ധൂവരന്മാരെ ചെണ്ടകൊട്ടിച്ച് ആനയിക്കുന്നതും ജെ.സി.ബിയിൽ ഇരുത്തുന്നതുമൊക്കെ കേരളത്തിലും പലേടത്തും നടപ്പുള്ള കാര്യങ്ങളാണ്. എന്നാൽ, ചൈനയിലെ നവദമ്പതിമാർക്ക് സുഹൃത്തുക്കൾ നൽകിയ സമ്മാനം അവർ ജീവിതത്തിൽ മറക്കില്ല. വിവാഹ വിരുന്നിനിടെ തങ്ങളുടെ മുന്നിൽവച്ച് തുണിയഴിച്ച് സ്‌നേഹപ്രകടനങ്ങൾ കാഴ്ചവെക്കാനായിരുന്നു ഇവർക്ക് സുഹൃത്തുക്കൾ നൽകിയ പ്രേരണ. സുഹൃത്തുക്കൾ പകർത്തിയ വീഡിയോയും ഇതിനകം വൈറലായി.

സുഹൃത്തുക്കൾക്ക് മുന്നിൽ ലൈംഗിക ബന്ധത്തിലേർപ്പെടുവാനായിരുന്നു ഇവർക്ക് കിട്ടിയ നിർദ്ദേശം. ചുവന്ന വിരിപ്പിനടിയിൽ കിടന്നുകൊണ്ട് വസ്ത്രങ്ങളോരോന്നായി ഊരിയ ഇവരിൽനിന്ന് സുഹൃത്തുക്കൾ അത് വാങ്ങുന്നുണ്ട്. ഇരുവരും പൂർണ നഗ്നരാകുന്നതുവരെ വസ്്ത്രങ്ങൾ ഊരിവാങ്ങിക്കുന്ന യുവതികളടക്കമുള്ള സംഘം ചുറ്റുംനിന്ന് ആർപ്പുവിളിക്കകുയും ചെയ്യുന്നു.

നഗ്നരാക്കിയതിലും സുഹൃത്തുക്കൾ അടങ്ങിയില്ല. ഇരുവരും തമ്മിൽ ബന്ധപ്പെടുന്നുണ്ടെന്ന് ഉറപ്പിക്കുന്നതുവരെ സുഹൃത്തുക്കളുടെ ആർപ്പുവിളികൾ തുടരുന്നു. ശരിയായ ബന്ധപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പുതപ്പ് ദേഹത്തുനിന്ന് വലിച്ചുമാറ്റി ഇരുവരുടെയും നഗ്നത പ്രദർശിപ്പിക്കുന്നതുവരെ സുഹൃത്തുക്കളുടെ തമാശ തുടർന്നു. പരിഭ്രാന്തനായ ഭർത്താവ് ഉടൻ തന്നെ വിരിപ്പ് വലിച്ച് തന്റെയും ഭാര്യയുടെയും ദേഹത്തേയ്ക്കിടുമ്പോഴും സുഹൃതത്തുക്കൾ ആഹ്ലാദ പ്രകടനം തുടരുന്നുണ്ട്.

ഷാൻസി പ്രവിശ്യയിലെ സിഷൗ മേഖലയിൽനിന്നുള്ളവരാണ് ദമ്പതിമാരെന്ന് ചിലർ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കുന്നു. സെപ്റ്റംബർ മധ്യം മുതൽക്ക് യു ട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകളിലൂടെ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ക്രൂരതയെന്നാണ് ഇതു കണ്ടവരുടെയൊക്കെ പ്രതികരണം.