- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തിചർച്ചക്ക് എത്തുന്നവർക്ക് പ്രതിഫലം നൽകേണ്ടെന്ന് ടെലിവിഷൻ ചാനൽ മുതലാളിമാരുടെ തീരുമാനം; കടുത്ത പ്രതിഷേധവുമായി എൻ മാധവൻ കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: വാർത്താ ചാനലുകളിലെ അന്തിചർച്ചകളിൽ സ്ഥിരം കണ്ട് പരിചയമുള്ള മുഖങ്ങളുണ്ട് കേരളത്തിൽ. നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതിനേക്കാൾ എളുപ്പത്തിൽ ജനങ്ങളുമായി സംവദിക്കാനും അവരുടെ മനസിൽ ഇടംനേടാനുമുള്ള മാർഗ്ഗമായാണ് ചാനൽ ചർച്ചകളെ രാഷ്ട്രീയക്കാർ കണ്ടുപോന്നത്. എന്നാൽ, രാഷ്ട്രീയ നിരീക്ഷകരെന്നും മാദ്ധ്യമ നിരൂപകനെന്ന
തിരുവനന്തപുരം: വാർത്താ ചാനലുകളിലെ അന്തിചർച്ചകളിൽ സ്ഥിരം കണ്ട് പരിചയമുള്ള മുഖങ്ങളുണ്ട് കേരളത്തിൽ. നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതിനേക്കാൾ എളുപ്പത്തിൽ ജനങ്ങളുമായി സംവദിക്കാനും അവരുടെ മനസിൽ ഇടംനേടാനുമുള്ള മാർഗ്ഗമായാണ് ചാനൽ ചർച്ചകളെ രാഷ്ട്രീയക്കാർ കണ്ടുപോന്നത്. എന്നാൽ, രാഷ്ട്രീയ നിരീക്ഷകരെന്നും മാദ്ധ്യമ നിരൂപകനെന്നുമുള്ള പേരിൽ ചാനലിൽ ചർച്ചക്കെത്തുന്നവരും ഇവിടെയുണ്ട്. ഇങ്ങനെ സിപിഎമ്മുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ അന്തിചർച്ചാവേദിയിൽ എത്തുന്നവരുടെ കൂട്ടത്തിലാണ് എൻ മാധവൻ കുട്ടിയുടെ സ്ഥാനം. സിപിഐ(എം) സംസ്ഥാന സമ്മേളനം നടക്കാനിരിക്കവേ ചാനൽ ചർച്ചകളിൽ സജീവമാകേണ്ട എൻ മാധവൻ കുട്ടി അടക്കമുള്ളവർക്ക് തിരിച്ചടിയായി മാദ്ധ്യമ മുതലാളിമാർ പുതിയ തീരുമാനം കൈക്കൊണ്ടു. ചാനലിൽ അന്തിചർച്ചക്ക് എത്തുന്നവർക്ക് പ്രതിഫലം നൽകേണ്ടതില്ലെന്ന തീരുമാനമാണ് കേരളാ ടെലിവിഷൻ ഫെഡറേഷൻ കൈക്കൊണ്ടത്. ജോൺ ബ്രിട്ടാസും കെ മാധവനും അടക്കമുള്ളവർ കൈക്കൊണ്ട ഈ തീരുമാനത്തിനെതിരെ ദേശാഭിമാനിയുടെ കൺസൽട്ടിങ് എഡിറ്ററായ എൻ മാധവൻ കുട്ടി രംഗത്തെത്തി.
ചാനലുകളുടെ തീരുമാനം ജീർണിച്ച ജന്മി-നാടുവാഴിത്ത വ്യവസ്ഥയെ പോലെയാണെന്ന് മാധവൻകുട്ടി വിമർശിച്ചു. ചാനൽ മുതലാളിമാരുടെ സംഘടനയിൽ തന്നെ ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്ത കുടിൽ വ്യവസായക്കാരാണെന്നും അദ്ദേഹം പരിഹസിച്ചു. ചാനൽ മുതലാളിമാരുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ടുള്ള എൻ മാധവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
വാർത്താ ചാനൽ പ്രേഷകരുടെ അറിവിന്.
ഏഷ്യാ നെറ്റിലെ കെ മാധവൻ അധ്യക്ഷനും ജീവൻ ടി വിയിലെ ബേബി മാത്യു മുഖ്യ കാര്യദർശിയും കൈരളി എം ഡി ജോൺ ബ്രിട്ടാസ് കാര്യദർശിയുമായ മലയാളത്തിലെ ടി വി മുതലാളി മാരുടെ സംഘടനയായ കെ ടി എഫ് വാർത്ത! ചാനലുകൾ ക്ഷണിച്ചു കാറിൽകൊണ്ടുവന്നു ഇരുത്തി അന്തിച്ചർച്ച നടത്തിപ്പിക്കുന്ന അവരുടെ 'അതിഥികൾക്ക്' ഇനിമുതൽ പ്രതിഫലം കൊടുക്കരുതെന്ന് തിരുമാനിച്ചിരിക്കുന്നു !!
ഒരു പ്രതിഫലവും പറ്റാതെ അന്തിചർച്ചക്ക് ഏതുസമയവും തയ്യാറായി നിൽക്കുന്ന രാഷ്ട്രീയ നേതാക്കൾ, സ്ഥിരം സിപിഐ(എം) വിരുദ്ധ വിദഗ്ദർ, പണിയില്ലാ പത്രപ്രവർത്തകർ തുടങ്ങിയവരേ ഈ സംഘടനയുടെ തിരുമാനം ഒരുതരത്തിലും ബാധിക്കില്ല. എന്നാൽ ഇത്തരക്കാരേയും തങ്ങളുടെ തലക്കും നാക്കിനും സമയത്തിനും വിലകൽപ്പിക്കുന്നവരേയും ഒരേത്രാസ്സിൽ തൂക്കുന്ന ഈ തിരുമാനം ഒരേ സമയം പരിഹാസ്യവും പരിതാപകരവുമാണ്. ഒപ്പം വെറുതേ കിട്ടുന്ന ഏതോരാളെയും വച്ചു ചർച്ച നടത്തി രാഷ്ട്രിയ സാക്ഷരരായ മലയാളി പ്രേക്ഷകരേ പറ്റിച്ചു ലാഭംകൊയ്യാം എന്ന തരംതാണ കച്ചവട തന്ത്രവുമാണ്.
സംഘടനയിലെ ഒരു ഡസൻ അംഗങ്ങളിൽ നാലെണ്ണം ഒഴികെ എല്ലാം സ്വന്തം ജോലിക്കാർക്ക് കൃത്യമായി ശമ്പളം കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്ന സാമ്പത്തികമായി അവശ കുടിൽവ്യവസായങ്ങളാണ്. അവരിൽ നിന്നുനിർബന്ധ്മായി പ്രതിഫലം ചോദിച്ചു മേടിക്കുമ്പോൾ ചില സമയത്തുവിഷമം തോന്നാറുണ്ട്. എന്നാൽ അവരുടെ ദുരവസ്ഥയുടെ പേരിൽ എന്തിനു മനോരമ , മാതൃഭുമി , ഏഷ്യാനെറ്റ് സൂര്യാ ,മീഡിയ വൻ തുടങ്ങിയ സമ്പന്ന ടി വി മുതലാളിമാർക്ക്വേണ്ടി അന്തസ്സുള്ളവർ കൂലിയില്ലാതെ ജോലി ചെയ്യണം ?
ഈ സംഘടനാ തിരുമാനം മലയാളം ചാനൽ മുതലാളിമാർ മത്സരാധിഷ്ടിത ആധുനിക മുതലാളിത്തത്തെപോലും പ്രതിനിധികരിക്കുന്നില്ല എന്നു നമ്മെ ഓർമിപ്പിക്കുന്നു ഇവർ ഇപ്പോഴും ജീർണിച്ച ജന്മി നാടുവാഴിവ്യവസ്ഥയുടെ തൊഴിൽ സംസ്‌കാരത്തിന്റെ വക്താക്കളാണെന്നതിനു തെളിവ്
വേറെ വേണോ?ഇവരിൽ ഭൂരിഭാഗത്തിന്റെയും നിലവാരമില്ലാത്ത സിപിഐ(എം) വിരുദ്ധതയുടേയും വേരുകൾ അന്വേഷിച്ചു നമുക്ക് വേറെഎവിടേയും പോകേണ്ടതുണ്ടോ ?.