- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോർച്യൂണറിൽ മദ്യകുപ്പികളുമായി അമിത വേഗതയിൽ പാഞ്ഞത് മടവൂരുകാരായ ഷിറാഫും ജാഫർഖാനും; ലഹരിയിലെ അശ്രദ്ധയിൽ ഇടിച്ചിട്ടത് എതിർ ദിശയിൽ വന്ന പ്രദീപിന്റെ ബൈക്ക്; ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്ന അഞ്ച് വയസ്സുകാരന്റെ തല ചിന്നി ചിതറി; ആശുപത്രിയാത്രയിൽ അച്ഛനും മരിച്ചു; മൂത്തമകൻ ഗുരതാവസ്ഥയിൽ; നഗരൂരിന് വേദനയായി കല്ലിങ്കൽ അപകടം
തിരുവനന്തപുരം: നഗരൂർ കല്ലിങ്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചത് അശ്രദ്ധമായ കാർ ഡ്രൈവിംഗിന്റെ ബാക്കി പത്രം. നഗരൂർ സ്വദേശി പ്രദീപും എട്ട് വയസുകാരനായ മകൻ ശ്രീദേവുമാണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന പ്രദീപിന്റെ മൂത്ത മകൻ ശ്രീഹരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
കല്ലിങ്കലിൽവെച്ച് ശനിയാഴ്ച രാത്രിയോടെയാണ് അപകടം. സംഭവസ്ഥലത്തുവച്ചുതന്നെ പ്രദീപിന്റേയും മകന്റെയും മരണം സംഭവിച്ചിരുന്നു. കാർ അമിത വേഗതയിലായിരുന്നുവെന്നും തെറ്റായ ദിശയിൽ വന്നാണ് ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചതെന്നും ദൃക്സാക്ഷികൾ പറയുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. രണ്ടുപേരേയും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ബൈക്കിൽ കൂടെയുണ്ടായിരുന്ന പ്രദീപിന്റെ മൂത്ത മകൻ ശ്രീഹരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിങ്കലിൽവെച്ച് ശനിയാഴ്ച രാത്രിയോടെയാണ് അപകടം. സംഭവസ്ഥലത്തുവച്ചുതന്നെ പ്രദീപിന്റേയും മകന്റെയും മരണം സംഭവിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാഫ്, ജാഫർഖാൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരുടെ കാറിൽ നിന്നും മദ്യകുപ്പികൾ കണ്ടെടുത്തതായി നാട്ടുകാർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ നിന്നും ബൈക്കിൽ നിന്നും തെറിച്ച് സമീപത്തെ റോഡിലേക്ക് വീണ എട്ട് വയസ്സുകാരൻ ശ്രീദേവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. മക്കളോടൊപ്പമുള്ള യാത്രയായതിനാൽ മതിയായ കരുതൽ എടുത്തായിരുന്നു പ്രദീപ് ബൈക്ക് ഓടിച്ചിരുന്നത്. അതുകൊണ്ട് തന്നെ കാറുകാരുടെ മാത്രം അശ്രദ്ധയാണ് മരണകാരണമെന്നാണ് വിലയിരുത്തൽ.
കല്ലിഗൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു. നഗരൂർ ഭാഗത്തു നിന്ന് കല്ലിംഗ ലുള്ള വീട്ടിലേയ്ക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനെയും രണ്ട് മക്കളെയും കിളിമാനൂർ ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന ഫോർച്യൂണർ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്ന അഞ്ച് വയസ്സുകാരന്റെ തല ചിന്നി ചിതറി സംഭംവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അച്ഛൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു. കൽപ്പനയാണ് മരണമടഞ്ഞ സുനിൽകുമാറിന്റെ ഭാര്യ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ .നഗരൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ