- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോബ് കൺസൽട്ടൻസി ഉടമയായ റോയ് തോമസിനെതിരെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതിന് നിരവധി കേസുകൾ; പണം കൈപ്പറ്റിയത് ഐടി കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്തെന്ന് പൊലീസ്; മംഗലാപുരത്തും എറണാകുളത്തും മലപ്പുറത്തും മേൽവിലാസവും; എൽദോ എന്ന് മറ്റൊരു പേരുണ്ടെന്നും സൂചന; നാലാഞ്ചിറയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തത് സാമ്പത്തിക തിരിമറികൾ പിടിക്കപ്പെട്ടതിനെ തുടർന്ന്
തിരുവനന്തപുരം: നാലാഞ്ചിറയ്ക്ക് സമീപം സൂചിവിളയിൽ ദമ്പതികളായ റോയ് തോമസ്, ബേബി ഗ്രേസി എന്നിവരുടെ മരണവാർത്തയിൽ ഞെട്ടിയിരിക്കുകയാണ് പരിസരവാസികൾ. തിരുവനന്തപുരം ഉള്ളൂരിൽ ജോബ് കൺസൽട്ടൻസി നടത്തുന്ന റോയ് തോമസ് ഗ്രേസി എന്നിവരുടെ മരണം ആത്മഹത്യ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ച് കഴിഞ്ഞു. വിവിധ സ്ഥലങ്ങളിലായി നിരവധിപേർക്ക് ജോലി വാങ്ങി കൊടുക്കാം എന്ന് പറഞ്ഞ് പണം തട്ടിയതിന് കേസുകളുണ്ട്. ഇവരുടെ വീട്ടിൽ നിന്നും പൊലീസിന് ലഭിച്ച് രേഖകൾ പരിശോധിച്ചപ്പോൾ മനസ്സിലായത് നിരവധിപേരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നാണ്. കർണ്ണാടകയിലെ മംഗലാപുരം, കേരളത്തിൽ മലപ്പുറം, എറണാകുളം എന്നീ സ്ഥലങ്ങളിൽ ഇവർക്ക് മേൽവിലാസമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മംഗലാപുരത്ത് വെച്ച് ഒരു കൺസൽട്ടൻസി നടത്തുകയായിരുന്നു റോയ് തോമസ്. ഇയാൾക്ക് എൽദോ എന്നും ഒരു പേരുള്ളതായും പൊലീസ് പറയുന്നു. മംഗലാപുരത്ത് ജോലി വാഗ്ദാനം ചെയ്ത് ഇയാൾ തട്ടിച്ചത് ഭൂരിഭാഗവും മലയാളികളെയാണ്. വിദേശത്തും നാട്ടിലെ ഐടി കമ്പനികളിലും ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത
തിരുവനന്തപുരം: നാലാഞ്ചിറയ്ക്ക് സമീപം സൂചിവിളയിൽ ദമ്പതികളായ റോയ് തോമസ്, ബേബി ഗ്രേസി എന്നിവരുടെ മരണവാർത്തയിൽ ഞെട്ടിയിരിക്കുകയാണ് പരിസരവാസികൾ. തിരുവനന്തപുരം ഉള്ളൂരിൽ ജോബ് കൺസൽട്ടൻസി നടത്തുന്ന റോയ് തോമസ് ഗ്രേസി എന്നിവരുടെ മരണം ആത്മഹത്യ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ച് കഴിഞ്ഞു. വിവിധ സ്ഥലങ്ങളിലായി നിരവധിപേർക്ക് ജോലി വാങ്ങി കൊടുക്കാം എന്ന് പറഞ്ഞ് പണം തട്ടിയതിന് കേസുകളുണ്ട്. ഇവരുടെ വീട്ടിൽ നിന്നും പൊലീസിന് ലഭിച്ച് രേഖകൾ പരിശോധിച്ചപ്പോൾ മനസ്സിലായത് നിരവധിപേരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നാണ്.
കർണ്ണാടകയിലെ മംഗലാപുരം, കേരളത്തിൽ മലപ്പുറം, എറണാകുളം എന്നീ സ്ഥലങ്ങളിൽ ഇവർക്ക് മേൽവിലാസമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മംഗലാപുരത്ത് വെച്ച് ഒരു കൺസൽട്ടൻസി നടത്തുകയായിരുന്നു റോയ് തോമസ്. ഇയാൾക്ക് എൽദോ എന്നും ഒരു പേരുള്ളതായും പൊലീസ് പറയുന്നു. മംഗലാപുരത്ത് ജോലി വാഗ്ദാനം ചെയ്ത് ഇയാൾ തട്ടിച്ചത് ഭൂരിഭാഗവും മലയാളികളെയാണ്. വിദേശത്തും നാട്ടിലെ ഐടി കമ്പനികളിലും ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്. മൊത്തം തട്ടിപ്പ് നടത്തിയ തുക എത്രയാണെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്നും പൊലീസ് പറയുന്നു.
വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചാണ് ഇവർ ജോബ് കൺസൽട്ടൻസി നടത്തി വന്നിരുന്നത്. ഉള്ളൂരിലെ ഇവരുടെ ജോബ് കൺസൽട്ടൻസി സ്ഥാപനം പരിശോധിക്കുമെന്നും പേരൂർക്കട സർക്കിൾ ഇൻസ്പെക്ടർ സ്റ്റുവർട്ട് കീലർ മറുനാടൻ മലയാളിയോട് പറഞ്ഞു. എറണാകുളം സ്വദേശിനിയാണ് ബേബി ഗ്രേസി. ഇവരുടെ നാട്ടിലെ വിവരങ്ങൾ അന്വേഷിച്ചെങ്കിലും ലഭ്യമായില്ല.
അടുക്കളയിലെ ഗ്യാസ് സിലണ്ടറിൽ നിന്നും പടർന്ന തീയാണ് ഇരുവരുടേയും ജീവനെടുത്തത്. രണ്ട് പേരുടേയും ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ഇരുവരുടേയും മരണവാർത്ത ബന്ധുക്കളെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അങ്ങനെ ആരെയും പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. ഇവരുടെ ബന്ധുക്കളായി ആരും വീട്ടിൽ വന്നിട്ടുള്ളതായി അയൽവാസികൾക്കും അറിയില്ല. അതുകൊണ്ട് തന്നെ ബന്ധുക്കൾക്കായുള്ള അന്വേഷണത്തിൽ പൊലീസിനും ഒരു വിവരവും ലഭിച്ചിട്ടില്ല.
ഇവരുടെ വീട്ടിൽ ഒരു ആലപ്പുഴ രജിസ്ട്രേഷനിലുള്ള സാൻട്രോ കാറും നിലമ്പൂർ രജിസ്ട്രേഷനിലുള്ള ഒരു ടിവി എസ് വീഗോ സ്‌കൂട്ടറുമാണ് ഉണ്ടായിരുന്നത്യ ഇതിൽ കാർ ബീനാ എൽദോസ് എന്നയാളുടെ പേരിലും കാർ ബേബി ഗ്രേസിയുടെ പേരിലുമാണ്. ഇേത് കൂടി പരിശോധിച്ചാണ് ഇവരുടെ വിവിധ മേൽവിലാസങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിലൊക്കെ ബന്ധുക്കളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ബേബ ഗ്രേസിയുടെ ഒരു ബന്ധു തിരുവനന്തപുരത്ത് ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്നുണ്ട്. പൊലീസ് ആ വഴിക്കും അന്വേഷിക്കുന്നുണ്ട്.
സംഭവമറിഞ്ഞ് സ്ഥലതെത്തിയ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾക്കും ദമ്പതികളെ കുറിച്ച് നല്ലത് മാത്രമെ പറയാനുള്ളു.രണ്ടര വർഷങ്ങൾക്ക് മുൻപ് ഇവടെ വാടകയ്ക്ക് താമസിക്കുന്നതിന് എത്തിയത് മുതൽ നല്ല രീതിയിൽ സഹകരിക്കാറുണ്ട്. അസോസിയേഷൻ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും ഇവർ നല്ല രീതിയിൽ വളരെ ആവേശത്തോടെ പങ്കെടുക്കാറുണ്ടെന്നും ഭാരവാഹികൾ മറുനാടനോട് പറഞ്ഞു.
ഇന്നലെ രാത്രി സംഭവം നടന്നതിന് പിന്നാലെ തന്നെ കൊല്ലത്തുള്ള വീട്ടുടമയെ വിളിച്ച് പൊലീസ് കാര്യങ്ങൾ അറിയിക്കുകയും ഇന്ന് രാവിലെ 10 മണിക്ക് തിരുവന്നതപുരത്ത് എത്തണമെന്ന് പറഞ്ഞിരുന്നു. കൊല്ലത്തെ ഒരു ബാങ്കിലെ മാനേജറായി ജോലി ചെയ്യുകയാണ്. ഒരു ബ്രോക്കർ വഴിയാണ് റോയ് തോമസും ഭാര്യയും തന്റെ വീട് വാടകയ്ക്ക് എടുത്തതെന്നും വീട്ടുടമ മറുനാടനോട് പറഞ്ഞു. അതിനിടെ ഗ്രേസി റോയിയുടെ രണ്ടാം ഭാര്യയാണെന്നും സംഭവം ആദ്യ ഭാര്യയെ അറിയിച്ചിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഗ്രേസി ഗർഭിണിയായിരുന്നുവെന്നും മൂന്ന് മാസങ്ങൾക്ക് മുൻപ് അത് അബോഷനായി പോവുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.