കൊച്ചി: ചേട്ടനെ 5 വെട്ടുകൊണ്ട് വകവരുത്തി. ചേട്ടത്തിയുടെ മരണമുറപ്പിക്കാൻ തലയിലും കഴുത്തിലും വെട്ടിയത് 17 തവണ. മകളുടെ തലയും പിൻ കഴുത്തും വെട്ടി നുറുക്കി. കണ്ടെത്തിയത് 25 ലേറെ മുറിവുകൾ. അങ്കമാലി മൂക്കന്നൂരിൽ നടന്ന കൂട്ടക്കുരുതി സമീപകാലത്തെ സമാനതകളില്ലാത്ത കുറ്റകൃത്യമെന്നും പൊലീസ് റിപ്പോർട്ട്. കഠിനഹൃദയരെപ്പോലും ഞെട്ടിക്കുന്നതാണ് കഴിഞ്ഞ ദിവസം അങ്കമാലി മൂക്കന്നൂരിൽ നടന്ന കൂട്ടക്കൊലയെ സംമ്പന്ധിച്ചുള്ള അങ്കമാലി പൊലീസിന്റെ വസ്തുത റിപ്പോർട്ട്. ഇൻക്വസ്റ്റ് നടപടികളുടെ ഭാഗമായുള്ള പരിശോധനകളിലും തുടർന്ന് നടന്ന പോസ്റ്റുമോർട്ടത്തിലുമാണ് മുറിവുകളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനായത്.

കൊലയാളി ബാബു കൈയിൽക്കരുതിയിരുന്ന വാക്കത്തി മൂർച്ചയേറിയതായിരുന്നെന്നാണ് ഫോറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ. മുറിവുകൾ ഒട്ടുമിക്കതും ആഴത്തിലുള്ളതാണ്. തലയ്ക്ക് പിന്നിലും കഴുത്തിലും പുറത്തുമായിട്ടാണ് കൊല്ലപ്പെട്ട മൂന്ന് പേർക്കും വെട്ടേറ്റിട്ടുള്ളത്. സഹോദരൻ ശിവരാമന്റെ ചെവികളിലൊന്ന് അറ്റനിലയിലായിരുന്നു. ഇയാളുടെ ഭാര്യ വത്സയുടെ വിരലുകൾ അറ്റ് പോയിട്ടുണ്ട്. ഈ ദമ്പതികളുടെ മകൾ സ്മിതയെ ഏറെ നിഷ്ഠൂരമായിട്ടാണ് വക വരുത്തിയതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴുത്തിന് മുകളിലോട്ടുള്ള ഭാഗവും പിൻപുറവും വെട്ടി നുറുക്കിയ അവസ്ഥയിലായിരുന്നെന്നാണ് പൊലീസ് വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്. ഇവരെ വകവരുത്താൻ 25-ലേറെത്തവണ കൊലയാളി ആയുധം പ്രയോഗിച്ചെന്നാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്റെ ലക്ഷ്യം സാധിക്കാതെ വന്നാൽ സഹോദരന്മാരുടെ ഭാര്യമാരാരെ കൂട്ടത്തോടെ വകവരുത്താൻ താൻ ലക്ഷ്യമിട്ടിരുന്നതായി ബാബു പൊലീസിൽ വെളിപ്പെടുത്തിയിരുന്നു. ഇവരോടും ഇവർക്കൊപ്പം നിൽക്കുന്ന മക്കളോടുമാണ് ഇയാൾക്ക് കൂടുതൽ വൈരാഗ്യാമുണ്ടായിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിൽ സമ്മതിച്ചിട്ടുണ്ട്.

വത്സയ്ക്കും മകൾ സ്മിതയ്ക്കും നേരെ നടന്ന അതിക്രൂരമായ ആക്രമണം ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നതാണെന്നാണ് പൊലീസ് വിലയിരുത്തൽ. മറ്റ് രണ്ട് സഹോദരങ്ങളുടെ ഭാര്യമാരെയും തീർക്കാൻ ബാബു ലക്ഷ്യമിട്ടിരുന്നെങ്കിലും ഭാഗ്യം കൊണ്ട് ഇവർ രക്ഷപെട്ടു കൊല നടത്താൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയ ശേഷമാണ് ബാബു ശിവന്റെ വീട്ടിൽ എത്തിതെന്നാണ് പൊലീസ് അനുമാനം. ഇതിനായി വാക്കാത്തി ആലയിൽ കൊണ്ടുപോയി മൂർച്ച കൂട്ടിയിരുന്നു. അരും കൊല നടന്ന വീട്ടിൽ ബാബു എത്തുമ്പോൾ സൂഹൃത്തായ മരം വെട്ടുകാരൻ ശിവനും ഒപ്പമുണ്ടായിരുന്നു. സഹോദരൻ ശിവനുമായി തർക്കം മൂത്തപ്പോൾ താൻ സ്ഥലത്തെത്തിയ ഇരുചക്രവാഹനത്തിൽ നിന്നും വാക്കത്തി എടുത്തുകൊണ്ടുവന്നാണ് ബാബു ആക്രണത്തിന് തുടക്കമിട്ടത്.

മൂന്ന് പ്ലാവ് വിൽക്കാനുണ്ട് എന്ന് പറഞ്ഞാണ് ശിവനെ കൂട്ടി ബാബു കുടുംമ്പവീട്ടിലെത്തിയത്. ഈ സമയം അവിടെയുണ്ടായിരുന്ന ജ്യേഷ്ഠൻ ശിവൻ ബാബുവിനെ നോക്കി കാർക്കിച്ചു തുപ്പി. ഇതോടെയാണ് ബാബു വാഹനത്തിൽ നിന്നും വാക്കത്തി എടുത്ത് ശിവനെ ആക്രമിക്കാനെത്തിയത്.പിടിച്ചുമാറ്റാൻ എത്തിയപ്പോഴാണ് ശിവന്റെ ഭാര്യ വൽസയെ വെട്ടി വീഴ്‌ത്തിയത്. ഇതു കണ്ട് ശിവൻ മറ്റൊരു സഹോദരൻ ഷാജിയുടെ വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കവേ പിന്നിൽ നിന്നും തലയ്ക്ക് വെട്ടി വീഴ്‌ത്തി.

പിന്നെ മുന്നിൽ കിട്ടിയത് ഇവരുടെ മകൾ സ്മിതയെയായിരുന്നു. ദീനരോധനങ്ങൾക്കിടിയിലും ബാബു ഇവരെ തുരുതുര വെട്ടി.25 ലേറെ വെട്ടുകൾ ഇവരുടെ ശരീരത്തിലേറ്റിരുന്നു.എന്നിട്ടും കലിടങ്ങാതെ ഇയാൾ കൊലവിളിയുമായി വീടിന് ചുറ്റും ഓടി നടന്നു. മാതാവിനെ വെട്ടുന്നത് കണ്ട തടസം പിടിക്കുന്നതിനിടെ വെട്ടേറ്റ സ്മിതയുടെ മക്കളായ അശ്വിനും അപർണ്ണയും ആശുപത്രിയിൽ സുഖം പ്രാപിച്ച് വരികയാണ്.