- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമീപവാസികൾ വഴിയടച്ചതിനെ തുടർന്ന് കോവിഡ് രോഗിയായ തൊണ്ണൂറു വയസുള്ള അമ്മയെ മകൻ ആശുപത്രിയിലെത്തിച്ചത് ചുമലിലേറ്റി! ആ അമ്മയുടെ ജീവൻ എടുത്ത് മഹാമാരിയും; മുട്ടറ സ്‌കൂളിന് സമീപമുള്ള വഴിക്കഥ വീണ്ടും സോഷ്യൽ മീഡിയയിൽ
കൊട്ടാരക്കര : കോവിഡ് ബാധിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കാൻ മകൻ ചുമന്നുകൊണ്ടുപോയ തൊണ്ണൂറുകാരിയായ അമ്മ മരിച്ചു. അമ്മയും മരണത്തോടെ ആ ഫോട്ടോയും വഴി തർക്കവും വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
മുട്ടറ സ്‌കൂളിനുസമീപം മംഗലത്തുതെക്കേതിൽ രാധമ്മയാണ് മരിച്ചത്. സമീപവാസികൾ വഴിയടച്ചതിനെ തുടർന്ന് കോവിഡ് രോഗിയായ തൊണ്ണൂറു വയസുള്ള അമ്മയെ മകൻ ആശുപത്രിയിലെത്തിച്ചത് ചുമലിലേറ്റി. ഓട്ടോ കടന്നു ചെല്ലുന്ന റോഡ് ഉണ്ടായിട്ടും വർഷങ്ങളായി ഇരുവശങ്ങളിലെ വസ്തു ഉടമകൾ വാഹനം കടത്തിവിടാൻ അനുവദിക്കാറില്ല.
കൈയേറ്റംകാരണം വഴിയുടെ വീതികുറഞ്ഞതിനാൽ, ഈ ഭാഗത്തെ ഏഴു കുടുംബങ്ങളിലേക്ക് ഓട്ടോറിക്ഷപോലും എത്തില്ല. മോഹനൻ അമ്മയെ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോവിഡ് ബാധിച്ച് അവശയായതിനെ തുടർന്നാണ് രാധമ്മയെ, കോവിഡ് നെഗറ്റീവായി ക്വാറന്റീനിലിരുന്ന മോഹനൻ ചുമന്ന് ആശുപത്രിയിൽ കൊണ്ടുപോയത്.
മുട്ടറ സ്‌കൂളിന് സമീപമുള്ള ഏഴോളം കുടുംബങ്ങളാണ് വഴിയില്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നത്. 90 വയസുള്ള കോവിഡ് ബാധിതയായ അമ്മയെ ചുമലിലേറ്റി ആശുപത്രിയിൽ കൊണ്ടുപോകുന്ന മകന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ഓടനാവട്ടം മുട്ടറ സ്‌കൂൾ ജങ്ഷനു സമീപത്തു നിന്നാണ് ഇവരുടെ വീട്ടിലേക്കുള്ള വഴി. വഴിതർക്കമുള്ള ഇവിടെ ഇരുവശത്തുമുള്ളവർ രോഗിയായവരെ കൊണ്ടുപോകാൻ ഓട്ടോ പോലും കടത്തിവിടില്ല. നിലവിലുള്ള വഴി കൂടി സ്വന്തമാക്കി മുള്ളുവേലിയും കൃഷിയും ചെയ്തിരിക്കുകയാണ്. വഴി കൈയടക്കിയ സംഭവത്തിൽ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ