- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീധരൻപിള്ളയുടെ വിവാദ പ്രസംഗത്തോടെ വെട്ടിലായി മുസ്ലിം ലീഗും; ശബരിമല സമരക്കാർക്ക് പരസ്യ പിന്തുണ കൊടുക്കേണ്ടെന്ന് നേതാക്കൾക്ക് നിർദ്ദേശം; വിശ്വാസത്തിന്റെ ഭാഗമാണെങ്കിൽ ബാബറി പള്ളി രാമക്ഷേത്ര മാണെന്ന വിശ്വാസം അംഗീകരിക്കുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ലീഗിന് മറുപടിയില്ല; രാമക്ഷേത്ര നിർമ്മാണം ബിജെപി ദേശീയതലത്തിൽ വീണ്ടും ഉയർത്തുന്നതോടെ ന്യുനപക്ഷ കാർഡിറക്കി സിപിഎം ഗോളടിക്കുമെന്നും ലീഗിന് ഭയം; ശബരിമലയിൽ പ്രതിരോധത്തിലേക്ക് മാറി മുസ്ലിം ലീഗും
കോഴിക്കോട്: ശബരിമല സമരം ആസൂത്രണം ചെയ്തത് ബിജെപി.യാണെന്ന സംസ്ഥാന പ്രസിഡണ്ട് അഡ്വ:പി.എസ്.ശ്രീധരൻപിള്ളയുടെ പ്രസംഗത്തോടെ 'ശശി'യായവരുടെ എണ്ണത്തിൽ സോഷ്യൽ മീഡിയ ഉൾപ്പെടുത്തിയ പാർട്ടിയാണ് മുസ്ലീ ലീഗ്. സംഘപരിവാർ വലയിൽ വീണെന്ന സൈബർ പ്രചാരണം ശക്തമായതാടെ ശബരിമല വിഷയത്തിൽ ലീഗും പ്രതിരോധത്തിലായി. സർക്കാർ നടപടികളെയും പൊലീസ് നടപടികളെയും വിമർശിക്കാമെങ്കിലും ശബരിമല സമരക്കാർക്ക് പരസ്യപിന്തുണകൊടുക്കുന്ന രീതിയിൽ കാര്യങ്ങൾ മാറരുതെന്ന് ലീഗ് നിർദ്ദേശമുണ്ട്. പാർട്ടി പ്രാസംഗികർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും നിർദ്ദേശം നൽകിക്കഴിഞ്ഞു.മാത്രമല്ല ശബരിമലയിലെ സുപ്രീംകോടതിവിധി വിശ്വാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് അംഗീകരിക്കാതിരക്കയാണെങ്കിൽ, ബാബരി പള്ളി രാമക്ഷേത്രമാണെന്ന വിശ്വാസവും സമാനമായ രീതിയിൽ ലീഗ് അംഗീകരിക്കുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ലീഗിന് വ്യക്തമായ മറുപടിയില്ല; രാമക്ഷേത്ര നിർമ്മാണം ബിജെപി ദേശീയതലത്തിൽ വീണ്ടും ഉയർത്തുന്നതോടെ ന്യുനപക്ഷകാർഡിറക്കി സിപിഎം ഗോളടിക്കുമെ
കോഴിക്കോട്: ശബരിമല സമരം ആസൂത്രണം ചെയ്തത് ബിജെപി.യാണെന്ന സംസ്ഥാന പ്രസിഡണ്ട് അഡ്വ:പി.എസ്.ശ്രീധരൻപിള്ളയുടെ പ്രസംഗത്തോടെ 'ശശി'യായവരുടെ എണ്ണത്തിൽ സോഷ്യൽ മീഡിയ ഉൾപ്പെടുത്തിയ പാർട്ടിയാണ് മുസ്ലീ ലീഗ്. സംഘപരിവാർ വലയിൽ വീണെന്ന സൈബർ പ്രചാരണം ശക്തമായതാടെ ശബരിമല വിഷയത്തിൽ ലീഗും പ്രതിരോധത്തിലായി. സർക്കാർ നടപടികളെയും പൊലീസ് നടപടികളെയും വിമർശിക്കാമെങ്കിലും ശബരിമല സമരക്കാർക്ക് പരസ്യപിന്തുണകൊടുക്കുന്ന രീതിയിൽ കാര്യങ്ങൾ മാറരുതെന്ന് ലീഗ് നിർദ്ദേശമുണ്ട്.
പാർട്ടി പ്രാസംഗികർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും നിർദ്ദേശം നൽകിക്കഴിഞ്ഞു.മാത്രമല്ല ശബരിമലയിലെ സുപ്രീംകോടതിവിധി വിശ്വാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് അംഗീകരിക്കാതിരക്കയാണെങ്കിൽ, ബാബരി പള്ളി രാമക്ഷേത്രമാണെന്ന വിശ്വാസവും സമാനമായ രീതിയിൽ ലീഗ് അംഗീകരിക്കുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ലീഗിന് വ്യക്തമായ മറുപടിയില്ല; രാമക്ഷേത്ര നിർമ്മാണം ബിജെപി ദേശീയതലത്തിൽ വീണ്ടും ഉയർത്തുന്നതോടെ ന്യുനപക്ഷകാർഡിറക്കി സിപിഎം ഗോളടിക്കുമെന്നും ലീഗിന് ഭയക്കുന്നുണ്ട്.
സ്ത്രീ പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി വിധി പുറത്ത് വന്നതോടെ സർക്കാറിനെതിരെ സടകുടഞ്ഞെഴുനേറ്റവരിൽ ലീഗ് നേതാക്കളും ഉണ്ടായിരുന്നു.ഭാവിയിൽ വരാനിരിക്കുന്ന ഏക സിവിൽ കോഡിന് തടയിടുക എന്ന ലക്ഷ്യവും ഇതിന് പിന്നിൽ ഉണ്ടായിരുന്നു. ഹൈന്ദവ വിശ്വാസികളായ ഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരും വിധിക്ക് എതിരാണെന്ന വാദമാണ് ലീഗ് നേത്യത്വം ഉയർത്തിയത്.നാമജപ ഘോഷയാത്രക്കും സമരങ്ങൾക്കും പിന്തുണയുമായി വിവിധ കേന്ദ്രങ്ങളിൽ ലീഗ് നേതാക്കളും പ്രവർത്തകരും കൂട്ടമായി എത്തി.ഹൈന്ദവ മുസ്ലിം ഐക്യത്തിന്റെ മഹനീയ മാതൃകയായി ഇതിനെ ചില കേന്ദ്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.ശബരിമലയിലേക്ക് പോകുന്നവർക്ക് സ്വീകരണം ഒരുക്കുന്നത് പോലെയാണ് സമരത്തിന് പിന്തുണയുമായി ലീഗ് പ്രവർത്തകർ എത്തിയത്.സമരത്തിന് പിന്തുണ നൽകിയുള്ള പ്രകടനവും പോസ്റ്ററുകൾക്കും ലീഗ് പ്രവർത്തകർ തന്നെ സോഷ്യൽ മീഡിയയിലും മറ്റും നല്ല പ്രചരണം നൽകിയിരുന്നു.
ശ്രീധരൻ പിള്ളയുടെ പ്രസംഗത്തോടെ ചമ്മിപ്പോയ ലീഗ് നേതാക്കൾ പ്രശ്‌നത്തിൽ ശക്തമായി പ്രതികരിക്കാൻ പോലും ഇത് വരെ തയ്യാറായിട്ടില്ല.ചുവപ്പിനെതിരെ ശക്തമായി പ്രതികരിക്കാൻ മനസ്സ് വെമ്പർ കൊള്ളുന്ന ലീഗ് നേതാക്കൾ കാവി രാഷ്ട്രീയത്തിനെതിരെ മയപ്പെട്ടുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം നേരത്തെ തന്നെ പ്രവർത്തകർക്കിടയിൽ ഉയർന്നിരുന്നു.സിപിഎം.നേതാക്കളുടെ പ്രസ്താവനയുടെ ഒരംശം പോലും ചാനലിൽ കണ്ടാൽ സടകുടഞ്ഞെടുനേൽക്കുന്ന യൂത്ത് ലീഗും മൂത്ത ലീഗും ശ്രീധരൻപിള്ളയുടെ പ്രസ്താവന ഇത് വരെ കണ്ടില്ലേയെന്നാണ് സൈബർ സഖാക്കളുടെ ചോദ്യം.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി.പ്രസിഡണ്ടായതോടെ അദേഹത്തിന്റെ ചതികുഴിയിൽ ലീഗ് വീണതാണെന്ന് ചിന്തിക്കുന്നവരും കുറവല്ല.ശ്രീധരൻപിള്ളയുടെ പ്രസംഗത്തോടെ ഇത് വരെ പ്രതിരോധത്തിലായിരുന്ന സിപിഎം.ഇപ്പോൾ ന്യൂനപക്ഷ കാർഡിറക്കി ഗോളടിക്കാനുള്ള ശ്രമത്തിലാണ്.ലീഗും കോൺഗ്രസും സെൽഫ് ഗോളടിച്ച് മരിക്കാനിറങ്ങി പുറപ്പെട്ടിരിക്കുകയാണെന്ന് കേരളത്തിലെ പൊതുബോധം വിലയിരുത്തുന്നു.
പഴയ വടകര ബേപ്പൂർ മോഡൽ സഖ്യത്തിന്റെ സാഹചര്യം ഉയർത്തി സൈബർ സഖാക്കൾ ലീഗിന്റെ പിന്തുണക്കെതിരെ ശക്തമായി രംഗപ്രവേശനം ചെയ്തിരുന്നു.എന്നാൽ കോൺഗ്രസും വിശ്വാസികളോടൊപ്പം നിന്നപ്പോൾ ലീഗിന്റെ അഭിപ്രായത്തിന് ആദ്യം തന്നെ പൊതു ഇടങ്ങളിൽ നല്ല പിന്തുണ ലഭിച്ചിരുന്നു.എന്നാൽ അപ്പോഴും ഹിഡൻ അജണ്ടയുടെ മനഃശാസ്ത്രവുമായിട്ടാണ് ബിജെപി.രംഗത്തിറങ്ങിയതെന്ന് സിപിഎം.നേതാക്കൾ അലമുറയിട്ടിട്ടും ആർക്കും അതു വിശ്വസിക്കാൻ താൽപര്യമുണ്ടായിരുന്നില്ല.കാരണം സിപിഎം.നേതാക്കളും സർക്കാറും സുപ്രീംകോടതി വിധി കേട്ടപാടെയുണ്ടായ അമിതാവശേം വേണ്ടിയിരുന്നില്ലെന്നായിരുന്നു പൊതു സമൂഹത്തിന്റെ വിലയിരുത്തൽ.
അഡ്വ:പി.എസ്.ശ്രീധരൻപിള്ളയുടെ പ്രസംഗത്തോടെ എല്ലാം പൊളിഞ്ഞ് പൊട്ടീസായ നിലയിലാണ് ലീഗ് നേത്യത്വം.അല്ലെങ്കിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണനും ആദ്യം തന്നെ ശബരിമല സമരത്തിന് പിന്നിൽ ബിജെപി.യുടെ ഹിഡൻ അജണ്ടയുണ്ടെന്നും കലാപത്തിനുള്ള ശക്തമായ നീക്കമാണ് നടത്തുന്നതെന്നും പരസ്യ പ്രസ്താവന ഇറക്കിയിരുന്നു.മന്ത്രി എ.കെ.ബാലൻ നാദാപുരത്ത് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ശബരിമലയിൽ പൊലീസ് വെടിവെപ്പും ചോരവാർപ്പും ഇല്ലാതെ പോയതിന്റെ ദുഃഖത്തിലാണ് ബിജെപി.യും ആർ.എസ്.എസും എന്ന് പറഞ്ഞിരുന്നു.അതിനെ സാധൂകരിക്കുന്ന പ്രസ്താവനയാണ് ശ്രീധരൻപിള്ളയുടെ നാക്കിലൂടെ പുറത്ത് വന്നിട്ടുള്ളത്.
ശബരിമല വിശ്വാസത്തിന്റെ ഭാഗമാണെങ്കിൽ ബാബരി പള്ളി തർക്കത്തിൽ ലീഗ് നേത്യത്വം എന്ത് നിലപാട് സ്വീകരിക്കുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ലീഗ് നേതാക്കൾക്ക് ഇപ്പോഴും സാധിച്ചിട്ടില്ല.വിശ്വാസത്തിന്റെ പ്രശ്‌നമായി ലീഗ് നേത്യത്വം ഇതിനെ ചുരുക്കിയപ്പോൾ ആനാചാരത്തിന്റെ ഇരുട്ടു മുറിയായിട്ടായിരുന്നു പിണറായി വിജയൻ ഇതിനെ വിശദീകരിച്ചത്.സ്ത്രീകൾ കയറിയാൽ അശുദ്ധമാകുന്ന ഇടമാണ് ശബരിമലയെന്നും പറയുന്നതിന് ചൂട്ടുപിടിക്കുന്നത് സുന്നി പള്ളികളിൽനിന്ന് സ്ത്രീകളെ അകറ്റാനുള്ള തന്ത്രമായും സിപിഎം സൈബർ വിങ്ങ് പ്രചരിപ്പിക്കുന്നുണ്ട്. എതായാലും ശബരിമല വിഷയത്തിൽ ഇനി കരുതലോടെമാത്രം മതി പ്രതികരണമെന്നാണ് ലീഗ് നിലപാട്.