- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രത്തിൽ കാവിവൽക്കരണം, കേരളത്തിൽ ലീഗ്വൽക്കരണവും? പത്താംക്ലാസിലെ ചോദ്യപേപ്പറിൽ ലീഗിന്റെ കൊടി അടയാളമായ ചന്ദ്രക്കലയും നക്ഷത്രവും; അന്വേഷണം ആവശ്യപ്പെട്ട സംഘടനകൾ
തിരുവനന്തപുരം: ബിജെപിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ അധികാരത്തിൽ എത്തിയത് മുതൽ വിദ്യാഭ്യാസ വകുപ്പിനെ ഹൈന്ദവവൽക്കരണ ശ്രമവുമായി നീങ്ങുന്നു എന്ന ആരോപണം ശക്തമാണ്. ക്രിസ്തുമസ് ദിനം സിബിഎസ്ഇ സ്‌കൂളുകൾക്ക് പ്രവൃത്തിദിനമാക്കാൻ ശ്രമം നടന്നുവെന്ന വാർത്ത ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്ര
തിരുവനന്തപുരം: ബിജെപിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ അധികാരത്തിൽ എത്തിയത് മുതൽ വിദ്യാഭ്യാസ വകുപ്പിനെ ഹൈന്ദവവൽക്കരണ ശ്രമവുമായി നീങ്ങുന്നു എന്ന ആരോപണം ശക്തമാണ്. ക്രിസ്തുമസ് ദിനം സിബിഎസ്ഇ സ്‌കൂളുകൾക്ക് പ്രവൃത്തിദിനമാക്കാൻ ശ്രമം നടന്നുവെന്ന വാർത്ത ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രതിഷേധം ഉയർന്നത്. എന്നാൽ, കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ലീഗ് വൽക്കരണമാണോ എന്ന ചോദ്യം ഉയരാൻ ഇടനൽകുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ നടന്ന പത്താംക്ലാസ് പരീക്ഷാ ചോദ്യപേപ്പറിൽ ലീഗിന്റെ ചിഹ്നം കാണപ്പെട്ടതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്.
ഇന്നലെ നടന്ന സോഷ്യൽ സയൻസ് ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറിന്റെ അവസാന ഭാഗത്താണ് ലീഗിന്റെ കൊടിയടയാളമായ ചന്ദ്രക്കലയും നക്ഷത്രവും ചേർത്തിരിക്കുന്നത്. ഇതേ വിഷയത്തിന്റെ മലയാളം ചോദ്യപ്പേപ്പറിന്റെ അവസാന ഭാഗത്ത് മൂന്ന് വട്ടമാണ് ചേർത്തിരിക്കുന്നത്. പാഠപുസ്തകത്തിലൂടെയും യൂണിഫോമിലൂടെയും ലീഗിന്റെ നിറവും നിലപാടും കുത്തിത്തിരകുന്നു എന്ന സംഘപരിവാർ സംഘടനകളുടെ ആരോപണത്തിന് കരുത്തു പകരുന്ന സംഭവമാണ് വിദ്യാഭ്യാസവകുപ്പാണ് ഒടുവിൽ ചോദ്യപേപ്പറിലും ലീഗിന്റെ ചിഹ്നത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഇതിനോടകം തന്നെ ചോദ്യപ്പേപ്പറിന്റെ ഈ ഭാഗങ്ങൾ സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. മുസ്ലിംലീഗിന്റെ വികലമായ നിലപാടിന്റെ തുടർച്ചയാണ് ചോദ്യപേപ്പറിൽ പോലും പാർട്ടി ചിഹ്നങ്ങൾ തിരുകി കയറ്റുന്നതിലൂടെ വ്യക്തമാകുന്നതെന്നാണ് ആക്ഷേപം. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തി. വിദ്യാഭ്യാസമേഖലയെ വർഗീയവത്കരിക്കാനാണ് ഇത്തരം ചിഹ്നങ്ങൾ ചോദ്യപ്പേപ്പറിൽ ചേർക്കുന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും എൻ.ടി.യു. സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ, എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി എൻ.ശ്രീകുമാർ എന്നിവർ ആവശ്യപ്പെട്ടു.
ചോദ്യപേപ്പറിൽ ലീഗിന്റെ കൊടിയടയാളം പതിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എൻ.ടി.യു. സംസ്ഥാന പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. നേരത്തെ പച്ചക്കോട്ട് അദ്ധ്യാപകർക്ക് നിർബന്ധമാക്കിയെന്ന ആരോപണവും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. കൂടാതെ മലബാറിലെ സ്‌കൂളുകൾക്ക് +2 അനുവദിക്കുന്ന വിഷയവും ഏറെ വിവാദങ്ങൾക്ക് ഇടയാക്കുകയുണ്ടായി. മുമ്പ് യു.എ. ബീരാൻ ഭക്ഷ്യമന്ത്രിയായിരുന്നപ്പോഴും സമാന സംഭവം ഉണ്ടായിട്ടുണ്ട്. റേഷൻകാർഡിന്റെ നിറം അതിന് മുമ്പ് ചുവപ്പായിരുന്നു. ബീരാൻ മന്ത്രിയായിരിക്കെ അത് പച്ചയാക്കിയതും ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിരുന്നു.