- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാറഴിപ്പിക്കുന്ന ഈ ജനാധിപത്യം ഉത്തരേന്ത്യയുടെ കുത്തകയല്ല! സ്പീക്കർ എൻ ശക്തൻ ജനങ്ങൾക്കിടയിൽ വച്ച് ഡ്രൈവറെ കൊണ്ട് ചെരുപ്പിന്റെ വാർ അഴിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടത് {{മാധ്യമ}}വും മെട്രോ വാർത്തയും: നാണക്കേടിൽ തലതാഴ്ത്തി കേരളം
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥൻ, അത് ഐഎഎസുകാരാണെങ്കിൽ പോലും അവർ തങ്ങളുടെ അടിമകളാണെന്ന് വിചാരിച്ച് പെരുമാറുന്ന ഉത്തരേന്ത്യൻ രാഷ്ട്രീയം എല്ലാവർക്കും പരിചിതമാണ്. അവിടെ രാഷ്ട്രീയ നേതാവിന്റെ ചെരുപ്പു തുടയ്ക്കുന്നത് പോലും സർക്കാർ ഉദ്യോഗസ്ഥരുടെ പണിയാണ്. ഇത്തരം നിരന്തര കാഴ്‌ച്ചകൾ ടെലിവിഷനിലൂടെ കണ്ട് നമ്മുടെ കേരളത്തിലെ രാഷ്ട്ര
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥൻ, അത് ഐഎഎസുകാരാണെങ്കിൽ പോലും അവർ തങ്ങളുടെ അടിമകളാണെന്ന് വിചാരിച്ച് പെരുമാറുന്ന ഉത്തരേന്ത്യൻ രാഷ്ട്രീയം എല്ലാവർക്കും പരിചിതമാണ്. അവിടെ രാഷ്ട്രീയ നേതാവിന്റെ ചെരുപ്പു തുടയ്ക്കുന്നത് പോലും സർക്കാർ ഉദ്യോഗസ്ഥരുടെ പണിയാണ്. ഇത്തരം നിരന്തര കാഴ്‌ച്ചകൾ ടെലിവിഷനിലൂടെ കണ്ട് നമ്മുടെ കേരളത്തിലെ രാഷ്ട്രീയക്കാർക്കും ഈ മോഹം തുടങ്ങിയോ? {{മാധ്യമം}} ദിനപത്രവും മെട്രോ വാർത്തയും ഇന്ന് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച സ്പീക്കർ എൻ ശക്തന്റെ ചിത്രം നമ്മുടെ ജനാധിപത്യത്തോട് ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്.
ഇന്നലെ തിരുവനന്തപുരത്ത് നിയമസഭാ വളപ്പിൽ നെൽകൃഷി വിളവെടുപ്പിനിടെ കറ്റമെതിക്കാനായി സ്പീക്കർ എൻ ശക്തൻ തന്റെ ചെരുപ്പിന്റെ വാർ സ്വന്തം ഡ്രൈവറെ കൊണ്ട് അഴിപ്പിച്ചത്. കൃഷി മന്ത്രിയും മാദ്ധ്യമപ്രവർത്തകരും നിയമസഭാ ജീവനക്കാരും നോക്കിനിൽക്കെയായിരുന്നു സ്പീക്കർ ഡ്രൈവറെ കൊണ്ട് ചെരുപ്പ് അഴിപ്പിച്ചത്. ഈ ചിത്രമാണ് {{മാധ്യമം}} ദിനപത്രം ഒന്നാം പേജിൽ നൽകിയത്. ഫോട്ടോഗ്രാഫർ ഹാരിസ് കുറ്റിപ്പുറം പകർത്തിയ ചിത്രത്തിന് പത്രം നൽകിയ തലക്കെട്ട് 'വാറഴിപ്പിക്കുന്ന' ജനാധിപത്യം എന്നാണ്. ഹാരിസിന്റെ ചിത്രം {{മാധ്യമം}} ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചതോടെ ഇത് ചൂടേറിയ ചർച്ചകൾക്കും വഴിമരുന്നിട്ടുണ്ട്. അതേസമയം 'അധികാരത്തിന്റെ കാൽക്കീഴിൽ' എന്ന് പറഞ്ഞു മെട്രോ വാർത്തയിലെ കെ ബി ജയചന്ദ്രൻ എടുത്ത ചിത്രം പത്രം പ്രസിദ്ധീകരിച്ചത്.
തന്റെ ഖദറും മുണ്ടും ചുളുങ്ങാതിരിക്കാനാണോ സ്പീക്കർ ഡ്രൈവറെ കൊണ്ട് സ്വന്തം ചെരുപ്പിന്റെ വാർ അഴിപ്പിച്ചത് എന്ന തോന്നിപ്പോകും പത്രങ്ങൾ പ്രസിദ്ധീകരിച്ച ഈ ചിത്രം ഒറ്റനോട്ടത്തിൽ കണ്ടാൽ. ആൾക്കൂട്ടത്തിന് നടുവിൽ നിന്നാണ് സ്പീക്കർ ഡ്രൈവറെ കൊണ്ട് തന്റെ ചെരുപ്പിന്റെ വാർ അഴിപ്പിച്ചത്. സ്വന്തമായി ചെയ്യാവുന്ന കാര്യത്തിന് എന്തിനാണ് സ്പീക്കർ ഡ്രൈവറുടെ സഹായം തേടിയത് എന്ന കാര്യം വ്യക്തമല്ല. അദ്ദേഹം അവിചാരിതമായി ചെയ്തതാണെങ്കിൽ കൂടി സംഭവത്തിൽ സ്പീക്കറുടെ ഭാഗത്ത് തെറ്റ് ചൂണ്ടിക്കാട്ടുന്നവർ നിരവധിയാണ്.
മുമ്പ് മായാവതി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വേളയിൽ ചളിപുരണ്ട തന്റെ ചെരുപ്പ് ഉദ്യോഗസ്ഥനെ കൊണ്ട് തുടപ്പിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ, ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് കേരളത്തിലെ അന്തരീക്ഷം. ഇവിടെ സാധാരണക്കാരായവർക്ക് പോലും മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് ബന്ധപ്പെടാൻ സാധിക്കും. അതുകൊണ്ട് തന്നെയാണ് ഈ ചെരുപ്പിന്റെ വാറഴിപ്പിക്കൽ ചിത്രം മാദ്ധ്യമ ശ്രദ്ധ നേടിയതും. എന്തായാലും രാഷ്ടീയ കേരളത്തിൽ വിവാദമായിട്ടുണ്ട് ഈ സംഭവം.
സംഭവത്തിൽ സ്പീക്കർക്കെതിരെ ഇടതുപക്ഷ എംഎൽഎമാരും ബിജെപിയും രംഗത്തെത്തി. സംഭവം ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലായി പോയെന്ന് സുനിൽ കുമാർ എംഎൽഎയും ശിവൻകുട്ടി എംഎൽഎയും പറഞ്ഞു. സംഭവത്തെ ബിജെപി നേതാവ് വി വി രാജേഷും അലപിച്ചു. സ്പീക്കർ സ്ഥാനത്തിന് നാണക്കേടുണ്ടാക്കി ശക്തനെന്നാണ് വിവി രാജേഷ് പ്രതികരിച്ചത്. അതേസമയം സംഭവം വിവാദമായതോടെ തന്റെ ഭാഗം വിശദീകരിക്കാൻ സ്പീക്കർ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട. 12 മണിക്കാണ് വാർത്താസമ്മേളനം. അതേസമയം സ്പീക്കർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും നടുവേദന അലട്ടുന്നുണ്ടെന്നുമാണ് സ്പീക്കർ ഓഫീസിലെ ജീവനക്കാർ പറയുന്നത്.
കാട്ടാക്കടയിൽ നിന്ന് നിയമസഭയിലേക്ക് എത്തിയ അദ്ദേഹം സ്പീക്കർ ജി. കാർത്തികേയന്റെ മരണത്തെ തുടർന്നാണ് സ്പീക്കറാകുന്നതും. നേരത്തെ ബാർക്കോഴ വിവാദങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഇടതുപക്ഷം നടത്തിയ പ്രതിഷേധങ്ങളിൽ സ്പീക്കറായ ശക്തനെടുത്ത നടപടികളിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു.