- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാട്ടിൻ മറ നീക്കി അഭിനയത്തിലേക്കും; ഷാൻ റഹ്മാൻ മറുനാടൻ മലയാളിയോടു മനസുതുറക്കുന്നു
തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ ഹിറ്റ് സംഗീത സംവിധായക നിരയിലേക്ക് തന്റെ ഇരിപ്പടം മാറ്റി സ്ഥാപിച്ച മ്യൂസിക് ഡയറക്ടറാണ് ഷാൻ റഹ്മാൻ. യുവ ഗാനാസ്വാദകരുടെ മനം നന്നായി അറിയാവുന്ന ഗായകനും സംഗീത സംവിധായകനുമാണ് ഷാൻ. തന്റെ പാട്ടുകളെപ്പറ്റിയും ഷാൻ തുറന്ന് സംസാരിക്കുന്നു. ഇറങ്ങാൻ പോകുന്ന ചിത്രത്തെപ്പറ്റിയും ഒപ്പം പുതിയ ഒരു ചിത്രത്തി
തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ ഹിറ്റ് സംഗീത സംവിധായക നിരയിലേക്ക് തന്റെ ഇരിപ്പടം മാറ്റി സ്ഥാപിച്ച മ്യൂസിക് ഡയറക്ടറാണ് ഷാൻ റഹ്മാൻ. യുവ ഗാനാസ്വാദകരുടെ മനം നന്നായി അറിയാവുന്ന ഗായകനും സംഗീത സംവിധായകനുമാണ് ഷാൻ. തന്റെ പാട്ടുകളെപ്പറ്റിയും ഷാൻ തുറന്ന് സംസാരിക്കുന്നു. ഇറങ്ങാൻ പോകുന്ന ചിത്രത്തെപ്പറ്റിയും ഒപ്പം പുതിയ ഒരു ചിത്രത്തിൽ അഭിനേതാവിന്റെ വേഷത്തിലും ഒരു കൈ നോക്കാൻ പോകുന്ന ഷാൻ റഹമാന്റെ വിശേഷങ്ങളിലൂടെ ഒരു യാത്ര.
- ഷാൻ ഏത് സംഗീതോപകരണവുമായാണ് താങ്കൾ 2013 നെ സ്വാഗതം ചെയ്തത്? കൂടാതെ ഈ വർഷത്തിന്റെ ആരംഭം എങ്ങനെയുണ്ട്?
ഇതു വരേക്കും ഈ വർഷം പുതുതായൊന്നും വാങ്ങിയിട്ടില്ല. പക്ഷെ ഭാഗ്യവശാൽ കുറച്ച് നല്ല ചിത്രങ്ങൾ ഇപ്പോൾ കൈയ്യിലുണ്ട്. ദൈവത്തിന് നന്ദി പറയുന്നു.
- ഏതൊക്കെയാണ് അവയിൽ എടുത്ത് പറയാൻ തക്കതായി ഉള്ളത്?
2013 എനിക്ക് നല്ല തുടക്കമാണ് നൽകിയത്. ഗിന്നസ് പക്രു സംവിധാനം ചെയ്യുന്ന 'കുട്ടിയും കോലുംന' അനുപ് മേനോനും ജയസൂര്യയും ഒന്നിക്കുന്ന 'ഹോട്ടൽ കാലിഫോർണിയന' എന്നീ ചിത്രങ്ങൾ മലയാളത്തിൽ ചെയ്യുമ്പോൾ 'നം ദുനിയ നം സ്റ്റൈൽന' എന്ന കന്നട ചിത്രവും പട്ടികയിലുണ്ട്. പ്രീതം ഗുബ്ബിയാണ് ഇതിന്റെ സംവിധായകൻ. ട്രാഫിക് ഒരുക്കിയ രാജേഷ് പിള്ളയുടെ 'മോട്ടർ സൈക്കിൾ ഡയറീസുംന' പ്രതീക്ഷ നൽകുന്ന വർക്കാണ്. പിന്നെ തീർച്ചയായും വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രം വേറൊരു കാര്യും കൂടി മോട്ടോർ സൈക്കിൾ ഡയറീസിൽ ഞാൻ ഒരു വേഷും ചെയ്യുന്നുണ്ട്.
- ഈ പട്ടണിൽ ഭൂതം, കുട്ടിയും കോലും ചിൽഡ്രൻ ഓഡിയൻസിനെയാണോ ഷാൻ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്?
കുട്ടികൾക്കായി സംഗീതം ഒരുക്കുന്നതിൽ കൂടുതൽ സന്തോഷമുണ്ട്. പക്ഷെ കുട്ടിയും കോലും കുട്ടികളുടെ കഥയല്ല! അത് ഫ്രണ്ടസ്ഷിപ്പിനെപ്പറ്റിയുള്ളതാണ്. പ്രണയവും ചതിയും ഒക്കെ അതിന്റെ പ്രമേയത്തിൽ വരുന്നുണ്ട്. അതിനാൽ അതൊരു കുട്ടികളുടെ ചിത്രമാണ് എന്ന് എനിക്ക് പറയാൻ പറ്റില്ല.
- എങ്ങനെയായിരുന്നു ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ ഷാനിന്റെ തുടക്കം? പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിലേക്ക് വന്നതെങ്ങനെ?
ജിംഗിൾസ് കമ്പോസ് ചെയ്തു കൊണ്ടായിരുന്നു ആരംഭം. തുടർന്നാണ് ഒരു ബാൻഡിന് തുടക്കമിടുന്നത്. അതിന് ശേഷമാണ് വിനീത് ശ്രീനിവാസനെ കണ്ട് മുട്ടുന്നത്. 'കോഫി അറ്റ് എംജി റോഡ്‌ന' എന്ന ആൽബം പിറക്കുന്നത് അങ്ങനെയാണ്. ആ സമയത്ത് വിനീത് 'സൈക്കിൾന' എന്ന ചിത്രത്തിൽ അഭിനയിക്കുന്നുമുണ്ടായിരുന്നു. ജോണി ആന്റണി ആയിരുന്നു സൈക്കിളിന്റെ സംവിധായകൻ. സൈക്കിളിന്റെ ട്രെയിലറിന് വേണ്ടി മ്യൂസിക് ചെയ്യുമോയെന്ന് ജോണി ചേട്ടൻ അന്ന് ചോദിച്ചു. ഞാനത് ചെയത് കൊടുത്തു. അത് കണ്ടിട്ടാണ് അദ്ദേഹം അടുത്ത ചിത്രം എനിക്ക ഓഫർ ചെയ്തത്. ആ വർക്കായിരുന്നു പട്ടണത്തിൽ ഭൂതം.
- സാധാരണ പാട്ടുകാരെ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?
ഒരു പാട്ട് കമ്പോസ് ചെയ്ത് കഴിഞ്ഞാൽ എനിക്കയച്ച് കിട്ടിയ പാട്ടുകാരുടെ ശബ്ദ സാംപിളുകൾ ഞാൻ കേൾക്കും. എന്റെ കമ്പോസിഗിൽ ആ ഗായകന്റെ അല്ലെങ്കിൽ ഗായികയുട ശബ്ദം എത്രത്തോളം ഇണങ്ങുന്നുണ്ട് എന്ന് ശ്രദ്ധിക്കും. ഓക്കെയാണെങ്കിൽ ഫിക്‌സും ചെയ്യും. അല്ലെങ്കിൽ അനേ്വഷണം തുടരും.
- ആസ്വാദകർ നിങ്ങളുടെ പാഷൻ തിരിച്ചറിയുക മാത്രമല്ല അത് അവർ പാട്ടിലൂടെ പ്രതീക്ഷിക്കുന്നുമുണ്ട്. ആ ആസ്വാദകരുമായുള്ള ഈ ഒരു വിജയകരമായ ബന്ധത്തിന്റെ രഹസ്യമെന്താണ്?
യഥാർത്ഥത്തിൽ എനിക്കറിയല്ല. പക്ഷെ ഓരോരുത്തരും എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. സംഗീതത്തോട് അങ്ങേയറ്റം പ്രതിവർത്തിയുള്ള ഒരു വ്യക്തിയാണ് ഞാൻ. എന്റെ ആസ്വാദകർ അത് മനസ്സിലാക്കുന്നുണ്ടെന്നും ഞാൻ കരുതുന്നു. അതിനാലാവാം ഈയൊരു 'കണക്ഷൻന' എളുപ്പത്തിൽ സാധിക്കുന്നത്.
- നേരത്തെ പറഞ്ഞ കുട്ടിയും കോലും, ഹോട്ടൽ കാലിഫോർണിയ, മോട്ടോർ സൈക്കിൾ ഡയറീസ് പിന്നെ കന്നട പ്രോജക്റ്റ് ഇവയെല്ലാം വ്യത്യസ്ത തലത്തിൽ നിൽക്കുന്ന വർക്കുകളാണ്. ഒരേ സമയത്ത് ഇവയെല്ലാം ചെയ്യേണ്ടി വരുമ്പോൾ?
സത്യമാണത് പക്ഷെ വളരെയധികം എക്‌സൈസസ് ആക്കുകയും ചെയ്യുന്നുണ്ട് ഈ വർക്കുകൾ. എന്റെ കഴിവുകളെ കൂടുതൽ പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണിത്. പക്ഷെ അങ്ങേയറ്റം കഠിനാധ്വാനവും ആവശ്യപ്പെടുന്നുണ്ട് ഓരോ വർക്കുകളും. സംവിധായകൻ ഹാപ്പിയാണ് എന്നതിനാൽ ഈ അധ്വാനം ഫലവത്തായി എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
- എന്ത് കൊണ്ട് ദീപക് ദേവിന് വേണ്ടി മാത്രം പാടുന്നു?
'ഈഡിയറ്റ്‌സ്‌ന' എന്ന ചിത്രത്തിന് വേണ്ടി നന്ദു കർത്ത എന്നെ പാടിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ വേറാരും എന്നെ വിളിച്ചില്ലെന്നതാണ് ശരി.
- വിനീതുമായി ഒരുമിക്കുമ്പോൾ വിജയങ്ങൾ പിറക്കാൻ കാരണം സൗഹൃദമാണോ?
തീർച്ചയായും സുഗമമായ കമ്മ്യൂണിക്കേഷൻ നടക്കുമ്പോൾ സുന്ദരമായ ഗാനങ്ങൾ പിറവി കൊള്ളുമെന്ന് പറയാം.
- ഒരു ഗാനം പോപ്പുലർ ആക്കുന്നതിൽ വിഷ്വലുകൾക്ക് പ്രാധാന്യമുണ്ടെന്ന് കരുതുന്നുണ്ടോ?
ഞാൻ കരുതുന്നു 'സോങ്ങ് പാതി വിഷ്വൽ പാതിന' എന്ന് പറയാറില്ലേ? നന്നല്ലാത്ത ചിത്രീകരണം എ. ആർ. റഹ്മാന്റെ ഗാനത്തെയും നശിപ്പിക്കാം.
- പ്രിയ ഗായകനും സംഗീത സംവിധായകനും ആരൊക്കെയാണ്?
ഷങ്കർ മഹാദേവൻ, എ. ആർ. റഹ്മാൻ
- വിനീത് ശ്രീനിവാസന്റെ ഇഷ്ടപ്പെടാത്ത ഒരു കാര്യം ഏതാണ്?
വിനീതിന്റെ ആബ്‌സന്റ് മൈന്റഡന്റനെസ്. അതാണെങ്കിൽ എപ്പോഴും സംഭവിച്ചു കൊണ്ടേയിരിക്കും.
- താങ്കളുടെ കമ്പോസിൽ താങ്കൾ ഏറ്റവുമധികം ആവർത്തിച്ച് കേട്ട് കൊണ്ടിരിക്കുന്ന ഗാനം ഏതാണ്?
എന്റെ പുതിയ ഗാനം.
- സ്വന്തം കമ്പോസിക്കിൽ ഇഷ്ടപ്പെടാത്തതോ?
പണ്ട് ഞാൻ ചെയ്ത ചില ജിംഗിൾസുകൾ. പത്ത് പൈസയ്ക്ക് കൊള്ളില്ല.
- ഏതാണ് നിങ്ങളുടെ റിങ്‌ടോൺ?
സ്വീഡിഷ് ഹൗസ് മാഫിയയുടെ ഡോൺട്യുവറി ചൈൽഡ്
- തട്ടത്തിൻ മറയത്ത് ചെയ്യുമ്പോൾ എന്തെങ്കിലും അപ്രതീക്ഷിത വിസ്മയങ്ങൾ?
'മുത്തുച്ചിപ്പ് പോലൊരുന' എന്ന ഗാനം പാടാൻ രമ്യാ നമ്പീശനെ തീരുമാനിച്ചതാണ് തികച്ചും അപ്രതീക്ഷിതം എന്ന് പറയാവുന്നത്. അതാവട്ടെ തികച്ചും പെർഫക്റ്റും ആയിരുന്നു. ആ ഗാനം സമ്മാനിച്ച വിജയം വിസ്മയിപ്പിക്കുന്നതും!
- ആസ്വദിച്ച് പാടിയ ഗാനം?
ദീപക് ദേവിന് വേണ്ടി തേജാഭായിൽ പാടിയ 'ഹേയ് ബേബി'
- ഒരു മ്യൂസിക് ഡയറക്ടർ എന്ന ജോലിയിൽ നല്ലതും മോശവും ആയ കാര്യങ്ങൾ?
മോശമായ കാരയങ്ങൾ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. ഇതിനെ ജോലി എന്നും ഞാൻ വിളിക്കില്ല. പ്രതിഫലം കിട്ടുന്ന ഒരു ഹോബി എന്നു പറയാം. ഒരു പുതിയ ഗാനത്തെപ്പോലെ എല്ലാം ദീവസവും പുതുമയുള്ളതാണ്.
- അവസാനമായി മോസ്റ്റ് റീസന്റ് 'കോഫി അറ്റ് എംജി റോഡ്‌ന' വിത്ത് യുവർ വൈഫ്?
കൊള്ളാം ഭാര്യ സൈറയുമൊത്ത് ഒരു കോഫി ഷോപ്പിലിരുന്ന ചൂടൻ കാപ്പി നുകരുന്നത് തൽക്കാലം മൂന്ന് നാല് മാസമായി നടക്കുന്നില്ല. കാരണം മകൻ റെയാൻ വസ്തുക്കൾ തല്ലിപ്പൊട്ടിക്കൽ ശീലമാക്കിയത് കൊണ്ട് ഇപ്പോൾ ടേക്ക് എവേകൾ മാത്രമേ ഉള്ളൂ.