ഷിക്കാഗോ: ഇസ്ലാമോഫോബിയ പടർന്നു പിടിക്കുന്ന ലോകത്തു നിന്നും അത്തരത്തിൽ ഒരു വാർത്ത കൂടി. വിമാനയാത്രാ വേളയിൽ മുസ്ലീമാണ് എന്ന് ഒറ്റക്കാരണം കൊണ്ട് ഇറക്കി വിടുന്ന സ്ഥിതിവിശേഷം അടുത്തിടെ പലതവണ ആവർത്തിക്കപ്പെടുകയാണ്. വിമാനത്തിൽ ഫോൺ ഉപയോഗിച്ചതിനും അള്ളാ എന്നു വിളിച്ചതിനും പാക്കിസ്ഥാൻ-അമേരിക്കൻ ദമ്പതികളെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. പാരിസിൽ നിന്നു അമേരിക്കയിലെ ഡൽറ്റാ എയർലൈൻസിൽ യാത്ര ചെയ്യുകയായിരുന്ന നാസിയ, ഫൈസൽ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്.

വിമാന ജീവനക്കാരി ഫൈസലിനെ സമീപിക്കുമ്പോൾ നാസിയ തന്റെ മാതാപിതാക്കൾക്ക് മെസേജ് അയക്കുകയായിരുന്നു. ഫൈസൽ ഫോൺ മറച്ചു പിടിച്ചതായും അള്ളാ എന്ന് വിളിച്ചെന്നും ജീവനക്കാരി പൈലറ്റിനെ വിവരം അറിയിച്ചു. തുടർന്ന് പൈലറ്റ് ഇവരെ പുറത്താക്കാതെ യാത്ര തുടരാനാവില്ലെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ അറിയിച്ചെന്നാണ് ആരോപണം.

വിമാനം കയറിയ പാക് പൗരരായ യു.എസ് ദമ്പതികൾ അല്ലാഹു എന്ന് പറയുന്നതും, വിയർക്കുന്നതും വിമാന ജീവനക്കാരി കണ്ടു. ഉടൻ പൈലറ്റിന് റിപ്പോർട്ട് ചെയ്തതോടെ വിമാനം പുറപ്പെടുന്നതിന് മുമ്പ് ഡെൽറ്റ എയർലൈൻസ് അധികൃതർ ഇരുവരെയും യാത്രയിൽനിന്ന് വിലക്കിയതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഹിജാബ് ധരിച്ച സ്ത്രീ, ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും കൂടെയുള്ളയാൾ വിയർക്കുന്നുണ്ടെന്നുമാണത്രെ ജീവനക്കാരി പൈലറ്റിനോട് പരാതിപ്പെട്ടത്. വിമാന അധികൃതരുമായി ബന്ധപ്പെട്ട പൈലറ്റ് ദമ്പതിമാരെ വഹിച്ച് വിമാനം പറത്താനാവില്‌ളെന്ന് ശഠിച്ചുവത്രെ.സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് യു.എസ് ഗതാഗത വകുപ്പിനോട് ദമ്പതികൾ ആവശ്യപ്പെട്ടു.

തുടർന്ന് വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥൻ വന്ന് ചോദ്യം ചെയ്ത് കുഴപ്പമൊന്നും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു.ജൂലൈ 26ന് നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ദുരനുഭവമുണ്ടായ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്നും ഡൽറ്റ എയർലൈൻസ് അറിയിച്ചു.