- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്ര ശ്രമിച്ചിട്ടും അപകടം കുറയുന്നില്ല; മേൽവസ്ത്രം മാറ്റി യുവതികളെ വഴിയിൽനിർത്തിയതോടെ വാഹനങ്ങൾ സ്പീഡ് കുറച്ചു തുടങ്ങി; വിജയകരമായ ഒരു റഷ്യൻ പരീക്ഷണത്തിന്റെ കഥ
അമിത വേഗത്തിൽ ചീറിപ്പായുന്ന വാഹനങ്ങളെയും അവയുണ്ടാക്കുന്ന അപകടങ്ങളെയുംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയായിരുന്നു റഷ്യയിലെ നിഷ്‌നി നൊവ്‌ഗൊറോഡ് വാസികൾ. ഒടുവിൽ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാൻ അധികൃതർ 18-ാമത്തെ അടവുതന്നെ പ്രയോഗിച്ചു. പ്രദേശത്തെ സെവെർനി ഗ്രാമത്തിലെ റോഡുകളിൽ സ്പീഡ് ലിമിറ്റ് ബോർഡുകളുമായി അവർ യുവതികളെ നിയോഗിച്ചു.അതും അർധ നഗ്നകളായ യുവതികളെ! റോഡ് സുരക്ഷാ പ്രചാരണത്തിന്റെ ഭാഗമായി അവ്‌റ്റോഡ്രിഷേനിയ എന്ന സംഘടനയാണ് ഇത്തരത്തിൽ പുതിയ പരീക്ഷണത്തിന് തുനിഞ്ഞത്. ഏതായാലും സംഗതി വൻ വിജയമായി. ചീറിപ്പായുന്ന ഡ്രൈവർമാർ ഇവരെ കണ്ടതോടെ പതുക്കെ ആക്‌സിലേറ്ററിൽനിന്ന് കാലെടുത്തു. സുന്ദരികളായ യുവതികളെ കാണാൻ വണ്ടിയുടെ സ്പീഡ് കുറച്ചു. ഫലമോ, മേഖലയിൽ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു. റഷ്യയിലെ റോഡുകളിൽ അപകടങ്ങളിൽ വർഷം തോറും 30,000 പേരാണ് മരിക്കുന്നത്. ഈ മരണ സംഖ്യ കുറയ്ക്കാൻ ഇത്തരത്തിലുള്ള എന്തെങ്കിലും പരീക്ഷണം അടിന്തിരമായി നടപ്പാക്കണമെന്ന തീരുമാനത്തിലാണ് അധികൃതർ. സുന്ദരികളെ കണ്ട് സ്പീഡ് കുറയ്ക്കുന്ന ഡ്രൈവർമാരുടെ കണ്ണുതെറ്റി
അമിത വേഗത്തിൽ ചീറിപ്പായുന്ന വാഹനങ്ങളെയും അവയുണ്ടാക്കുന്ന അപകടങ്ങളെയുംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയായിരുന്നു റഷ്യയിലെ നിഷ്‌നി നൊവ്‌ഗൊറോഡ് വാസികൾ. ഒടുവിൽ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാൻ അധികൃതർ 18-ാമത്തെ അടവുതന്നെ പ്രയോഗിച്ചു. പ്രദേശത്തെ സെവെർനി ഗ്രാമത്തിലെ റോഡുകളിൽ സ്പീഡ് ലിമിറ്റ് ബോർഡുകളുമായി അവർ യുവതികളെ നിയോഗിച്ചു.അതും അർധ നഗ്നകളായ യുവതികളെ!
റോഡ് സുരക്ഷാ പ്രചാരണത്തിന്റെ ഭാഗമായി അവ്‌റ്റോഡ്രിഷേനിയ എന്ന സംഘടനയാണ് ഇത്തരത്തിൽ പുതിയ പരീക്ഷണത്തിന് തുനിഞ്ഞത്. ഏതായാലും സംഗതി വൻ വിജയമായി. ചീറിപ്പായുന്ന ഡ്രൈവർമാർ ഇവരെ കണ്ടതോടെ പതുക്കെ ആക്‌സിലേറ്ററിൽനിന്ന് കാലെടുത്തു. സുന്ദരികളായ യുവതികളെ കാണാൻ വണ്ടിയുടെ സ്പീഡ് കുറച്ചു. ഫലമോ, മേഖലയിൽ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു.
റഷ്യയിലെ റോഡുകളിൽ അപകടങ്ങളിൽ വർഷം തോറും 30,000 പേരാണ് മരിക്കുന്നത്. ഈ മരണ സംഖ്യ കുറയ്ക്കാൻ ഇത്തരത്തിലുള്ള എന്തെങ്കിലും പരീക്ഷണം അടിന്തിരമായി നടപ്പാക്കണമെന്ന തീരുമാനത്തിലാണ് അധികൃതർ. സുന്ദരികളെ കണ്ട് സ്പീഡ് കുറയ്ക്കുന്ന ഡ്രൈവർമാരുടെ കണ്ണുതെറ്റി എന്തെങ്കിലും അപകടമുണ്ടായതായി റിപ്പോർട്ടില്ല.
ഡ്രൈവർമാർക്ക് മാത്രമല്ല, കാൽനടയാത്രക്കാർക്കും ഇതൊരു കാഴ്ചവിരുന്നായി. പലരും വാഹനങ്ങൾ ഉപേക്ഷിച്ച് നടക്കാൻ തുടങ്ങിയതായും റിപ്പോർട്ടുണ്ട്. വാഹനങ്ങൾ പലയിടത്തും നിർത്താൻ തുടങ്ങിയതോടെ പ്രായം ചെന്ന ആളുകൾക്ക് ധൈര്യമായി റോഡ് ക്രോസ് ചെയ്യാവുന്ന സ്ഥിതിയായെന്ന് മുതിർന്ന ഒരു സ്ത്രീ പറഞ്ഞു.
ദേശീയ പാതപോലുള്ള വലിയ റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ ഗ്രാമങ്ങളിലൂടെ കടന്നുപോകുമ്പോൾ വേഗം കുറയ്ക്കാറില്ല. അതായിരുന്നു സെവെർനിയിലെ വലിയ ഭീഷണി. എന്നാൽ, സ്പീഡ് ലിമിറ്റ് ബോർഡുമായി നിൽക്കുന്ന യുവതികളെ കാണാൻ വേണ്ടി പലരും വാഹനങ്ങൾ മെല്ലെയാക്കിയതോടെ സെവെർനിയിലെ റോഡുകൾ കുരുതിക്കളമാകുന്ന രീതിക്കും മാറ്റം വന്നു.