- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കാനുള്ള മോദി സർക്കാർ നീക്കം അംഗീകരിക്കാനാകില്ലെന്ന് മുസ്ലിം ലീഗ് ; മ്യാന്മർ എംബസിയിലേക്ക് മുസ്‌ലിം ലീഗ് മാർച്ച്
റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കാനുള്ള മോദി സർക്കാർ നീക്കം അംഗീകരിക്കാനാകില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗൈനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ. റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരായ അതിക്രമത്തിനെതിരെ ന്യൂഡൽഹിയിലെ മ്യാന്മർ എംബസിയിലേക്ക് മുസ്‌ലിം ലീഗ് മാർച്ച് നടത്തി. അഭയാർത്ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അംഗീകരിക്കില്ലെന്നും യുഎൻ ഉചിത ഇടപെടൽ നടത്തണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രിയുമായും മനുഷ്യാവകാശ കമ്മീഷനുമായും ലീഗ് നേതൃത്വം ഉടൻ കൂടിക്കാഴ്ച നടത്തും. രോഹിങ്ക്യൻ മുസ്ലിങ്ങൾക്കതിരായ മ്യാന്മർ സർക്കാരിന്റെ നയങ്ങളെയും മുസ്ലിം ലീഗ് അപലപിച്ചു. റോഹിങ്ക്യൻ വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം ലീഗ് ദേശീയ നേതൃത്വമാണ് മാർച്ച് സംഘടിപ്പിച്ചത്. മ്യാന്മർ എംബസിക്ക് ഒരു കിലോമീറ്റർ അകലെ മാർച്ച് പൊലീസ് തടഞ്ഞു. യൂത്ത് ലീഗ്, എംഎസ്എഫ് ദേശീയ നേതാക്കളടക്കം ഒട്ടേറെ പേർ പങ്കെടുത്തു. വിഷയത്തിൽ മനുഷ്യവകാശ കമ്മീഷനെ കാണുന്ന ലീഗ് നേതൃത്
റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കാനുള്ള മോദി സർക്കാർ നീക്കം അംഗീകരിക്കാനാകില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗൈനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ. റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരായ അതിക്രമത്തിനെതിരെ ന്യൂഡൽഹിയിലെ മ്യാന്മർ എംബസിയിലേക്ക് മുസ്‌ലിം ലീഗ് മാർച്ച് നടത്തി. അഭയാർത്ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അംഗീകരിക്കില്ലെന്നും യുഎൻ ഉചിത ഇടപെടൽ നടത്തണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രിയുമായും മനുഷ്യാവകാശ കമ്മീഷനുമായും ലീഗ് നേതൃത്വം ഉടൻ കൂടിക്കാഴ്ച നടത്തും. രോഹിങ്ക്യൻ മുസ്ലിങ്ങൾക്കതിരായ മ്യാന്മർ സർക്കാരിന്റെ നയങ്ങളെയും മുസ്ലിം ലീഗ് അപലപിച്ചു.
റോഹിങ്ക്യൻ വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം ലീഗ് ദേശീയ നേതൃത്വമാണ് മാർച്ച് സംഘടിപ്പിച്ചത്.
മ്യാന്മർ എംബസിക്ക് ഒരു കിലോമീറ്റർ അകലെ മാർച്ച് പൊലീസ് തടഞ്ഞു. യൂത്ത് ലീഗ്, എംഎസ്എഫ് ദേശീയ നേതാക്കളടക്കം ഒട്ടേറെ പേർ പങ്കെടുത്തു. വിഷയത്തിൽ മനുഷ്യവകാശ കമ്മീഷനെ കാണുന്ന ലീഗ് നേതൃത്വം നാളെ വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.