- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗ്ന ചിത്രങ്ങൾ കൊണ്ടു കവർ പേജ് നിറയ്ക്കുന്ന പ്ലേബോയിയുടെ ഇത്തവണത്തെ കവർ ഹിജാബ് അണിഞ്ഞ സുന്ദരി; അമേരിക്കൻ ടിവിയിൽ ആദ്യമായി ഹിജാബ് അണിഞ്ഞു പ്രത്യക്ഷപ്പെട്ട പത്രപ്രവർത്തകയ്ക്ക് പ്ലേ ബോയിയുടെ ആദരവ്
ന്യൂയോർക്ക്: പ്രമുഖ ലൈഫ്‌സ്‌റ്റൈൽ വിനോദ മാസികയായ 'പ്‌ളേബോയ്' ഇനി സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങൾ പ്രസിദ്ധീകരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തട്ടമിട്ട മുസ്ലിം പെൺകുട്ടി കവർ ചിത്രമാകുന്നു. മാഗസീനിന്റെ മോഡലായി മുസ്ലിം പെൺകുട്ടിയെത്തുന്നതിനെ കൈയടിയോടെ വായനക്കാർ സ്വീകരിക്കുമെന്നാണ് മാഗസീന്റെ പ്രതീക്ഷ. ലോകമാകെ കൂടുതൽ പേരെ ആകർഷിക്കുന്നതിനു വേണ്ടി നഗ്‌നചിത്രങ്ങൾ ഒഴിവാക്കാൻ ഈവർഷം ആദ്യം പ്ലേബോയ് തീരുമാനിച്ചിരുന്നു. ആദ്യമായാണ് ഹിജാബ് ധരിച്ച ഒരു പെൺകുട്ടി 'പ്‌ളേബോയു'ടെ മോഡലാകുന്നത്. കറുത്ത ലെതർ ജാക്കറ്റും ജീൻസും സ്‌നീക്കേഴ്‌സും ഒപ്പം ഹിജാബും ധരിച്ച് ഒരു സുന്ദരി മുഖചിത്രമായെത്തിയിരുക്കുന്നു. 22 കാരിയായ അമേരിക്കൻ പത്രപ്രവർത്തക നൂർ തഗോരി എന്ന സുന്ദരിയാണ് മോഡലാകുന്നത്. ഹിജാബ് ധരിച്ച മോഡലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ ന്യൂസ് ശൃംഖലയായ ന്യൂസിയിലാണ് നൂർ ജോലി ചെയ്യുന്നത്. കറുത്ത ലെതർ ജാക്കറ്റും ജീൻസും സ്‌നീക്കറും ഹിജാബും ധരിച്ച നൂറിന്റെ ചിത്രമാണ് മാഗസിനിൽ
ന്യൂയോർക്ക്: പ്രമുഖ ലൈഫ്‌സ്‌റ്റൈൽ വിനോദ മാസികയായ 'പ്‌ളേബോയ്' ഇനി സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങൾ പ്രസിദ്ധീകരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തട്ടമിട്ട മുസ്ലിം പെൺകുട്ടി കവർ ചിത്രമാകുന്നു. മാഗസീനിന്റെ മോഡലായി മുസ്ലിം പെൺകുട്ടിയെത്തുന്നതിനെ കൈയടിയോടെ വായനക്കാർ സ്വീകരിക്കുമെന്നാണ് മാഗസീന്റെ പ്രതീക്ഷ. ലോകമാകെ കൂടുതൽ പേരെ ആകർഷിക്കുന്നതിനു വേണ്ടി നഗ്‌നചിത്രങ്ങൾ ഒഴിവാക്കാൻ ഈവർഷം ആദ്യം പ്ലേബോയ് തീരുമാനിച്ചിരുന്നു.
ആദ്യമായാണ് ഹിജാബ് ധരിച്ച ഒരു പെൺകുട്ടി 'പ്‌ളേബോയു'ടെ മോഡലാകുന്നത്. കറുത്ത ലെതർ ജാക്കറ്റും ജീൻസും സ്‌നീക്കേഴ്‌സും ഒപ്പം ഹിജാബും ധരിച്ച് ഒരു സുന്ദരി മുഖചിത്രമായെത്തിയിരുക്കുന്നു. 22 കാരിയായ അമേരിക്കൻ പത്രപ്രവർത്തക നൂർ തഗോരി എന്ന സുന്ദരിയാണ് മോഡലാകുന്നത്. ഹിജാബ് ധരിച്ച മോഡലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
വീഡിയോ ന്യൂസ് ശൃംഖലയായ ന്യൂസിയിലാണ് നൂർ ജോലി ചെയ്യുന്നത്. കറുത്ത ലെതർ ജാക്കറ്റും ജീൻസും സ്‌നീക്കറും ഹിജാബും ധരിച്ച നൂറിന്റെ ചിത്രമാണ് മാഗസിനിൽ വന്നിരിക്കുന്നത്. വിട്ടുവീഴ്ചകൾക്ക് തയ്യാറാവത്ത പ്രവർത്തക എന്നാണ് മാഗസിൻ നൂറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. യു.എസിന്റെ വാണിജ്യ ടെലിവിഷൻ ചാനലിലെ ആദ്യ ഹിജാബി അവതാരകയാകാൻ ആഗ്രഹിക്കുന്ന നൂർ ലിബിയൻ വംശപരമ്പരയിൽ ഉൾപ്പെട്ട വനിതയാണ്.
പ്ലേബോയിയുടെ മോഡലാകാനുള്ള നൂറിന്റെ തീരുമാനത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. മുസ്ലിമായ നൂർ മതവിശ്വാസത്തെ കൈവിട്ടു എന്നാരോപിച്ചാണ് രൂക്ഷമായ പ്രതികരണങ്ങൾ. 22കാരിയായ നൂറിനെ ലൈംഗികമായി അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ട്. എന്നാൽ, വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്ന് നൂർ വ്യക്തമാക്കുന്നു. മുസ്ലിമായതിനാൽ യുഎസിൽ ഉയർന്നുവരാൻ അനുഭവിച്ച പ്രയാസങ്ങളാണ് കരിയറിൽ മുന്നോട്ടു പോകാനുള്ള പ്രചോദനമെന്നു നൂർ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ തുറന്നു പറയുന്ന ഒരു ഫീച്ചറും മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇനി സുന്ദരിമാരുടെ നഗ്‌ന ചിത്രങ്ങൾ പ്രസിദ്ധീകരിക്കില്ല എന്ന് പറഞ്ഞ് 'പ്‌ളേബോയ്' ഈയിടെയാണ് എല്ലാവരേയും ഞെട്ടിച്ചത്. അതിന് ശേഷമാണ് വിപ്‌ളവവും സൗന്ദര്യവും കൂട്ടികലർത്തുന്ന ഒരു ജനകീയ മുഖത്തിലേക്ക് മാറിയത്. മാസികയുടെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ ഹഗ് ഹെഫ്‌നറിന്റെ വീട്ടിൽ എഡിറ്റോറിയലിലെ മുതിർന്ന അംഗം കൊറി ജോൺസ് നടത്തിയ ചർച്ചയിൽ കഴിഞ്ഞമാസമാണ് നഗ്ന ചിത്രങ്ങൾ ഒഴിവാക്കാൻ തീരുമാനമെടുത്തത്. ട്വിറ്ററിലും ഫേസ്‌ബുക്കിലുമൊക്കെ പ്രവേശം ലഭിക്കാൻ മാസികയുടെ വെബ്‌സൈറ്റിൽനിന്ന് നേരത്തേതന്നെ മോശം ചിത്രങ്ങൾ ഒഴിവാക്കിയിരുന്നു.
1970ൽ ഇന്റർനെറ്റ് പ്രചാരം നേടും മുമ്പ് 56 ലക്ഷം കോപ്പികൾ വിറ്റുപോയിരുന്നു ഈ മാസിക. എന്നാൽ, ഇപ്പോൾ എട്ടുലക്ഷം കോപ്പികൾ മാത്രമേ അച്ചടിക്കുന്നുള്ളൂ. സ്മാർട്ട്‌ഫോണിന്റെ കടന്നുകയറ്റമാണ് മാസികയുടെ വിൽപനയിടിച്ചത്.