- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസാലുമ അലൈക്കും... സക്കീർ ഭായി സുഖമാണോ.... ഞാൻ വിളിച്ചത്..; നമ്മളൊക്കെ പടച്ചോനെ വിശ്വസിക്കുന്നവരാണ്. നാലഞ്ച് ഉമ്ര ചെയ്തവരല്ലെ...; കണ്ണീർകഥ കേട്ടിട്ടും സക്കീർ ഭായിക്ക് മിണ്ടാട്ടമില്ല! പൊലീസിനെതിരായ ഫോൺ വിളി ദിലീപ് അനുകൂല തരംഗമുണ്ടാക്കാനുള്ള മിമിക്രിക്കാരുടെ ചെപ്പടി വിദ്യ; കള്ളമൊഴി നൽകാൻ പ്രേരിപ്പിക്കുന്നുവെന്ന നാദിർഷായുടെ സംഭാഷണം ഫാൻസുകാരുടെ വ്യാജസൃഷ്ടിയോ?
കൊച്ചി: ദിലീപിനെതിരെ മൊഴി നൽകാൻ പൊലീസ് നിർബന്ധിക്കുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഓഡിയോ മിമിക്രി സൃഷ്ടിയെന്ന് പൊലീസ്. സക്കീർ എന്നയാളോട് നാദിർഷാ ഫോൺലിൽ വിളിച്ച് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തായത്. ഈ ഓഡിയോയിൽ നാദിർഷായുടെ ശബ്ദം വ്യക്തമാണ്. ആരേയോ ഫോണിൽ വിളിച്ച് സുഖമാണോ എന്ന് ചോദിച്ച് നാദിർഷാ സംസാരിക്കുകയാണ്. തന്റെ അനുജൻ സമദിനെ പൊലീസ് വിളിപ്പിച്ചെന്നും ചേട്ടനോട് ദിലീപിനെതിരെ മൊഴികൊടുക്കാൻ പറയണമെന്ന് സമ്മർദ്ദം ചെലുത്തിയെന്നുമാണ് ഫോൺ സംഭാഷണം. ഈ സംഭാഷണത്തിൽ ഒരിടത്തും മറുവശത്തുള്ള സക്കീർ ഭായിയുടെ ശബ്ദമില്ല. അസാലുമ അലൈക്കും... സക്കീർ ഭായി സുഖമാണോ.... ഞാൻ വിളിച്ചത് എന്ന് പറഞ്ഞാണ് സംഭാഷണം തുടങ്ങുന്നത്. ഇതിലൊരിടത്തും സക്കീർ ഭായി തിരിച്ചു പ്രതികരിക്കുന്നില്ല. അതായത് നാദിർഷായോ മറ്റാരെങ്കിലുമോ വെറുതെ റിക്കോർഡ് ചെയ്ത സംഭാഷണമാണ് ഇത്. പൊലീസിനെ കരിവാരി തേയ്ക്കുകയും ദിലീപിന് അനുകൂല തരംഗം ഉണ്ടാക്കാനുമുള്ള ബോധപൂർവ്വമായ ശ്രമം. നാദിർഷായെ ചോദ്യം ചെയ്യുമ്പോൾ ഈ സംഭാഷണത്തെ കുറിച്ചും ചോദിക്കും. സംഭാഷണം
കൊച്ചി: ദിലീപിനെതിരെ മൊഴി നൽകാൻ പൊലീസ് നിർബന്ധിക്കുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഓഡിയോ മിമിക്രി സൃഷ്ടിയെന്ന് പൊലീസ്. സക്കീർ എന്നയാളോട് നാദിർഷാ ഫോൺലിൽ വിളിച്ച് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തായത്. ഈ ഓഡിയോയിൽ നാദിർഷായുടെ ശബ്ദം വ്യക്തമാണ്. ആരേയോ ഫോണിൽ വിളിച്ച് സുഖമാണോ എന്ന് ചോദിച്ച് നാദിർഷാ സംസാരിക്കുകയാണ്. തന്റെ അനുജൻ സമദിനെ പൊലീസ് വിളിപ്പിച്ചെന്നും ചേട്ടനോട് ദിലീപിനെതിരെ മൊഴികൊടുക്കാൻ പറയണമെന്ന് സമ്മർദ്ദം ചെലുത്തിയെന്നുമാണ് ഫോൺ സംഭാഷണം. ഈ സംഭാഷണത്തിൽ ഒരിടത്തും മറുവശത്തുള്ള സക്കീർ ഭായിയുടെ ശബ്ദമില്ല. അസാലുമ അലൈക്കും... സക്കീർ ഭായി സുഖമാണോ.... ഞാൻ വിളിച്ചത് എന്ന് പറഞ്ഞാണ് സംഭാഷണം തുടങ്ങുന്നത്. ഇതിലൊരിടത്തും സക്കീർ ഭായി തിരിച്ചു പ്രതികരിക്കുന്നില്ല.
അതായത് നാദിർഷായോ മറ്റാരെങ്കിലുമോ വെറുതെ റിക്കോർഡ് ചെയ്ത സംഭാഷണമാണ് ഇത്. പൊലീസിനെ കരിവാരി തേയ്ക്കുകയും ദിലീപിന് അനുകൂല തരംഗം ഉണ്ടാക്കാനുമുള്ള ബോധപൂർവ്വമായ ശ്രമം. നാദിർഷായെ ചോദ്യം ചെയ്യുമ്പോൾ ഈ സംഭാഷണത്തെ കുറിച്ചും ചോദിക്കും. സംഭാഷണം തന്റേതെന്ന് നാദിർഷാ സമ്മതിച്ചാൽ ആരെയായിരുന്നു ഫോൺ ചെയത്തെന്നും ഏത് നമ്പരിലേക്കാണ് വിളിച്ചതെന്നും ചോദിക്കും. ആരാണ് സക്കീർ ഭായി എന്ന് കണ്ടെത്തുകയും ചെയ്യും. തന്റേതല്ല ശബ്ദമെന്ന് നാദിർഷാ പറഞ്ഞാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധന നടത്തും. നാദിർഷാ പറയുന്നതാണ് ശരിയെന്ന് തെളിഞ്ഞാൽ സോഷ്യൽ മീഡിയയിൽ നാദിർഷായുടേതിന് സമാനമായ ശബ്ദം പ്രചരിപ്പിച്ച വിരുതനെ കണ്ടെത്താനും പൊലീസ് ശ്രമിക്കും.
അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. ഇനി അതിനപ്പുറത്തേക്ക് ദിലീപിനെ പറ്റി പറയണമെങ്കിൽ നുണ പറയണം. അങ്ങനെ കൂട്ടുകാരനെ കുടുക്കുന്നതിനേക്കാൾ നല്ലത് അവന് വിഷം കൊടുക്കുകയാണ് നല്ലത്. എന്നോട് പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ പറഞ്ഞേനേ. ഇങ്ങനെയുള്ള കാര്യത്തിന് ഞാൻ ഒരിക്കലും കൂട്ടുനിൽക്കില്ല. നമുക്ക് രണ്ട് പെൺമക്കളുള്ളതല്ലേ. എനിക്ക് രക്ഷപ്പെടാനായി അതു ചെയ്തു ഇതു ചെയ്തുവെന്ന് പറില്ല. ഇങ്ങനെയുള്ള കാര്യത്തിന് ഏത് ദേവേന്ദ്രനാണെങ്കിലും കൂട്ടുനിൽക്കില്ല. അവൻ നിരപരാധിയാണ്. അതുകൊണ്ട് തന്നെ എന്നെ തൂക്കി കൊന്നാലും ഇടിച്ചാലും നുണപറഞ്ഞ് രക്ഷപ്പെടില്ല-ഇതാണ് വിവാദ ഫോൺ സംഭാഷണം.
ഇത് തന്റെ സഹാദരനെ അറിയിച്ചു. പൊലീസിനോട് പോയി ഇത് പറാനും പറഞ്ഞു. ഇക്കാക്കയെ തൂക്കി കൊന്നാലും നുണപറയില്ലെന്ന് പറയാനും പറഞ്ഞു. നമ്മളൊക്കെ പടച്ചോനെ വിശ്വസിക്കുന്നവരാണ്. നാലഞ്ച് ഉമ്ര ചെയ്തവരല്ലെ...ഇങ്ങനെ പോകുന്നു ഫോൺ സംഭാഷണം. ഒറ്റനോട്ടത്തിൽ ഇത് നാദിർഷായുടെ ശബ്ദമാണെന്ന് പൊലീസ് വിലയിരുത്തുന്നു. ദിലീപ് അനുകൂല തരംഗം ഉണ്ടാക്കാൻ എന്തിന് ശ്രമിച്ചുവെന്നാണ് പൊലീസ് പ്രധാനമായും അടുത്ത ചോദ്യം ചെയ്യലിൽ നാദിർഷായോട് തിരക്കുക.
നടിയെ ആക്രമിച്ച സംഭവത്തിൽ വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയുമായി സംവിധായകൻ നാദിർഷാ ഹൈക്കോടതിയിൽ എത്തിയിരുന്നു. കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി മുൻകൂർ ജാമ്യഹർജിയിൽ നാദിർഷാ ആരോപിച്ചു. കേസ് അന്വേഷണവുമായി ഇതുവരെ എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട്. എന്നാൽ കേസിലുൾപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിൽ തന്നെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ നടപടിയെടുക്കണം ജാമ്യഹർജിയിൽ നാദിർഷാ ആവശ്യപ്പെട്ടു. ഈ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. ജാമ്യ ഹർജി സമർപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് ഭീഷണിപ്പെടുത്തുവെന്ന തരത്തിൽ സക്കീർ ഭായിയോട് നാദിർഷാ സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നത്. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ നാദിർഷാ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്ന് സൂചനയുണ്ട്.
കേസുമായി ബന്ധപ്പെട്ട് ആദ്യം മുതലേ നാദിർഷായുടെ പേരും ഉയർന്നു കേട്ടിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ പൊലീസ് പിടികൂടിയ പൾസർ സുനിയെന്ന സുനിൽകുമാർ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് നാദിർഷായെയും സംശയത്തിന്റെ നിഴലിലാക്കിയത്. കേസിന്റെ ആദ്യഘട്ടത്തിൽ നടൻ ദിലീപിനൊപ്പം നാദിർഷായെയും നീണ്ട ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘമാണ് 13 മണിക്കൂറോളം നാദിർഷായെയും ചോദ്യം ചെയ്യലിനു വിധേയനാക്കിയത്. കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരായ ഗൂഢാലോചനാ കുറ്റാരോപണം ശക്തമാക്കാൻ നാദിർഷായെ കേസിൽ മാപ്പുസാക്ഷിയാക്കാനും ഇടയ്ക്ക് നിയമോപദേശം ലഭിച്ചിരുന്നെങ്കിലും, വിചാരണ ഘട്ടത്തിൽ നാദിർഷാ കൂറുമാറാനുള്ള സാധ്യത ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം ഇതു തള്ളിയിരുന്നു.
അതിനിടെ ദിലീപിനെതിരെ ഒക്ടോബർ ആദ്യവാരം പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഒക്ടോബർ 16 നാണ് ദിലീപിന്റെ അറസ്റ്റിന് 90 ദിവസം പൂർത്തിയാവുന്നത്. ആ കാലയളവിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് സ്വാഭാവിക ജാമ്യത്തിനുള്ള ശ്രമം തടയാനാണ് പൊലീസിന്റെ ശ്രമം. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂർത്തിയായതിനാൽ ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്ന് കാണിച്ചാവും ദിലീപ് കോടതിയെ സമീപിക്കുക. ഹൈക്കോടതിയിലെ ദിലീപിന്റെ മൂന്നാമത്തെ ജാമ്യ ഹർജിയാണ് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കുന്നത്. നേരത്തെ ദിലീപിന്റെ ജാമ്യഹർജി തള്ളിയ ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചിൽ തന്നെയാവും ദിലീപിന്റെ പുതിയ ജാമ്യഹർജിയും പരിഗണനയ്ക്ക് വരിക.