- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ന്യൂനപക്ഷം ഭൂരിപക്ഷമായെന്നത് കള്ളക്കണക്ക്; ബിജെപിയുടെ പ്രമേയത്തെ വിമർശിച്ച് മുസ്ലിം സംഘടനകൾ; കാനത്തിന്റെയും ഐസക്കിന്റെയും പ്രസ്താവനകളാണ് ബിജെപിക്ക് വളമായെന്ന് ലീഗ്; ബിജെപി മാപ്പുപറയണമെന്ന് പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്: കേരളത്തിൽ ന്യൂനപക്ഷം ഭൂരിപക്ഷമായൈന്ന ബിജെപിയുടെ കോഴിക്കോട് പ്രമേയം കള്ളക്കണക്കാണോ? തീർത്തും തെറ്റിദ്ധാരണാജനകമാണ് ഈ പ്രചാരണംമെന്ന് പറഞ്ഞ് മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകൾ പ്രമേയത്തെ തള്ളുകയാണ്.ഇതിലെ വസ്തുതാപരമായ പ്രശ്‌നങ്ങൾ ഫേസ്‌ബുക്ക് അടക്കമുള്ള നവമാധയമങ്ങളിൽ ചർച്ചയായിരിക്കയാണ്. 2011ലെ കാനേഷുമാരി പ്രകാരം സംസ്ഥാന
കോഴിക്കോട്: കേരളത്തിൽ ന്യൂനപക്ഷം ഭൂരിപക്ഷമായൈന്ന ബിജെപിയുടെ കോഴിക്കോട് പ്രമേയം കള്ളക്കണക്കാണോ? തീർത്തും തെറ്റിദ്ധാരണാജനകമാണ് ഈ പ്രചാരണംമെന്ന് പറഞ്ഞ് മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകൾ പ്രമേയത്തെ തള്ളുകയാണ്.ഇതിലെ വസ്തുതാപരമായ പ്രശ്‌നങ്ങൾ ഫേസ്‌ബുക്ക് അടക്കമുള്ള നവമാധയമങ്ങളിൽ ചർച്ചയായിരിക്കയാണ്. 2011ലെ കാനേഷുമാരി പ്രകാരം സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ 26.6 ശതമാനമാണ്. എന്നാൽ ബിജെപി പ്രമേയത്തിൽ ഇത് 32 ശതമാനമായി. 2001ലെ കണക്ക് പ്രകാരം 24.7 ശതമാനമാണ് മുസ്ലിം ജനസംഖ്യ. ക്രിസ്ത്യാനികളുടേത് 19.02ശതമാനവും. ഹിന്ദുക്കളുടേത് 56.16ഉം ശതമാനം. 2011ലത്തെുമ്പോൾ നേരിയ വർധനയാണ് ന്യൂനപക്ഷ ജനസംഖ്യയിലുണ്ടായത്.
ഇക്കാര്യം മറച്ചുവച്ച് കാൽനൂറ്റാണ്ടിനകം കേരളം മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്ന ആശങ്കയാണ് ബിജെപി പച്ചക്ക് പറയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭൂമിക്കച്ചവടം തുടങ്ങിയ മേഖലയിൽപോലും ന്യൂനപക്ഷങ്ങൾ മുന്നിലാണെന്ന് പറഞ്ഞ് വർഗീയ ധ്രുവീകരണത്തിന് പരസ്യമായാണ് ശ്രമിക്കുന്നത്. നഗരപ്രദേശങ്ങളിലും നാഷനൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ റോഡുകൾക്ക് സമീപമുള്ള സ്ഥലങ്ങൾ മുഴുവൻ ഒരു പ്രത്യേക സമുദായക്കാരും തോട്ടം മേഖലയിലും വനപ്രദേശങ്ങൾക്കരികിലെ ഭൂമി മുഴുവൻ മറ്റൊരു സമുദായവും കൈവശപ്പെടുത്തിയെന്നും പാർട്ടി പ്രമേയത്തിലുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തികാടിത്തറ നിലനിർത്തുന്ന പ്രവാസി നിക്ഷേപത്തെ ആ നിലക്ക് കാണാതെ മതവിഭാഗത്തിൻേറതാക്കി മാറ്റുകയാണ് ബിജെപി ചെയ്യുന്നതെന്ന് ന്യൂനപക്ഷ സംഘടനകൾ മാത്രമല്ല നിഷ്പക്ഷരും ചോദിക്കുന്നുണ്ട്്. ഗൾഫിലെ വരുമാനം ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരന്നു ചോദ്യത്തിന് ബി.ജെ പി നേതാക്കൾക്കും മറുപടിയില്ല.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും ടി.എം. തോമസ് ഐസക്ക് എംഎൽഎയുടെയും ചില പരാമർശങ്ങളാണ് ബിജെപിക്ക് ആത്മധൈര്യം നൽകുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ചൂണ്ടിക്കാട്ടി. ആർ.എസ്.എസിനെ പോലുള്ള വർഗീയ ശക്തികളെ തടയുന്നതിൽ ഇടതുപക്ഷം പ്രധാന പങ്ക് വഹിച്ചിരുന്നു. എന്നാൽ, അരുവിക്കര തോൽവിയെ തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണം. ഭൂരിപക്ഷ വോട്ട് നേടാൻ ഭൂരിപക്ഷ വർഗീയതയെ താലോലിക്കലാണ് നല്ലതെന്ന നിർഭാഗ്യകരമായ ചിന്ത എൽ.ഡി.എഫിൽ നിന്ന് ഉയർന്നുവന്നിട്ടുണ്ടെന്ന് മീജീദ് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് മുൻനിർത്തി കേരളത്തിലെ ബഹുമതസമൂഹത്തെ വർഗീയമായി വിഭജിക്കാൻ കള്ളക്കണക്കുകൾ നിരത്തി നുണപ്രചാരണം നടത്തുന്ന ബിജെപി കേരള സമൂഹത്തോട് മാപ്പുപറയണമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എച്ച്. നാസർ ആവശ്യപ്പെട്ടു. സെൻസസ് റിപ്പോർട്ട് അടക്കമുള്ള ആധികാരിക രേഖകളെ വ്യാജമായും ഭാഗികമായും ഉദ്ധരിച്ചുകൊണ്ടുള്ള ബിജെപി സംസ്ഥാന കമ്മിറ്റിയുടെ പ്രമേയം മതധ്രുവീകരണ അജണ്ടയുടെ വിളംബരമാണ്.
ജനസംഖ്യാ വിവരം ശേഖരിക്കപ്പെടുന്ന ഓരോ പത്തു വർഷത്തിലും കേരളത്തിൽ മുസ്ലിംകളുടെ ജനസംഖ്യാ വർധന നിരക്ക് കുറഞ്ഞുവരികയാണെന്ന് 2011 ലെ സെൻസസ് റിപ്പോർട്ടും സ്ഥിരീകരിച്ചിട്ടുള്ളതാണ്. കാൽ നൂറ്റാണ്ടിനുള്ളിൽ കേരളം ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന വർഗീയഭീതി സൃഷ്ടിക്കുന്നതിനുവേണ്ടി മുസ്ലിം ജനസംഖ്യ 32 ശതമാനമായി എന്ന പച്ചക്കള്ളമാണ് ബിജെപി പടച്ചുവിടുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.
മത സൗഹാർദത്തിന് കേളികേട്ട കേരളത്തിന്റെ പൈതൃകമാണ് ബിജെപി നശിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സ്പർധയുടെ തീ പടർത്തി നാടിന്റെ സമാധാനത്തെ നശിപ്പിക്കുകയും വർഗീയ ദ്രുവീകരണത്തിലൂടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുകയുമാണ് വി. മുരളീധരന്റെ പ്രസ്താവനയുടെ അജണ്ടയെന്ന് യോഗം ആരോപിച്ചു. അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.