‌ച്ചയും ഇവരോട് വഴക്കിട്ടു. തുടർന്നാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. സുചിത്ര മീനാക്ഷിയെ വീടിന്റെ ഏണിപ്പടിയുടെ മുകളിൽനിന്ന് തള്ളിയിട്ടുവെന്നാണ് പരാതി. വീഴ്ചയിൽ സാരമായി പരിക്കേറ്റ മീനാക്ഷിയുടെ വായിൽ തുണിതിരുകി കഴുത്തുഞെരിച്ചു കൊലപ്പെടുത
പയ്യന്നൂർ: ഭർത്താവിനൊപ്പം താൻ മാത്രം മതിയെന്ന് പറന്ന് ഭർതൃമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. വയോധിയായ യുവതിയെ ഏണിപ്പടിയിൽ നിന്നും തള്ളിയിട്ട ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. സംഭവത്തിൽ മരുമകളെ പൊലീസ് കസ്റ്റഡിയിൽ. രാമന്തളി പരത്തിക്കാട്ടെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ചെറുകിണിയൻ മീനാക്ഷിയെ (63)യാണ് കൊലപ്പെടുത്താൻ മരുമകൾ ശ്രമിച്ചത്.
സംഭവത്തിൽ പരാതി ലഭിച്ചതോടെ മരുമകൾ സുചിത്രയെ (30) പയ്യന്നൂർ സിഐ എംപി.ആസാദ് കസ്റ്റഡിയിലെടുത്തത്. കൊലപാതക ശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ മീനാക്ഷി മംഗളൂരുവിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഭർതൃമാതാവിന് വഴക്കിടുന്നത് പതിവാക്കിയ സുചിത്ര തിങ്കളാഴ്‌ച്ചയും ഇവരോട് വഴക്കിട്ടു. തുടർന്നാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. സുചിത്ര മീനാക്ഷിയെ വീടിന്റെ ഏണിപ്പടിയുടെ മുകളിൽനിന്ന് തള്ളിയിട്ടുവെന്നാണ് പരാതി. വീഴ്ചയിൽ സാരമായി പരിക്കേറ്റ മീനാക്ഷിയുടെ വായിൽ തുണിതിരുകി കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
മീനാക്ഷിയുടെ മകൻ രവീന്ദ്രനാഥിന്റെ ഭാര്യയാണ് സുചിത്ര. മീനാക്ഷി ഇവരോടൊപ്പമാണ് താമസം. മറ്റു മക്കളോടൊപ്പം താമസിക്കാൻ പോകാത്തതാണ് വധശ്രമത്തിനുകാരണമെന്നും പൊലീസ് പറയുന്നു. നാലുവർഷം മുൻപാണ് രവീന്ദ്രനാഥ് സുചിത്രയെ വിവാഹം കഴിക്കുന്നത്. ഇതിനുമുൻപും സമാനമായ അക്രമമുണ്ടായതായി നാട്ടുകാരും പറയുന്നു. രക്തം വാർന്ന നിലയിൽ മീനാക്ഷിയെ ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നാണ് മംഗളൂരുവിലേക്ക് കൊണ്ടുപോയത്.