- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വശത്ത് ഓട്ടോഗ്രാഫിനായി എംപിമാർ ക്യൂ നിൽക്കുന്നു; മറുവശത്ത് മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ചോദ്യം ചെയ്യൽ; അമേരിക്കയിൽ താരമായപ്പോഴും ഗുജറാത്തിന്റെ പ്രേതം മോദിയെ വേട്ടയാടുന്നത് തുടരുന്നു
അമേരിക്കയിൽ അടിക്കടി സന്ദർശനം നടത്തുകയും ബരാക് ഒബാമയുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്തിന്റെ പ്രേതം വിട്ടൊഴിയുന്നില്ല. അമേരിക്കൻ കോൺഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസംഗിക്കാനെത്തിയപ്പോഴും മോദിയ്‌ക്കെതിരായ മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം അടങ്ങിയിരുന്നില്ല. ഓവൽ ഓഫീസിൽ ബരാക് ഒബാമയുമായുള്ള ചർച്ച അവസാനിപ്പിച്ച് മോദി മടങ്ങുമ്പോൾ ഏറെയകലെയല്ലാത്ത ലോങ്‌വർ്ത്ത് ഹൗസ് ഓഫീസിൽ പ്രവർത്തിക്കുന്ന ടോം ലാന്റോസ് ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷനിൽ മോദിക്കെതിരായ വിചാരണ തകൃതിയായി നടക്കുകയായിരുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ചാണ് വിചാരണയിൽ പങ്കെടുത്ത മൂന്ന് യു.എസ് കോൺഗ്രസ് അംഗങ്ങൾ സംസാരിച്ചത്. ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് സംസാരിച്ച റിപ്പബ്ലിക്കൻ പാർട്ടി അംഗം ട്രെന്റ് ഫ്രാങ്ക്‌സ് ഉത്തർപ്രദേശിലെ വർഗീയ കലാപങ്ങളെയും ഒഡിഷയിലെ അക്രമങ്ങളെയും എടുത്തുപറഞ്ഞു. 2002-ലെ ഗുജറാത്ത് കലാപവും അദ്ദേഹം എടുത്തുകാട്ടി. ഇരകൾക്ക
അമേരിക്കയിൽ അടിക്കടി സന്ദർശനം നടത്തുകയും ബരാക് ഒബാമയുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്തിന്റെ പ്രേതം വിട്ടൊഴിയുന്നില്ല. അമേരിക്കൻ കോൺഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസംഗിക്കാനെത്തിയപ്പോഴും മോദിയ്‌ക്കെതിരായ മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം അടങ്ങിയിരുന്നില്ല.
ഓവൽ ഓഫീസിൽ ബരാക് ഒബാമയുമായുള്ള ചർച്ച അവസാനിപ്പിച്ച് മോദി മടങ്ങുമ്പോൾ ഏറെയകലെയല്ലാത്ത ലോങ്‌വർ്ത്ത് ഹൗസ് ഓഫീസിൽ പ്രവർത്തിക്കുന്ന ടോം ലാന്റോസ് ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷനിൽ മോദിക്കെതിരായ വിചാരണ തകൃതിയായി നടക്കുകയായിരുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ചാണ് വിചാരണയിൽ പങ്കെടുത്ത മൂന്ന് യു.എസ് കോൺഗ്രസ് അംഗങ്ങൾ സംസാരിച്ചത്.
ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് സംസാരിച്ച റിപ്പബ്ലിക്കൻ പാർട്ടി അംഗം ട്രെന്റ് ഫ്രാങ്ക്‌സ് ഉത്തർപ്രദേശിലെ വർഗീയ കലാപങ്ങളെയും ഒഡിഷയിലെ അക്രമങ്ങളെയും എടുത്തുപറഞ്ഞു. 2002-ലെ ഗുജറാത്ത് കലാപവും അദ്ദേഹം എടുത്തുകാട്ടി. ഇരകൾക്ക് നീതികിട്ടാത്ത അവസ്ഥയാണ് ഇന്ത്യയിലെന്നും ഫ്രാങ്ക്‌സ് പറഞ്ഞു.
സമിതിയുടെ ഉപാദ്ധ്യക്ഷനായ ജോസഫ് ആർ.പിറ്റ്‌സ് എന്ന കോൺഗ്രസ് അംഗം ഇന്ത്യയിലെ സാമ്പത്തിക വളർച്ചയുടെ മറവിൽ മനുഷ്യാവകാശ ധ്വംസനങ്ങൾ മറച്ചുവെക്കപ്പെടുകയാണെന്ന് ആരോപിച്ചു. ആംനസ്റ്റി ഇന്റർനാഷണലിന്റെയും ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെയും പ്രതിനിധികളും മോദി സർക്കാരിനെ കുറ്റപ്പെടുത്തി.
എന്നാൽ ഈ സംഭവങ്ങളൊന്നും ഇന്ത്യൻ സംഘത്തെ അലോസരപ്പെടുത്തിയില്ല. ഇത്തരം സംഭവങ്ങളൊന്നും മോദിയും ഒബാമയും തമ്മിലുള്ള ചർച്ചയിൽ ഉയർന്നുവന്നില്ലെന്ന് വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കർ പറഞ്ഞു. ചിലർ എന്തൊക്കെയോ വാദിക്കുന്നുണ്ട് എന്നല്ലാതെ ഇതിന് കാര്യമായ ഗൗരവം കൊടുക്കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
യു.എസ്. കോൺഗ്രസ്സിൽ പ്രസംഗിക്കാനെത്തിയ മോദിക്ക് ഊഷ്മളമായ വരവേൽപാണ് ലഭിച്ചത്. മോദിയുടെ ഓട്ടോഗ്രാഫിനായി അമേരിക്കൻ എംപിമാർ തിക്കും തിരക്കുംക കൂട്ടുന്ന കാഴ്ചയായിരുന്നു അവിടെ. മനുഷ്യാവകാശ പ്രവർത്തകരുടെ വിചാരണയൊന്നും തന്നെ അലട്ടുന്നില്ലെന്ന മട്ടിലാണ് മോദി കോൺഗ്രസ്സിനെ അഭിസംബോധന ചെയ്തതും.