- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തൂറ്റിൽ നിന്നും സ്വർണം മോഷ്ടിച്ചു കടന്നവരെ പിടിക്കാൻ ഝാർഖണ്ടിൽ എത്തിയ കേരളാ പൊലീസ് സ്ത്രീകളുടെ കല്ലേറ് സഹിക്കാതെ ഓടി രക്ഷപെട്ടു; കോളനിയിൽ കയറാൻ പേടിച്ച് ഹോട്ടലിൽ ഇരുന്ന് നേരം പോക്കുന്നു
തിരുവനന്തപുരം: ടി പി വധക്കേസിലെ പ്രതികളെ മഹാരാഷ്ട്രയിൽ പോയി അതിസമർത്ഥമായി പിടികൂടിയവരാണ് നമ്മുടെ പൊലീസുകാർ. അന്ന് പ്രതികളായിരുന്നത് മലയാളികൾ ആണെന്നതാണ് കേരളാ പൊലീസിന് പണി എളുപ്പമാക്കിയത്. എന്നാൽ, അന്യസംസ്ഥാനത്തു നിന്നും എത്തുന്ന കള്ളന്മാർക്കു് മുമ്പിൽ കേരളാ പൊലീസിന്റെ സാമർത്ഥ്യം എങ്ങോപോയി മറയുന്ന കാഴ്‌ച്ചയാണ് ഏതാനും നാളുകള
തിരുവനന്തപുരം: ടി പി വധക്കേസിലെ പ്രതികളെ മഹാരാഷ്ട്രയിൽ പോയി അതിസമർത്ഥമായി പിടികൂടിയവരാണ് നമ്മുടെ പൊലീസുകാർ. അന്ന് പ്രതികളായിരുന്നത് മലയാളികൾ ആണെന്നതാണ് കേരളാ പൊലീസിന് പണി എളുപ്പമാക്കിയത്. എന്നാൽ, അന്യസംസ്ഥാനത്തു നിന്നും എത്തുന്ന കള്ളന്മാർക്കു് മുമ്പിൽ കേരളാ പൊലീസിന്റെ സാമർത്ഥ്യം എങ്ങോപോയി മറയുന്ന കാഴ്‌ച്ചയാണ് ഏതാനും നാളുകളായി കാണുന്നത്. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമക്കാർ കേരളത്തെ കൊള്ളയടിച്ചു കൊണ്ടുപോകുമ്പോഴും നോക്കി നിൽക്കാൻ മാത്രമേ കേരളാ പൊലീസിന് സാധിച്ചിട്ടുള്ളൂ. ഇപ്പോൾ ഝാർഖണ്ടിലെ കള്ളന്മാർക്ക് മുമ്പിലും കേരളാ പൊലീസ് തോറ്റോടി.
മുത്തൂറ്റ് കോവളം ശാഖയിൽ നിന്നും കവർച്ച നടത്തി മുങ്ങിയ 13 അംഗ സംഘത്തെ കണ്ടെത്തിയിട്ടും പിടിക്കാൻ സാധിക്കാതിരിക്കുകയാണ് കേരളാ പൊലീസ്. പിടികൂടാനായി കള്ളന്മാർ തങ്ങുന്ന കോളനിയിൽ എത്തിയപ്പോൾ അവിടെ നിന്നും സ്ത്രീകൾ കല്ലെറിഞ്ഞ് ഓടിക്കുകയാണ് ചെയ്തത്. ഇതോടെ കള്ളന്മാരെ പിടിക്കാനുള്ള ദൗത്യം ഉപേക്ഷിച്ച് പൊലീസ് ഇന്ന് മടങ്ങിയെത്തും. കള്ളന്മാർക്കു കേരള പൊലീസിന്റെ നീക്കം ജാർഖണ്ഡ് പൊലീസ് ചോർത്തിക്കൊടുത്തതാണു പ്രതികളെ പിടിക്കാനുള്ള പദ്ധതി പാളിയത്.
കല്ലേറു കൊണ്ട് തിരിച്ചുവരേണ്ടി വന്നത് തിരിച്ചടിയല്ലെന്നും ബദൽ മാർഗത്തിലൂടെ വൈകാതെ എല്ലാ കള്ളന്മാരെയും പിടികൂടുമെന്നു സിറ്റി പൊലീസ് കമ്മിഷണർ എച്ച്. വെങ്കിടേഷ് പറഞ്ഞു. സംഘത്തിലുൾപ്പെട്ട 13 പ്രതികളെയും കേരള പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെയെല്ലാം ചിത്രവും ലഭിച്ചിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു. ജാർഖണ്ഡ് നഗരത്തിലെ ഒരു കോളനിയിൽ ഇവർ കൂട്ടമായാണു താമസിക്കുന്നത്. പ്രതികളെ കണ്ടെത്തിയതോടെ ഇവരെ പിടിക്കാൻ കമ്മിഷണർ തന്റെ ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ജാർഖണ്ഡ് ഡിഐജിയുമായി ബന്ധപ്പെട്ടു. തുടർന്നു കേരള പൊലീസിനു വേണ്ട എല്ലാ സഹായവും ചെയ്യാൻ അദ്ദേഹം എസ്‌പിക്കു നിർദ്ദേശം നൽകി.
തമ്പാനൂർ സിഐ സുരേഷ് നായരുടെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് ഇവിടെ നിന്നു പോയത്. അവിടുത്തെ ലോക്കൽ പൊലീസുമായി ഇവർ ബന്ധപ്പെട്ടു പിടികൂടേണ്ടവരുടെ വിവരം കൈമാറി. അതിനു ശേഷം അവിടുത്തെ ഏതാനും ലോക്കൽ പൊലീസുമായി ചേർന്നാണു കോളനിയിൽ പോയത്. എന്നാൽ പൊലീസ് എത്തുന്ന വിവരം മുൻകൂട്ടി അറിഞ്ഞ കോളനി നിവാസികൾ സ്ത്രീകളെയും കുട്ടികളെയും മുന്നിലിറക്കി പ്രതിരോധിച്ചു. ബലപ്രയോഗത്തിനു വേണ്ട അംഗബലം പൊലീസിനുണ്ടായില്ല.
ആദ്യ തവണ മടങ്ങിയ ശേഷം രണ്ടാമതും ഈ ശ്രമം ആവർത്തിച്ചു. ലോക്കൽ എസ്‌ഐ അവിടെ പോകരുതെന്നും പ്രതികളെ പിടിക്കാൻ കഴിയില്ലെന്നും കേരള പൊലീസിനു മുന്നറിയിപ്പു നൽകിയിരുന്നു. അവർ അതു കേട്ടില്ല. അതിനിടെ വിവരം പ്രതികളുടെ കോളനിയിലെത്തി. രണ്ടാം വട്ടം ചെന്നപ്പോൾ സ്ത്രീകളുടെ നേതൃത്വത്തിൽ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറ് സഹിക്കാൻ വയ്യാത്ത അവസ്ഥയിലാണ് പൊലീസ് പിന്മാറിയതത്രേ.
ഇനിയിപ്പോൾ കോടതി വഴി പ്രതികളെ പിടികൂടാനാണു ശ്രമം. ഇവർക്കെതിരെ അറസ്റ്റ് വാറന്റ് വാങ്ങി ജാർഖണ്ഡ് പൊലീസിനു കൈമാറും. പിന്നീട് ഇവരെ പിടികൂടി ഹാജരാക്കേണ്ട ചുമതല അവർക്കു കൂടി വരും. ആ ശ്രമമാണു സിറ്റി പൊലീസ് നടത്തുന്നത്. മുൻപു തമിഴ്‌നാട്ടിലെ തിരുട നഗറിൽ കള്ളന്മാരെ തേടിപ്പോയ പൊലീസ് സംഘവും ഇതുപോലെ കല്ലേറും കൊണ്ട് ഓടിയതാണ്. അവിടെ ലോക്കൽ പൊലീസിന്റെ പിന്തുണ ഇല്ലാത്തതായിരുന്നു പ്രശ്‌നം. 50 ലക്ഷം രൂപയുടെ സ്വർണവും ഒന്നര ലക്ഷം രൂപയുമാണ് കോവളം ശാഖയിൽ നിന്നു കവർച്ച ചെയ്തത്. അന്യസംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ വീടെടുത്ത് താമസിച്ചാണ് ഇവർ കൊള്ള നടത്തിയത്.