ബെയ്ജിങ്: നിങ്ങളെ രക്ഷിക്കുന്നത് ക്രിസ്തുവല്ല, പ്രസിഡന്റ് ഷീ ജിൻപിംഗാണ്. നിങ്ങളുടെ രോഗവും ദാരിദ്ര്യവുമൊന്നും ഇല്ലാതാക്കാൻ യേശുവിനാവില്ല, പക്ഷേ പ്രസിഡന്റിനു കഴിയും. അതിനാൽ കർത്താവിന്റെ പടം മാറ്റി വീടുകളിൽ ഷി ജിൻ പിംഗിന്റെ ഒരു നല്ല ചിത്രം വയ്ക്കുക. ചൈനയിലെ തെക്കു കിഴക്കൻ മേഖലയായ യുഗാൻ കൗണ്ടിയിലെ ക്രിസ്ത്യാനികളോട് കമ്യൂണിസ്റ്റു നേതൃത്വം നൽകിയ നിർ്‌ദ്ദേശമാണിത്.

ദാരിദ്ര്യത്തിൽനിന്നു ജനങ്ങളെ രക്ഷിക്കാൻ ക്രിസ്തുവിനല്ല പ്രസിഡന്റ് ഷീ ചിൻപിങ്ങിനു മാത്രമേ സാധിക്കൂവെന്ന പ്രചാരണമാണ് ചെനീസ് ഭരണകൂടം നടത്തുന്നത്. ഈ മേഖലയിൽ പതിനായിരത്തിലേറെ ക്രിസ്ത്യാനികളാണ് ഉള്ളത്. ഇവർക്കിടയിലാണ് ക്രിസ്തുവിനെയും ജിൻപിംഗിനേയെയും താരതമ്യം ചെയ്തുള്ള വാദം പ്രചരിപ്പിക്കുന്നത്. ദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ ഭാഗമായാണിത്. ക്രിസ്ത്യാനി വീടുകളിൽ കർത്താവിനു പകരം ഷീ ചിൻപിങ്ങിന്റെ ചിത്രം സ്ഥാപിച്ചതായി റോയിട്ടേഴ്‌സ് ഉൾപ്പെടെയുള്ള അന്താരാഷ്്രട മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

2020നകം ദാരിദ്ര്യം അവസാനിപ്പിക്കണമെന്ന പദ്ധതിയാണ് പാർട്ടി മുൻ കയ്യെടുത്തു ചൈനയിൽ നടപ്പാക്കുന്നത്. പ്രസിഡന്റ് ജിൻപിംഗിന്റെ ആശയം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിന്റ പിന്തുണയോടെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം യുഗാനിലെ ക്രിസ്ത്യൻ കുടുംബങ്ങളിൽ സിപിസി അംഗങ്ങൾ സന്ദർശനം നടത്തിയിരുന്നു. ദാരിദ്ര്യത്തിൽനിന്നു രക്ഷപ്പെടാൻ വീടുകളിൽ ക്രിസ്തുവിനു പകരം പ്രസിഡന്റിന്റെ ചിത്രങ്ങൾ സ്ഥാപിക്കാൻ പ്രാദേശിക ഭരണകൂടം ആവശ്യപ്പെടുകയായിരുന്നു. ക്രിസ്തുവിന്റെ ചിത്രങ്ങൾ, സുവിശേഷ വാക്യങ്ങൾ, കുരിശുകൾ തുടങ്ങിയവ മാറ്റണമെന്നാണ് ഭരണകൂടത്തിന്റെ നിർദ്ദേശമെന്ന് ഹോങ്കോങ്ങിലെ സൗത്ത് ചൈന മോണിങ് പോസ്റ്റും റിപ്പോർട്ടു ചെയ്യുന്നു.

എന്നാൽ പാർട്ടിയുടെ ആശയങ്ങളിൽ ആകൃഷ്ടരായി ഈ പ്രദേശത്തെ പകുതിയിലേറെ പേർ മതവിശ്വാസം ഉപേക്ഷിച്ചതായി സിപിസി അറിയിച്ചു. വീടുകളിലുണ്ടായിരുന്ന മതഗ്രന്ഥങ്ങൾ, പെയിന്റിങ്ങുകൾ തുടങ്ങിയവ മാറ്റി ജിൻപിംഗിന്റ ചിത്രങ്ങൾ സ്ഥാപിച്ചു. അടുത്ത മാർച്ചുവരെ ക്രിസ്ത്യാനികൾക്കിടയിൽ പ്രചാരണം നടത്തുന്നതിനാണു തീരുമാനം. ദാരിദ്ര്യം തുടച്ചുനീക്കുന്നതിനു സർക്കാർ എന്തൊക്കെ ചെയ്തതെന്നു ക്രിസ്ത്യാനികളെ ബോധ്യപ്പെടുത്തി. പ്രസിഡന്റു ചെയ്ത കാര്യങ്ങളും വ്യക്തമാക്കും.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് പല കുടുംബങ്ങളും പട്ടിണിയിലേക്കു തള്ളപ്പെടുന്നത്. കർത്താവ് അസുഖങ്ങൾ മാറ്റുമെന്നാണ് ഇവിടെ മതപ്രചാരകർ പറയുന്നത്. ഇതേ തുടർന്നാണ് പാർട്ടി മുന്നിട്ടിറങ്ങിയത്. ദാരിദ്ര്യനിർമ്മാർജന പദ്ധതി ആവിഷ്‌ക്കരിച്ചു. കമ്യൂണിസ്റ്റു പാർട്ടിക്കും രാജ്യത്തെ പ്രസിഡന്റിനും മാത്രമേ നിങ്ങളെ സഹായിക്കാൻ കഴിയൂവെന്നു വിശ്വാസികളെ പറഞ്ഞു മനസ്സിലാക്കി. അറിവല്ലാത്തവരാണ് ഇവരിൽ പലരും. ദൈവമാണ് രക്ഷകനെന്നാണ് കരുതുന്നത്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിക്കു മാത്രമേ അവരെ രക്ഷിക്കാൻ കഴിയൂവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പദ്ധതിയുടെ ചുമതലക്കാർ വ്യക്തമാക്കി.

 ചിയാൻഷി പ്രവിശ്യയിലെ യുഗാനിലെ ജനസംഖ്യയിൽ പത്തു ശതമാനവും ക്രിസ്ത്യാനികളാണ്. അത്രത്തോളം ശതമാനം പേർ സർക്കാർ കണക്കനുസരിച്ച് ദാരിദ്രരേഖയ്ക്കു കീഴിലാണ്. പാർട്ടി കോൺഗ്രസോടെ മാവോയ്ക്കു തുല്യനായി ഷീ ജിൻ പിംഗിനേയും പാർട്ടി ഉയർത്തിയിരുന്നു. മാവോ സെതുങ്ങിന്റെ ചിത്രം ചൈനയിലെ വീടുകളിൽ ഒരുകാലത്ത് നിർബ്ബന്ധമാക്കിയിരുന്നു. ഇതുപോലെ എല്ലാ വീടുകളിലും ഷീ ജിൻപിംഗിന്റെ ചിത്രം സ്ഥാപിക്കുകയാണു പാർട്ടിയുടെ ലക്ഷ്യം. അറുപത്തിനാലുകാരനായ ജിൻ പിംഗിന്റെ പ്രത്യയശാസ്ത്രം പാർട്ടി ഭരണഘടനയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ചൈനയിൽ മതവും ആരാധനയുമൊന്നും നിരോധിക്കപ്പെട്ടിട്ടില്ല. പക്്‌ഷേ, മാവോയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക വിപ്‌ളവത്തിനു ശേഷം അടുത്തിടെയായി ചൈനയിൽ മതവിശ്വാസങ്ങളോട് ആഭിമുഖ്യം കാട്ടുന്നവരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ക്രിസ്തുമതമാണ് ഇവിടെ അതിവേഗം വളരുന്നതായി കണക്കുകൾ വെളിപ്പെടുത്തുന്നത്. അനധികൃതമായി ആരാധനാലയങ്ങൾ പലരുടേയും വീടുകളിൽ പോലും സ്ഥാപിക്കപ്പെടുന്നതായി കണ്ടെത്തിരുന്നത്. നൂറ്ൻപതു കോടിയിലേറെ ജനസംഖ്യയുള്ള ചൈനയിൽ മൂന്നിലൊന്നു ജനങ്ങൾ വിശ്വാസികളാണെന്ന് കരുതുന്നു.