- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊണ്ടോട്ടിക്കാരനെ നിക്കാഹ് ചെയ്യാൻ ഭർത്താവിനേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് രാജേശ്വരി റുബീനയായി; തൂങ്ങിമരിക്കുമ്പോൾ തലമുണ്ഡനം ചെയ്ത നിലയിലും; തല മൊട്ടയടിച്ചത് പേൻ ശല്യം കൊണ്ടെന്ന് മുഹമ്മദിന്റെ മൊഴി; സർവ്വത്ര ദുരൂഹതയെന്ന് പൊലീസും
മലപ്പുറം: ഇസ്ലാംമതം സ്വീകരിച്ച യുവതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതുമായി ബന്ധപ്പെട്ട സംഭവം രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. കൊല്ലം കിളികൊല്ലൂർ മാങ്ങാട്ടുശ്ശേരി അംബേദ്ക്കർ കോളനിയിലെ മാരിയപ്പന്റെ ഭാര്യയും രണ്ടു കുട്ടികളുടെ മാതാവുമായ രാജേശ്വരി എന്ന ഇരുപത്തഞ്ചുകാരിയുടെ മരണമാണ് രഹസ്യാന്വേഷണവകുപ്പ് അന്വേഷിക്കുന്നത്. മലപ്പുറം ജില്ലയിലെ പുളിക്കൽ പെരിയമ്പലത്തുള്ള വാടകവീട്ടിലാണ് ഇവർ ഭർത്താവുമൊരുമിച്ച് താമസിച്ചു വന്നത്. എന്നാൽ മൂന്നുമാസം മാത്രമാണ് ഇവർ ഇവിടെ താമസമാക്കിയിട്ടുള്ളത്. അയൽക്കാരുമായി ബന്ധപ്പെടാൻ ഇവർ തയ്യാറായതുമില്ല. തങ്ങൾ ആരാണെന്നു പോലും അടുത്ത അയൽക്കാരോട് പോലും ഇവർ അറിയിച്ചതുമില്ല. ഇതെല്ലാം മരണത്തിലെ ദുരൂഹത വളർത്തുന്നു. കൊല്ലത്തെ ഒരു തുണിക്കടയിൽ ജീവനക്കാരിയായിരുന്നു രാജേശ്വരി. അതേ കടയിൽ ജോലിചെയ്തിരുന്ന മലപ്പുറം കൊണ്ടോട്ടിയിലെ ആലുങ്ങൽ മുഹമ്മദ് ഷരീഫിന്റെ മകൻ മുഹമ്മദ് സക്കറിയയുമായി രാജേശ്വരി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. 2015 ജൂൺ മാസം വീട്ടിൽ നിന്നും തുണിക്കടയിലേക്ക
മലപ്പുറം: ഇസ്ലാംമതം സ്വീകരിച്ച യുവതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതുമായി ബന്ധപ്പെട്ട സംഭവം രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. കൊല്ലം കിളികൊല്ലൂർ മാങ്ങാട്ടുശ്ശേരി അംബേദ്ക്കർ കോളനിയിലെ മാരിയപ്പന്റെ ഭാര്യയും രണ്ടു കുട്ടികളുടെ മാതാവുമായ രാജേശ്വരി എന്ന ഇരുപത്തഞ്ചുകാരിയുടെ മരണമാണ് രഹസ്യാന്വേഷണവകുപ്പ് അന്വേഷിക്കുന്നത്.
മലപ്പുറം ജില്ലയിലെ പുളിക്കൽ പെരിയമ്പലത്തുള്ള വാടകവീട്ടിലാണ് ഇവർ ഭർത്താവുമൊരുമിച്ച് താമസിച്ചു വന്നത്. എന്നാൽ മൂന്നുമാസം മാത്രമാണ് ഇവർ ഇവിടെ താമസമാക്കിയിട്ടുള്ളത്. അയൽക്കാരുമായി ബന്ധപ്പെടാൻ ഇവർ തയ്യാറായതുമില്ല. തങ്ങൾ ആരാണെന്നു പോലും അടുത്ത അയൽക്കാരോട് പോലും ഇവർ അറിയിച്ചതുമില്ല. ഇതെല്ലാം മരണത്തിലെ ദുരൂഹത വളർത്തുന്നു.
കൊല്ലത്തെ ഒരു തുണിക്കടയിൽ ജീവനക്കാരിയായിരുന്നു രാജേശ്വരി. അതേ കടയിൽ ജോലിചെയ്തിരുന്ന മലപ്പുറം കൊണ്ടോട്ടിയിലെ ആലുങ്ങൽ മുഹമ്മദ് ഷരീഫിന്റെ മകൻ മുഹമ്മദ് സക്കറിയയുമായി രാജേശ്വരി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. 2015 ജൂൺ മാസം വീട്ടിൽ നിന്നും തുണിക്കടയിലേക്ക് തിരിച്ച രാജേശ്വരിയെ കാണാതാവുകയായിരുന്നു. പ്രണയം വളർന്നതോടെ രാജേശ്വരിയെ കോണ്ടോട്ടി അന്തിയൂർ കുന്നിലെ സക്കറിയ കൊണ്ടു പോവുകയായിരുന്നു. കൊണ്ടോട്ടിയിലെത്തിയ ശേഷം തർബിയത്തുൾ ഇസ്ലാം സഭയിൽ നിന്നും രാജേശ്വരിയെ മതപരിവർത്തനം ചെയ്യിക്കുകയായിരുന്നു. അവിടുന്നു തന്നെ റുബീന ബാനു എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. തുടർന്ന് മണ്ണാർക്കാട് കാരാക്കുറിശ്ശി വലിയ പള്ളിയിൽ നിന്നും സക്കറിയയും റുബീനയും വിവാഹിതരായി.
റുബീനയെ മതപഠനത്തിനായി കോഴിക്കോട് ജില്ലയിലെ ഒരു കേന്ദ്രത്തിലേക്ക് പിന്നീട് അയച്ചു. ഇവർ വിവാഹിതരായശേഷം നിരവധി സ്ഥലങ്ങളിൽ മാറി മാറി താമസിക്കുകയും ചെയ്തു. ഈ സമയങ്ങളിലെല്ലാം റുബീന കൊല്ലത്തെ വീട്ടുകാരോട് ബന്ധപ്പെടാറുണ്ടെന്നും പറയുന്നു. ഇടയ്ക്കിടെ അമ്മയെ ഫോൺ വിളിക്കാറുണ്ടെന്നും കൊല്ലത്തെ വീട്ടുകാർ പറയുന്നു. രാജേശ്വരി എന്ന താൻ ഇസ്ലാംമത വിശ്വാസിയായെന്നും വീട്ടുകാരെ അറിയിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് റുബീനയുടെ തല പൂർണ്ണമായും മുണ്ഡനം ചെയ്ത രീതിയിൽ കാണപ്പെട്ടതായി നാട്ടുകാർ പറയുന്നു.
റുബീനയുടെ ദുരൂഹമരണത്തെ തുടർന്ന് ഭർത്താവായ സക്കറിയയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ പേൻ ശല്യത്തെ തുടർന്നാണ് മുടി വടിക്കേണ്ടി വന്നതെന്ന് അയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. റുബീനയുടെ തല മൊട്ടയടിച്ചതും ഇടക്കിടെ താമസം മാറ്റുന്നതും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടതുമെല്ലാം മരണത്തിൽ ദുരൂഹത വളർത്തുന്നു.