- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞാടിനെ താലോലിക്കുന്ന യേശുദേവന്റെ വ്യത്യസ്ത ശിൽപ്പവുമായി എൻ പി ഗിരീഷ്; പ്ലാവിന്റെ വേരിൽ തീർത്ത ശിൽപ്പം ശ്രദ്ധേയം
ലോകനാഥനായ കർത്താവിന്റെ വ്യത്യസ്ത രൂപത്തിലുള്ള ദാരുശില്പം തീർത്ത് വീണ്ടും ശ്രദ്ധേയനാവുകയാണ് കവിയും, ചിത്രകാരനും ശില്പിയുമായ എൻ.പി. ഗിരീഷ്. പ്ലാവിന്റെ വേരിൽ യേശുദേവൻ ആസനസ്ഥനായി കുഞ്ഞാടിനെ താലോലിക്കുന്ന രൂപം ഇത്തരത്തിൽ ആദ്യമാണ്. നാലടി ഉയരമുള്ള ഈ ശില്പവും കുഞ്ഞാടിനേയും വേരിൽ നിന്നും കൊത്തിയെടുക്കുവാൻ ഗിരീഷിന് വേണ്ടിവന്നത് ഒന്ന
ലോകനാഥനായ കർത്താവിന്റെ വ്യത്യസ്ത രൂപത്തിലുള്ള ദാരുശില്പം തീർത്ത് വീണ്ടും ശ്രദ്ധേയനാവുകയാണ് കവിയും, ചിത്രകാരനും ശില്പിയുമായ എൻ.പി. ഗിരീഷ്. പ്ലാവിന്റെ വേരിൽ യേശുദേവൻ ആസനസ്ഥനായി കുഞ്ഞാടിനെ താലോലിക്കുന്ന രൂപം ഇത്തരത്തിൽ ആദ്യമാണ്. നാലടി ഉയരമുള്ള ഈ ശില്പവും കുഞ്ഞാടിനേയും വേരിൽ നിന്നും കൊത്തിയെടുക്കുവാൻ ഗിരീഷിന് വേണ്ടിവന്നത് ഒന്നരമാസ കാലയളവാണ്.
തേജസ്സുറ്റ മിശിഹാ തമ്പുരാൻ എളിമയുടെ പര്യായമായി ഒരു കൈയിൽ ഊന്നുവടിയും മറുകയ്യാൽ കുഞ്ഞാടിനേയും ചേർത്ത് പിടിച്ചിരിക്കുന്ന രൂപം ആരുടേയും ശ്രദ്ധ പിടിച്ചുപറ്റും.
അഞ്ച് വിഷയങ്ങളിൽ ബിരുദാനന്ദര ബിരുദം നേടി അഭിഭാഷക രംഗത്തുനിന്നും അദ്ധ്യാപന രംഗത്ത് നിലയുറപ്പിച്ച ഗിരീഷ്, തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിൽ വീണുകിട്ടുന്ന സമയം ചിത്രരചന നടത്തുകയും, കളിമണ്ണ്, കരിങ്കല്ല്, തടി, ലോഹം എന്നീ മാദ്ധ്യമങ്ങളിൽ ശില്പനിർമ്മിതിയും നടത്തുന്നു. ഇതിനു പുറമേ നിരവധി ഭക്തിഗാനങ്ങളും സാമൂഹ്യവിഷയങ്ങളെ അധികരിച്ചുള്ള കവിതകളും എഴുതി പത്രമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കലാ കാവ്യ രംഗങ്ങളിൽ പ്രതിഫലേച്ഛ കൂടാതെയുള്ള ഗിരീഷിന്റെ പ്രവർത്തനം കലാ സാഹിത്യ രംഗത്ത് അപൂർവ്വമായ ചരിത്രം കുറിക്കുന്നു.
യേശുവിൻ കാലൊച്ച - കവിത
മാനവ സ്‌നേഹത്തിനാൾ രൂപമായ്
മണ്ണിതിൽ പിറവിയെടുത്ത ദേവാ
മിശിഹായേ, അവിടുത്തെയോർത്തീടുമ്പോൾ
ഭക്തിയാലുരുകുന്നെൻ മാനസം മെഴുകുപോലെ.
കാൽവരിക്കുന്നിലെ കുരിശിന്മേലന്ന്
കാരിരുമ്പാണിയിൽ പിടയുമ്പോഴും
കർത്താവേയവിടുന്ന് വിലപിച്ചതത്രയും
അഗതിയാം ഞങ്ങൾതൻ നിനവിലല്ലോ.
കഷ്ടനഷ്ടങ്ങൾ, കല്ലുകൾ, മുള്ളുകൾ
കടമ്പ നിറച്ച ജീവിതയാത്രയിൽ തളരാതെ
കൈപിടിച്ചെന്നെ നടത്തിയോനെ
കണ്ണീരിൽക്കുതിരുമെൻ ജീവിത നൗകയ്ക്ക്
കരുണതൻപങ്കായമായവനെ.
ആലംബഹീനർക്കത്താണിയായ്
അവതരിച്ചീടികയങ്ങിനിയും
അവിരാമം കാതോർത്തു ഞങ്ങളിരിപ്പൂ
അവിടുത്തെ കാലൊച്ച കേൾക്കുവാനായ്.
N P Gireesh (MA, MA, M.Com, LL.M, MBL)
www.kalayumkavithayum.blogspot.com
Facebook Name : Giridharan NP Gireesh
Ph: 9847431710