ഉത്തർപ്രദേശിലെ മുസഫർ നഗറിലുണ്ടായ ട്രെയിനപകടത്തിന് പിന്നിൽ തീവ്രവാദ ഇടപെടലിന് തെളിവില്ലെന്ന് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ്. അപകട സ്ഥലത്ത് എടിഎസ് നടത്തിയ പരിശോധനയിൽ അത്തരത്തിലുള്ള ഒരു തെളിവുകളും സൂചനകളും ലഭിച്ചിട്ടില്ലെന്ന് യുപി അഡീഷണൽ ഡയറക്ടർ ജനറൽ അനന്ദ് കുമാർ പറഞ്ഞു. അതേസമയം റെയിൽവെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തു. നാല് പേരെ സസ്‌പെൻഡ് ചെയ്തു.

പുരി-ഹരിദ്വാർ-കലിംഗ ഉത്കാൽ എക്സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തിൽ 23 പേർ മരിക്കുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അട്ടിമറി, സാങ്കേതിക വീഴ്ച, സ്വാഭാവിക പിഴവ് തുടങ്ങിയ എല്ലാ തലങ്ങളിൽ നിന്നും അന്വേഷിക്കും. കോച്ചുകളും പാളവും പൂർണ്ണമായും തകർന്നിട്ടുണ്ട്. 200 മീറ്ററുകളോളം ട്രാക്ക് പൂർണ്ണമായും നശിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഉത്കൽ എക്സ്പ്രസിന്റെ 14 കോച്ചുകൾ മുസാഫർ നഗറിൽ ഖതൗലി സ്റ്റേഷന് സമീപം പാളം തെറ്റിയത്. അപകടത്തിൽ 23 ഓളം പേരാണ് മരിച്ചത്. പാളത്തിൽ പണികൾ നടക്കുന്ന കാര്യം ട്രെയിനിന്റെ ലോക്കോ പൈലറ്റിനെ അറിയിച്ചിരുന്നില്ലെന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് റെയിൽവെ സേഫ്റ്റി കമ്മീഷണർ ശൈലേഷ് കുമാർ പതക്കിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് റയിൽവെ അധികൃതർ അറിയിച്ചിരുന്നു. നാളെ മുതൽ അന്വേഷണം തുടങ്ങും. വലിയൊരു അപകടമായി തന്നെയാണ് ഇത് അന്വേഷിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അട്ടിമറി, സാങ്കേതിക വീഴ്ച, സ്വാഭാവിക പിഴവ് തുടങ്ങിയ എല്ലാ തലങ്ങളിൽ നിന്നും അന്വേഷിക്കും. കോച്ചുകളും പാളവും പൂർണ്ണമായും തകർന്നിട്ടുണ്ട്. 200 മീറ്ററുകളോളം ട്രാക്ക് പൂർണ്ണമായും നശിച്ചിട്ടുണ്ട്.

ഇന്നലെ വൈകുന്നേരത്തോടെയാണ് ഉത്കൽ എക്സ്‌പ്രസിന്റെ 14 കോച്ചുകൾ മുസാഫർ നഗറിൽ ഖതൗലി സ്റ്റേഷന് സമീപം പാളം തെറ്റിയത്. പാളത്തിൽ പണികൾ നടക്കുന്ന കാര്യം ട്രെയിനിന്റെ ലോക്കോ പൈലറ്റിനെ അറിയിച്ചിരുന്നില്ലെന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.