- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണിയെ കാണിച്ച് സിപിഐയെ പേടിപ്പിക്കാൻ നോക്കേണ്ട; സംസ്ഥാന സമ്മേളനത്തിൽ കെഎം മാണിയെ പങ്കെടുപ്പിച്ച സിപിഎമ്മിന് മറുപടി കൊടുക്കാനൊരുങ്ങി സിപിഐ; മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷനെ പങ്കെടുപ്പിക്കാൻ ശ്രമം; സമ്മേളനത്തിന്റെ ഏതെങ്കിലുമൊരു സെമിനാറിൽ ഹൈദരലി ശിഹാബ് തങ്ങൾ പങ്കെടുത്തേക്കുമെന്ന് സൂചന
മലപ്പുറം: മാർച്ച് 1 മുതൽ മലപ്പുറത്ത് ആരംഭിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൽ പങ്കെടുത്തേക്കും. തൃശൂരിൽ സമാപിച്ച സിപിഐ എം സംസ്ഥാന സമ്മേലനത്തിൽ കെഎം മാണിയെ പങ്കെടുപ്പിച്ചതിന് മറപടിയായാണ് മലപ്പുറത്ത് സിപിഐ തങ്ങലേ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിനായി മുൻ സിപിഐ നേതാവും നിലവിൽ മുസ്ലിംലീഗ് എംഎൽഎയുമായ കെഎൻഎ ഖാദർ വഴി തങ്ങളെ സമ്മേളനത്തിന്റെ ഏതെങ്കിലുമൊരു സെമിനാറിൽ എത്തിക്കാനുള്ള ശ്രമങ്ങളാണിപ്പോൾ നടക്കുന്നത്. കെ എം മാണിയെ സിപിഎം തങ്ങളുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിനെ വ്യപക പ്രതിഷേധമായിരുന്നു ഉയർന്നിരുന്നത്.എന്നാൽ മാണിക്കെതിരെയുള്ളയത്ര പ്രതിഷേധങ്ങളൊന്നും ലീഗിനോടും ശിഹാബ് തങ്ങളോടും ഇടതുമുന്നണക്കില്ലാത്തതിനാൽ തങ്ങളുടെ പ്രാതിനിധ്യത്തെ ആരും വിമർശിക്കാൻ മുതിരുകയുമില്ല. അതേസമയം മാണിയെ കാണിച്ച് സിപിഐയെ മുന്നണിയിൽ പേടിപ്പിച്ച് നിർത്താനുള്ള സിപിഎമ്മിന്റെ വല്യേട്ടൻ മനോഭാവത്തിന് മറുപടിയായാണ് തങ്ങളെ സമ്മേളനത്തിൽ പങ്കെടുപ്പിച്ച് സിപിഐ നൽക
മലപ്പുറം: മാർച്ച് 1 മുതൽ മലപ്പുറത്ത് ആരംഭിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൽ പങ്കെടുത്തേക്കും. തൃശൂരിൽ സമാപിച്ച സിപിഐ എം സംസ്ഥാന സമ്മേലനത്തിൽ കെഎം മാണിയെ പങ്കെടുപ്പിച്ചതിന് മറപടിയായാണ് മലപ്പുറത്ത് സിപിഐ തങ്ങലേ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിനായി മുൻ സിപിഐ നേതാവും നിലവിൽ മുസ്ലിംലീഗ് എംഎൽഎയുമായ കെഎൻഎ ഖാദർ വഴി തങ്ങളെ സമ്മേളനത്തിന്റെ ഏതെങ്കിലുമൊരു സെമിനാറിൽ എത്തിക്കാനുള്ള ശ്രമങ്ങളാണിപ്പോൾ നടക്കുന്നത്.
കെ എം മാണിയെ സിപിഎം തങ്ങളുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിനെ വ്യപക പ്രതിഷേധമായിരുന്നു ഉയർന്നിരുന്നത്.എന്നാൽ മാണിക്കെതിരെയുള്ളയത്ര പ്രതിഷേധങ്ങളൊന്നും ലീഗിനോടും ശിഹാബ് തങ്ങളോടും ഇടതുമുന്നണക്കില്ലാത്തതിനാൽ തങ്ങളുടെ പ്രാതിനിധ്യത്തെ ആരും വിമർശിക്കാൻ മുതിരുകയുമില്ല. അതേസമയം മാണിയെ കാണിച്ച് സിപിഐയെ മുന്നണിയിൽ പേടിപ്പിച്ച് നിർത്താനുള്ള സിപിഎമ്മിന്റെ വല്യേട്ടൻ മനോഭാവത്തിന് മറുപടിയായാണ് തങ്ങളെ സമ്മേളനത്തിൽ പങ്കെടുപ്പിച്ച് സിപിഐ നൽകാൻ ശ്രമിക്കുന്നത്. മാണിയെ എൽഡിഎഫിലെടുത്താൽ യുഡിഎഫിൽ തങ്ങൾക്കിടമുണ്ടെന്ന് കാണിക്കാനാണ് ലീഗിനെ ചേർത്ത് പിടിച്ച് സിപിഐ പറയാൻ ശ്രമിക്കുന്നത്.
സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ന്യൂനപക്ഷ സെമിനാറിലായിരിക്കും പങ്കെടുക്കകയാണങ്കിൽ ഹൈദരലി തങ്ങളെത്തുക. മുന്നണിയിൽ സിപിഎമ്മിന്റെ വല്യേട്ടൻ മനോഭാവത്തെ ഊട്ടിയുറപ്പിക്കുന്ന രീതിയിലുള്ള സിപിഎം സമ്മേളനത്തിൽ സിപിഐ മന്ത്രിമാർക്കെതിരെ ഉയർന്ന വിമർഷനങ്ങൾക്ക് മലപ്പുറത്ത് നടക്കുന്ന സമ്മേളനത്തിൽ മരപടിയുണ്ടാകുമെന്നാണ് രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നത്. ഭരണത്തിലിരിക്കുമ്പോഴും എപ്പോഴും മുന്നണിയിൽ പ്രതിപക്ഷമായി നിൽക്കുന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തെ ഏറെ പ്രധാന്യത്തോട്് കൂടിയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.
അതേ സമയം മലപ്പുറത്ത് വെച്ച് ആദ്യായി നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്. മലപ്പുരം മുനിസിപ്പൽ ബസ്്റ്റാന്റിന് സമീപത്തുള്ള സ്വാഗത സംഘം ഓഫീസിലും, സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിലും രാപ്പകലുകളില്ലാത്തെ പ്രവർത്തകർ കർമ്മനിരതരാണ്. പൊതുവെ പച്ചയടിച്ച് കാണാറുള്ള മലപ്പുറം നഗരം മുഴുവൻ സിപിഐ സമ്മേളനത്തോടനുബന്ധിച്ച് ചുവപ്പണിഞ്ഞിരിക്കുയാണ്. സാധാരണ രീതിയിൽ മലപ്പുറത്ത് ഇത്തരത്തിൽ സിപിഎം കൊടികളും തോരണങ്ങളും കെട്ടിയാല് അതിന് പകരമായി ലീഗും പച്ചക്കൊടിയും മാലയുമായി രംഗത്ത് വരാറുണ്ടെ്ങ്കിലും ഇത്തവണ സിപിഐ ആയതിനാൽ ലീഗ് പക്ഷെ അതിന് മുതിർന്നിട്ടില്ല.
ഇന്നലെ മണ്ണാർക്കാട് ലീഗ് പ്രവർത്തകന്റെ മരണത്തിൽ പിടിക്കപ്പെട്ട പ്രതികളിൽ സിപിഐകാരുണ്ടെന്നറിഞ്ഞിട്ട് പോലും ആരും തന്നെ നഗരത്തിൽ പ്രതിഷേധക്കുകയോ സമ്മേളനത്തിന്റെ പ്രചരണ സാമഗ്രികലിൽ കൈവെക്കുകയോ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പെതുവെ സിപിഐക്ക് സംഘടനാ ശക്തി കുറവായ മലപ്പുറത്ത് ഒരു സംസ്്ഥാന സമ്മേളനം വിജയിപ്പിക്കുക എന്നത് സിപിഐ മലപ്പുറം ജില്ലാ കമ്മറ്റിയെ അപേക്ഷിച്ച് വൻവെല്ലുവിളിയാണെങ്കിലും മറ്റുജില്ലകളിൽ നിന്നും പ്രവർത്തകരെ കൊണ്ട് വന്ന് ഏറെക്കുറെ പ്രശ്നരഹിതമായാണ് മുന്നോട്ട് പോകുന്നത്. സ്വാഗത സംഘം ചെയർമാനായ മുൻ മന്ത്രി കെപി രാജേന്ദ്രൻ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. സിപിഐ സമ്മേളനം പോലെ തന്നെ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും സമ്മേളനം നടക്കുക.
സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ വിവിധയിടങ്ങലിൽ അനുബദ്ധ പരിപാടികൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി മുതൽ മലപ്പുറം ടൗൺഹാൾ പരിസരത്ത് ലാസ്യലയം എന്ന പേരിൽ കലാപരിപാടികൾ നടക്കുന്നുണ്ട്. മുനിസിപ്പൽ ബസ്റ്റാൻ പരിസരത്തുള്ള സ്വാഗതസംഘം ഓഫീസിനോട് ചേർന്ന് കാർഷിക മേളയും കളക്രേറ്റിന് സമീപം പ്രഭാത് ബുക്സിന്റെ പ്രദർശന മേളയും സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്നുണ്ട്. മാർച്ച് ഒന്നിന് രാവിലെ മലപ്പുറം തിരൂർ റോട്ടിലുള്ള റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ സിപിഐ ദേശീയ ജനറൽ സെക്രട്ടറി എസ് സുധാകർ റെണ്ഡി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യു. നാലിന് വൈകിട്ട് എംഎസ്‌പി പരിസരത്ത് നിന്നാരംഭിക്കുന്ന റെഡ് വളണ്ടിയർ മാർച്ചോട് കിഴക്കെ തലയിൽ സമാപിക്കും. കിഴക്കെതലയിൽ നടക്കുന്ന പൊതുസമ്മേളനത്തോട് കൂടി സമ്മേളനം പരിപാടികൾക്ക് സമാപനാമാവും.