- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എ.ഇയെയും സൗദിയെയും ചൊൽപ്പടിക്ക് കൊണ്ടുവന്ന മോദി ഇനി പോവുന്നത് ഇറാനിലേക്ക്; ഇസ്ലാമിക ലോകവുമായി ഏറ്റവും നല്ല ബന്ധം ഉറപ്പിക്കുന്നത് ഇസ്ലാം വിരുദ്ധനെന്ന് മുദ്രകുത്തപ്പെട്ട മോദി തന്നെ
യു.എ.ഇയിലും സൗദി അറേബ്യയിലും വിജയകരമായി സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ ഇസ്ലാമിക രാഷ്ട്രങ്ങളുമായി സൗഹൃദത്തിന് തയ്യാറെടുക്കുന്നു. അടുത്തതായി മോദി സന്ദർശിക്കാനൊരുങ്ങുന്നത് ഇറാനാണ്. മെയ് അവസാനം നടക്കുന്ന ഇറാൻ സന്ദർശനത്തോടെ ഇരുരാജ്യങ്ങളുമായി സൗഹൃദത്തിന്റെ പുതിയ പാത വെട്ടിത്തുറക്കാനാണ് മോദിയുടെ പദ്ധതി. ഇറാനുമായി ഊർജ കരാറുകളിൽ ഒപ്പുവെക്കുന്നതിനാകും മോദി പ്രാധാന്യം നൽകുക. ഇറാനും അഫ്ഗാനിസ്താനും പങ്കാളികളായ ചബഹാർ കരാർ ഈ സന്ദർശനത്തിനിടെ ഒപ്പുവെക്കും. ഫർസദ് ബി ഗ്യാസ് ഫീൽഡിൽ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ചും ചർച്ച നടക്കും. ഐക്യരാഷ്ട്ര സഭ ഉപരോധം പിൻവലിച്ചതോടെ ഇറാനുമായി കൂടുതൽ അടുക്കാനുള്ള സാധ്യതകളാണ് ഇന്ത്യ ആരായുന്നത്. ആണവ കരാറിൽ ഒപ്പുവച്ച ഇറാൻ പശ്ചിമേഷ്യയിൽ കൂടുതൽ കരുത്ത് നേടിയിട്ടുണ്ട്. സൗദി അറേബ്യയുമായുള്ള ഭിന്നിപ്പ് ശക്തമായി വരികയാണെങ്കിലും ഇറാനാണ് മേഖലയിലെ ശക്തികേന്ദ്രം. ഈ സാഹചര്യത്തിൽ കരുതലോടെ വേണം ഇന്ത്യയ്ക്ക് മുന്നേറാൻ. കൂടുതൽ ഇന്ത്യക്കാർ ആശ്രയിക്കുന്ന യു.എ.ഇ, ഖത്തർ, സൗദ
യു.എ.ഇയിലും സൗദി അറേബ്യയിലും വിജയകരമായി സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ ഇസ്ലാമിക രാഷ്ട്രങ്ങളുമായി സൗഹൃദത്തിന് തയ്യാറെടുക്കുന്നു. അടുത്തതായി മോദി സന്ദർശിക്കാനൊരുങ്ങുന്നത് ഇറാനാണ്. മെയ് അവസാനം നടക്കുന്ന ഇറാൻ സന്ദർശനത്തോടെ ഇരുരാജ്യങ്ങളുമായി സൗഹൃദത്തിന്റെ പുതിയ പാത വെട്ടിത്തുറക്കാനാണ് മോദിയുടെ പദ്ധതി.
ഇറാനുമായി ഊർജ കരാറുകളിൽ ഒപ്പുവെക്കുന്നതിനാകും മോദി പ്രാധാന്യം നൽകുക. ഇറാനും അഫ്ഗാനിസ്താനും പങ്കാളികളായ ചബഹാർ കരാർ ഈ സന്ദർശനത്തിനിടെ ഒപ്പുവെക്കും. ഫർസദ് ബി ഗ്യാസ് ഫീൽഡിൽ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ചും ചർച്ച നടക്കും.
ഐക്യരാഷ്ട്ര സഭ ഉപരോധം പിൻവലിച്ചതോടെ ഇറാനുമായി കൂടുതൽ അടുക്കാനുള്ള സാധ്യതകളാണ് ഇന്ത്യ ആരായുന്നത്. ആണവ കരാറിൽ ഒപ്പുവച്ച ഇറാൻ പശ്ചിമേഷ്യയിൽ കൂടുതൽ കരുത്ത് നേടിയിട്ടുണ്ട്. സൗദി അറേബ്യയുമായുള്ള ഭിന്നിപ്പ് ശക്തമായി വരികയാണെങ്കിലും ഇറാനാണ് മേഖലയിലെ ശക്തികേന്ദ്രം.
ഈ സാഹചര്യത്തിൽ കരുതലോടെ വേണം ഇന്ത്യയ്ക്ക് മുന്നേറാൻ. കൂടുതൽ ഇന്ത്യക്കാർ ആശ്രയിക്കുന്ന യു.എ.ഇ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഇറാൻ വിരുദ്ധ ചേരിയിലാണ്. ഇവരെ പിണക്കാതെ ഇറാനുമായി എങ്ങനെ സൗഹൃദം പങ്കിടാം എന്നതാകും മോദി നേരിടുന്ന വലിയ തലവേദന.