- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിച്ച് ഓഫ് ചെയ്യാതെ ബൾബ് ഊരിയ ഇളയച്ഛൻ; മകനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്കും ഷോക്കേറ്റു; ഓടിയെത്തിയ ലക്ഷ്മണനും കാട്ടിയത് മണ്ടത്തരം; അഞ്ചാം ക്ലാസിലെ മിടുക്ക് രക്ഷിച്ചത് മൂന്ന് ജീവൻ; ചക്കരക്കല്ലുകാരുടെ ഹീറോയായി നന്ദൂട്ടൻ
ചക്കരക്കല്ല് : വൈദ്യുത ബൾബ് മാറ്റുന്നതിനിടെ ഷോക്കേറ്റ് പിടഞ്ഞ മൂന്ന് ജീവനുകൾക്ക് രക്ഷാകവചമൊരുക്കിയത് നന്ദൂട്ടൻ. നന്ദൂട്ടൻ എന്ന ദേവനന്ദ് ഇന്ന് നാടിന്റെ ഹീറോയാണ്. ഈ കൊച്ചു മിടുക്കൻ മൂന്ന് ജീവനുകളുടെ രക്ഷകനായി മാറിയത് ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ്.
ചെമ്പിലോട് മുതുകുറ്റിയിലെ ചാലിൽ ഹൗസിൽ ഷിജിൽ, അമ്മ ഭാരതി അച്ഛൻ ലക്ഷ്മണൻ എന്നിവരാണ് രക്ഷപ്പെട്ടത്. വീടിന്റെ മുൻവശത്തെ വഴിയിൽ തൂക്കിയിട്ട ബൾബ് അഴിച്ചുമാറ്റുകയായിരുന്ന ഇളയച്ഛൻ ഷിജിലിന് വയറിന്റെ ജോയിന്റിൽനിന്ന് ഷോക്കേറ്റു. ബൾബ് അഴിച്ചുമാറ്റിയിരുന്നെങ്കിലും സ്വിച്ച് ഓഫ് ചെയ്തിരുന്നില്ല.
ഷോക്കേറ്റ് പിടഞ്ഞ ഷിജിലിനെ രക്ഷിക്കാൻ ശ്രമിക്കവേ അമ്മ ഭാരതിക്കും വൈദ്യുതാഘാതമേറ്റു. ഭാരതിയെയും ഷിജിലിനെയും രക്ഷിക്കാൻ ഭാരതിയുടെ ഭർത്താവ് ലക്ഷ്മണൻ ശ്രമിക്കുന്നതിനിടെ അയാൾക്കും ഷോക്കേറ്റു. ഇതിനിടെയാണ് നന്ദൂട്ടൻ രക്ഷകനായി എത്തിയത്.
സമീപത്തായി കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഷിജിലിന്റെ ജ്യേഷ്ഠപുത്രൻ ദേവനന്ദ് ഓടിച്ചെന്ന് മെയിൻ സ്വിച്ച് ഓഫാക്കുി. പിന്നീട് ബഹളം വെച്ച് അയൽക്കാരെ വിളിച്ചുകൂട്ടി. ഇതുകൊരണം ഷോക്കേറ്റവർക്ക് പ്രഥമശുശ്രൂഷ കിട്ടി. ഗുരുതരമായി പരിക്കേറ്റ ഷിജിലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൗവ്വഞ്ചേരി യു.പി. സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് നന്ദൂട്ടൻ. വിദേശത്തുള്ള ഷിബുവിന്റെയും പ്രജിതയുടെയും മകനാണ്. ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരൻ, മൗവ്വഞ്ചേരി സ്‌കൂൾ അദ്ധ്യാപകർ, പി.ടി.എ. ഭാരവാഹികൾ എന്നിവർ വിട്ടിലെത്തി അഭിനന്ദനമറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ