- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരയിടത്തിലെ ദേവീസാന്നിധ്യം സംരക്ഷിക്കാൻ മുസ്ലിം കുടുംബം ഹിന്ദുക്ഷേത്ര നിർമ്മാണത്തിനു തയ്യാറെടുക്കുന്നു; അടിമാലി സ്വദേശി നജീബും കുടുംബവും ക്ഷേത്രം നിർമ്മിക്കാൻ നൽകിയതു പത്തു സെന്റ് ഭൂമി
കോതമംഗലം: പുരയിടത്തിലെ ദേവീസാന്നിധ്യം സംരക്ഷിക്കാൻ മുസ്ലിം കുടുംബം ഹിന്ദുക്ഷേത്ര നിർമ്മാണത്തിനു തയ്യാറെടുക്കുന്നു. അടിമാലി മഠത്തിൽ നജീബും കുടുംബവുമാണു ഹിന്ദു ക്ഷേത്ര നിർമ്മാണത്തിനു തയ്യാറെടുപ്പുകൾ തുടങ്ങിയത്. ഇന്നലെ രാവിലെ ക്ഷേത്രനിർമ്മാണത്തിനു മുന്നോടിയായി നടന്ന അഷ്ടമംഗല്യ ദേവപ്രശ്‌ന ചടങ്ങുകളിൽ നജീബും ഭാര്യ നിഷയും ഉമ്മ സൈനബയും മക്കളുമെല്ലാം സജീവമായി പങ്കെടുത്തു. തിരുവനന്തപുരം കവടിയാർ കൊട്ടാര ജോത്സ്യൻ എം ഷിബു, ശ്യാം ബാലകൃഷ്ണൻ, ജി അനിൽകുമാർ, അച്ചുതൻ നായർ ഏഴരക്കാട് തുടങ്ങിയവരുടെ മുഖ്യകാർമികത്വത്തിൽ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. നിർമ്മാണപ്രവർത്തനങ്ങൾക്കായി നജീബിന്റെയും കുടുബത്തിന്റെയും മുഖ്യചുമതലയിൽ ക്ഷേത്ര നിർമ്മാണ സമിതിയും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അടിമാലി കുര്യൻ ഹോസ്പിറ്റലിന് പിൻവശത്ത് ആകെയുള്ള 29 സെന്റ് സ്ഥലത്തുനിന്നും പത്ത് സെന്റ് സ്ഥലമാണ് നജീബ് ക്ഷേത്ര നിർമ്മാണത്തിനായി ക്ഷേത്ര സംരക്ഷണ സമിതിക്ക് വിട്ടുനൽകിയിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് മുണ്ടക്കയത
കോതമംഗലം: പുരയിടത്തിലെ ദേവീസാന്നിധ്യം സംരക്ഷിക്കാൻ മുസ്ലിം കുടുംബം ഹിന്ദുക്ഷേത്ര നിർമ്മാണത്തിനു തയ്യാറെടുക്കുന്നു. അടിമാലി മഠത്തിൽ നജീബും കുടുംബവുമാണു ഹിന്ദു ക്ഷേത്ര നിർമ്മാണത്തിനു തയ്യാറെടുപ്പുകൾ തുടങ്ങിയത്.
ഇന്നലെ രാവിലെ ക്ഷേത്രനിർമ്മാണത്തിനു മുന്നോടിയായി നടന്ന അഷ്ടമംഗല്യ ദേവപ്രശ്‌ന ചടങ്ങുകളിൽ നജീബും ഭാര്യ നിഷയും ഉമ്മ സൈനബയും മക്കളുമെല്ലാം സജീവമായി പങ്കെടുത്തു. തിരുവനന്തപുരം കവടിയാർ കൊട്ടാര ജോത്സ്യൻ എം ഷിബു, ശ്യാം ബാലകൃഷ്ണൻ, ജി അനിൽകുമാർ, അച്ചുതൻ നായർ ഏഴരക്കാട് തുടങ്ങിയവരുടെ മുഖ്യകാർമികത്വത്തിൽ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
നിർമ്മാണപ്രവർത്തനങ്ങൾക്കായി നജീബിന്റെയും കുടുബത്തിന്റെയും മുഖ്യചുമതലയിൽ ക്ഷേത്ര നിർമ്മാണ സമിതിയും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അടിമാലി കുര്യൻ ഹോസ്പിറ്റലിന് പിൻവശത്ത് ആകെയുള്ള 29 സെന്റ് സ്ഥലത്തുനിന്നും പത്ത് സെന്റ് സ്ഥലമാണ് നജീബ് ക്ഷേത്ര നിർമ്മാണത്തിനായി ക്ഷേത്ര സംരക്ഷണ സമിതിക്ക് വിട്ടുനൽകിയിട്ടുള്ളത്.
വർഷങ്ങൾക്ക് മുമ്പ് മുണ്ടക്കയത്തു നിന്നാണ് നജീബിന്റെ കുടുംമ്പം അടിമാലിയിൽ താമസത്തിനെത്തിയത്. ഇവിടെ താമസം തുടങ്ങിയതുമുതൽ എണ്ണിയാലൊടുങ്ങാത്ത കഷ്ടപ്പാടാണ് തന്റെ കുടുംബത്തിന് നേരിടേണ്ടിവന്നതെന്നും ഇതിനു പരിഹാരത്തിനായി വിവിധ മതങ്ങളിലെ ദൈവജ്ഞന്മാരെ താൻ കണ്ടെന്നും ഇവരുടെയെല്ലാം നിർദ്ദേശങ്ങൾ കണക്കിലെടുത്തും പ്രദേശത്തിന്റെ മൊത്തത്തിലുള്ള ഐശ്വര്യത്തിനുമായിട്ടാണ് താൻ ക്ഷേത്ര നിർമ്മാണവുമായി സഹകരിക്കുന്നതെന്നാണ് നജീബിന്റെ വെളിപ്പെടുത്തൽ.
ദൈവജ്ഞന്മാരിൽ നിന്നും കുടുംബത്തിൽ ദൈവസാന്നിദ്ധ്യം ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് താനും കുടുംബവും വീട്ടിലെ അറയിൽ ദേവി -ദേവന്മാരുടെ വിഗ്രഹങ്ങൾ വച്ച് വിളക്ക് കൊളുത്തി ആരാധിച്ചിരുന്നെന്നും പിന്നീട് പുരയിടത്തിൽ ദേവി സാന്നിദ്ധ്യമുണ്ടെന്ന് വെളിപ്പെട്ടതിനെത്തുടർന്ന് പ്രത്യേകമായി തയ്യാറാക്കിയ തറയിൽ ദേവി -വിഷ്ണു-മഹാദേവ സങ്കൽപ്പത്തിൽ ദൈവജ്ഞന്മാരുടെ നിർദ്ദേശാനുസരണം കുടുംബാംഗങ്ങൾ പൂജയാരംഭിച്ചുവെന്നും ഉമ്മ സൈനബയും സഹോദരൻ നൗഫലുമാണ് വിളക്ക് വയ്ക്കലും മറ്റും നടത്തിയിരുന്നതെന്നും നജീബ് പറഞ്ഞു .
ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് വിളയ്ക്കുവയ്ക്കലും പൂജയും നടത്തിവന്നിരുന്നത്. ഇവിടുത്തെ പൂജകളിൽ പങ്കെടുക്കാൻ സമീപ്രദേശങ്ങളിൽ നിന്നു ഹൈന്ദവരും എത്തുന്നുണ്ട്. പൂജയുടെ ശുദ്ധികാര്യങ്ങൾ തടസ്സപ്പെടരുതെന്ന് വിചാരിച്ച് നജീബും കുടുംബവും സമീപത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. വിളക്കുവയ്ക്കലും ആരാധനയും തുടങ്ങിയതോടെ ദുരനുഭങ്ങൾ വിട്ടൊഴിയുകയും അത്ഭുതങ്ങൾ സംഭവിക്കുകയും ചെയ്തുവെന്നും ഇതാണ് ക്ഷേത്ര നിർമ്മാണത്തിന് താൻ രംഗത്തിറങ്ങാൻ കാരണമെന്നും നജീബ് വ്യക്തമാക്കി.
താനും കുടുംബവും ഇത്തരം പൂജകളിലും ആരാധനയിലും മറ്റും ഇടപെട്ടുതുടങ്ങിയതോടെ സ്വന്തം സമുദായത്തിൽ നിന്നും എതിർപ്പുകൾ തലപൊക്കിയിട്ടുണ്ടെന്നും കാലക്രമേണ കാര്യങ്ങൾ ബോദ്ധ്യപ്പെടുമ്പോൾ അവർ തന്നെ അംഗീകരിക്കുമെന്നുമാണ് നജീബിന്റെ കണക്കുകൂട്ടൽ. വിഗ്രഹാരാധനയും പൂജയും മറ്റും തുടങ്ങിയതോടെ ഡ്രൈവറായ എനിക്ക് ജോലി നഷ്ടമായി. മുസ്ലീമായ ലോറി ഉടമ എന്റെ കൈയിൽ നിന്നും വാഹനത്തിന്റെ താക്കോൽ വാങ്ങി മറ്റൊരാളെ ഏൽപ്പിക്കുകയായിരുന്നു. ഭാര്യ നിഷക്കും സമാന അനുഭവമുണ്ടായി. വസ്ത്ര വ്യാപാര സ്ഥാപനത്തിൽ സെയിൽസ് ഗേളായിരുന്ന അവളെ സ്ഥാപന ഉടമ ജോലിയിൽ നിന്നും നീക്കി. പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിൽ ലഭിക്കുന്ന ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഇപ്പോൾ ഞങ്ങളുടെ കുടുംമ്പം കഴിയുന്നത്. ഇതിൽ ആരോടും പരിഭവമില്ല- നജീബ് നിലപാട് വ്യക്തമാക്കി.