- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസിനെ കളിയാക്കുന്ന കാർട്ടൂൺ ഷെയർ ചെയ്തതിന് അറസ്റ്റിലായ എഴുത്തുകാരനെ കോടതിക്ക് മുമ്പിൽ വച്ച് വെടിവച്ചു കൊന്നു; മൗലികവാദികളെ കൊണ്ട് പൊറുതി മുട്ടി ഈജിപ്തും
അമ്മാൻ : പ്രമുഖ ജോർദാൻ എഴുത്തുകാരൻ നഹെദ് ഹത്താർ (56) കോടതിക്കു വെളിയിൽ വെടിയേറ്റു മരിച്ചു. ഇസ്‌ലാം മതത്തെ അപമാനിക്കുന്ന കാർട്ടൂൺ ഫേസ്‌ബുക്കിൽ പങ്കുവച്ചെന്ന കേസിൽ അറസ്റ്റിലായി വിചാരണ നേരിടുന്ന വ്യക്തിയാണ് ഇദ്ദേഹം. ഐസിസിനെ കളിയാക്കുന്നതായിരുന്ന ഈ പോസ്റ്റ്. കേസിന്റെ വിചാരണയ്ക്കായി എത്തിയ അദ്ദേഹത്തിനുനേരെ കോടതിയുടെ പടവുകളിൽവച്ച് അക്രമി മൂന്നു തവണ വെടിയുതിർക്കുകയായിരുന്നു. അമ്മാനിലെ മുസ്‌ലിം പള്ളിയിൽ പ്രഭാഷകനായ മുപ്പത്തൊൻപതുകാരനാണ് അക്രമിയെന്നും ഇയാളെ അറസ്റ്റ് ചെയ്‌തെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ പിന്തുണയ്ക്കുന്ന ഹത്താർ, വിവാദ കാർട്ടൂൺ കേസിൽ കഴിഞ്ഞ മാസമാണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമങ്ങളിൽ കാർട്ടൂൺ ചർച്ചയായതോടെ പോസ്റ്റ് പിൻവലിച്ച് ഇദ്ദേഹം മാപ്പു പറഞ്ഞിരുന്നു. ഐസിസിന്റെ ഹിറ്റ് ലിസ്റ്റിൽ ഹത്താറും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൊലയ്ക്ക് പിന്നിലും ഐസിസാണെന്നാണ് വിലയിരുത്തൽ. അക്രമിയെ വിശദമായി ചോദ്യം ചെയ്ത് ഇതുറപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മത മൗല
അമ്മാൻ : പ്രമുഖ ജോർദാൻ എഴുത്തുകാരൻ നഹെദ് ഹത്താർ (56) കോടതിക്കു വെളിയിൽ വെടിയേറ്റു മരിച്ചു. ഇസ്‌ലാം മതത്തെ അപമാനിക്കുന്ന കാർട്ടൂൺ ഫേസ്‌ബുക്കിൽ പങ്കുവച്ചെന്ന കേസിൽ അറസ്റ്റിലായി വിചാരണ നേരിടുന്ന വ്യക്തിയാണ് ഇദ്ദേഹം. ഐസിസിനെ കളിയാക്കുന്നതായിരുന്ന ഈ പോസ്റ്റ്. കേസിന്റെ വിചാരണയ്ക്കായി എത്തിയ അദ്ദേഹത്തിനുനേരെ കോടതിയുടെ പടവുകളിൽവച്ച് അക്രമി മൂന്നു തവണ വെടിയുതിർക്കുകയായിരുന്നു.
അമ്മാനിലെ മുസ്‌ലിം പള്ളിയിൽ പ്രഭാഷകനായ മുപ്പത്തൊൻപതുകാരനാണ് അക്രമിയെന്നും ഇയാളെ അറസ്റ്റ് ചെയ്‌തെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ പിന്തുണയ്ക്കുന്ന ഹത്താർ, വിവാദ കാർട്ടൂൺ കേസിൽ കഴിഞ്ഞ മാസമാണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമങ്ങളിൽ കാർട്ടൂൺ ചർച്ചയായതോടെ പോസ്റ്റ് പിൻവലിച്ച് ഇദ്ദേഹം മാപ്പു പറഞ്ഞിരുന്നു.
ഐസിസിന്റെ ഹിറ്റ് ലിസ്റ്റിൽ ഹത്താറും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൊലയ്ക്ക് പിന്നിലും ഐസിസാണെന്നാണ് വിലയിരുത്തൽ. അക്രമിയെ വിശദമായി ചോദ്യം ചെയ്ത് ഇതുറപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മത മൗലികവാദികൾ ഈജിപ്ത്തിൽ പിടിമുറുക്കുന്നുവെന്ന വിലയിരുത്തലുകൾ ശക്തമാക്കുന്നതാണ് ഈ സംഭവം.