- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാപ്ടോളിലൂടെ സ്ഥിരമായി സാധനങ്ങൾ വാങ്ങിയതിനു നറുക്കെടുപ്പിൽ ടാറ്റ കമ്പനിയുടെ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ഫോൺ വിളി; സമ്മാനമായി ലഭിക്കാൻ പോകുന്ന കാർ വേണ്ടായെങ്കിൽ അതിനു സമാനമായ തുക കിട്ടുമെന്നും പ്രലോഭനം; നാപ്ടോളിന്റെ പേരിൽ കാട്ടക്കടയിലെ വീട്ടമ്മയിൽ നിന്ന് പണം തട്ടിയതായി പരാതി
കാട്ടാക്കട : ഓൺ ലൈയിൻ വ്യാപാര സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിച്ചതായി പരാതി . ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് സ്ഥിരമായി നാപ്‌ടോൾ വഴി സാധനങ്ങൾ വാങ്ങിയിരുന്ന പൂവച്ചൽ ആലമുക്ക് എഴുവകുഴി എസ് എസ് ഭവനിൽ സുഷമ സമ്മാനം നൽകാം എന്ന് പറഞ്ഞ് കബളിപിക്കപ്പെട്ടത്. നാപ്‌റ്റൊളിലൂടെ സ്ഥിരമായി സാധനങ്ങൾ വാങ്ങിയതിനു ഇതുമായി ബന്ധപ്പെട്ടുള്ള നറുക്കെടുപ്പിൽ ടാറ്റ കമ്പനിയുടെ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ഇവർക്ക് +917654178003, 7654134397 എന്നാ നമ്പറിൽ നിന്നും വിളിച്ചയാൾ വിവരം നൽകിയത്. തുടർന്നു കാറിന്റെ പേപ്പറുകൾ ശെരിയാക്കുന്നതിന് ആറായിരത്തി അഞ്ഞൂറ് രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണം എന്ന് ഹിന്ദിയിൽ സംസാരിച്ച ആൾ സുഷമയോട് പറഞ്ഞു. തുടർന്നു പൂവച്ചൽ എസ് ബി ടി യിൽ ജാർഘഡ് കൊക്കോ എന്ന ബ്രാഞ്ചിൽ സുശീല ഗുപ്ത 20404177233 IFSC SBIN0014318 എന്ന അക്കൗണ്ടിൽ ആറായിരത്തി അഞ്ഞൂറ് നിക്ഷേപിക്കുകയും ചെയുതു. എന്നാൽ മണികൂറുകൾക്ക് ശേഷം പണം ലഭിച്ച ഉടനെ വീണ്ടും പതിനെട്ടായിരം രൂപ കൂടി അരമണിക്കൂറിനുള്ളിൽ അടക്കണമെന്നും കാർ പ്രത്തിരക്കുന്നതിന്
കാട്ടാക്കട : ഓൺ ലൈയിൻ വ്യാപാര സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിച്ചതായി പരാതി . ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് സ്ഥിരമായി നാപ്‌ടോൾ വഴി സാധനങ്ങൾ വാങ്ങിയിരുന്ന പൂവച്ചൽ ആലമുക്ക് എഴുവകുഴി എസ് എസ് ഭവനിൽ സുഷമ സമ്മാനം നൽകാം എന്ന് പറഞ്ഞ് കബളിപിക്കപ്പെട്ടത്.
നാപ്‌റ്റൊളിലൂടെ സ്ഥിരമായി സാധനങ്ങൾ വാങ്ങിയതിനു ഇതുമായി ബന്ധപ്പെട്ടുള്ള നറുക്കെടുപ്പിൽ ടാറ്റ കമ്പനിയുടെ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ഇവർക്ക് +917654178003, 7654134397 എന്നാ നമ്പറിൽ നിന്നും വിളിച്ചയാൾ വിവരം നൽകിയത്. തുടർന്നു കാറിന്റെ പേപ്പറുകൾ ശെരിയാക്കുന്നതിന് ആറായിരത്തി അഞ്ഞൂറ് രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണം എന്ന് ഹിന്ദിയിൽ സംസാരിച്ച ആൾ സുഷമയോട് പറഞ്ഞു. തുടർന്നു പൂവച്ചൽ എസ് ബി ടി യിൽ ജാർഘഡ് കൊക്കോ എന്ന ബ്രാഞ്ചിൽ സുശീല ഗുപ്ത 20404177233 IFSC SBIN0014318 എന്ന അക്കൗണ്ടിൽ ആറായിരത്തി അഞ്ഞൂറ് നിക്ഷേപിക്കുകയും ചെയുതു.
എന്നാൽ മണികൂറുകൾക്ക് ശേഷം പണം ലഭിച്ച ഉടനെ വീണ്ടും പതിനെട്ടായിരം രൂപ കൂടി അരമണിക്കൂറിനുള്ളിൽ അടക്കണമെന്നും കാർ പ്രത്തിരക്കുന്നതിന് നികുതി ഇനത്തിലും മറ്റു നടപടികൾക്കുമാണ് എന്നും സുഷമയെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ ഇത്രയും തുക ഉടൻ അടയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ തൽക്കാലം ഒമ്പതിനായിരം അടച്ചാലും മതി എന്ന് നിർദ്ദേശം ഉണ്ടായി . സമ്മാനമായി ലഭിക്കാൻ പോകുന്ന കാർ വേണ്ടായെങ്കിൽ അതിനു സമാനമായ തുകയായ 126000 രൂപ ആക്കൗണ്ടിൽ കമ്പനി നിക്ഷേപിക്കും എന്നും ഇവരോട് പറഞ്ഞു.
ഇതിൽ സംശയം തോന്നിയ സുഷമ തുക അടച്ചില്ല അതെ സമയം കമ്പനി ഇത്തരത്തിൽ നറുക്കെടുപ്പ് നടത്തിപ്പോയിട്ടില്ല എന്നും കമ്പനി പ്രതിനിധികളാണ് ഇതിനു പിന്നിൽ എന്നും മനസിലാക്കിയ സുഷമ കാട്ടാകട പൊലീസിൽ പരാതി നൽകുകയായിരുന്നു .