- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെ പാർലമെന്റിൽ സംസാരിക്കുന്ന ഏക ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ മോദി നാളെ ബ്രിട്ടണിലേക്ക്; ജാഗ്വാർ സന്ദർശിച്ച് മോദി നൽകുന്നത് ജോലി തേടി എത്തുന്നവരല്ല, ജോലി നൽകുന്നവരാണ് ഇന്ത്യക്കാർ എന്ന സന്ദേശം
ലണ്ടൻ: പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ളവർക്ക് ഇന്ത്യക്കാരെക്കുറിച്ചുള്ള കാഴ്ചപ്പാട് അവരുടെ രാജ്യത്ത് ജോലി തേടിയെത്തുന്നവർ എന്നാകും. എന്നാൽ, ലോകപ്രശസ്ത വാഹന ബ്രാൻഡുകളായ ജാഗ്വാറും റേഞ്ച് റോവറും ടാറ്റ മോട്ടോഴ്‌സും സ്വന്തമാക്കിയതോടെ ബ്രിട്ടനിലുള്ളവർക്ക് ആ കാഴ്ചപ്പാട് മാറിത്തുടങ്ങി. തനി ഇന്ത്യനായി മാറിയ ഈ ബ്രിട്ടീഷ് വാഹന നിർമ്മാണകേന
ലണ്ടൻ: പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ളവർക്ക് ഇന്ത്യക്കാരെക്കുറിച്ചുള്ള കാഴ്ചപ്പാട് അവരുടെ രാജ്യത്ത് ജോലി തേടിയെത്തുന്നവർ എന്നാകും. എന്നാൽ, ലോകപ്രശസ്ത വാഹന ബ്രാൻഡുകളായ ജാഗ്വാറും റേഞ്ച് റോവറും ടാറ്റ മോട്ടോഴ്‌സും സ്വന്തമാക്കിയതോടെ ബ്രിട്ടനിലുള്ളവർക്ക് ആ കാഴ്ചപ്പാട് മാറിത്തുടങ്ങി.
തനി ഇന്ത്യനായി മാറിയ ഈ ബ്രിട്ടീഷ് വാഹന നിർമ്മാണകേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് ലോകത്തിന് മുന്നിൽ വ്യക്തമായ സന്ദേശം നൽകുന്നതിനാണ്. ഇന്ത്യക്കാർ ജോലി തേടി എത്തുന്നവരല്ല, പാശ്ചാത്യ ലോകത്തുള്ളവർക്കുപോലും ജോലി നൽകുന്നവരാണ് എന്ന സന്ദേശം.
ബ്രിട്ടീഷ് പാർലമെന്റിൽ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന ഖ്യാതിയും നാളെത്തുടങ്ങുന്ന സന്ദർശനത്തിനിടെ നരേന്ദ്ര മോദി സ്വന്തമാക്കും. മറ്റൊരു ഇന്ത്യൻ നേതാവിനും ലഭിക്കാത്ത പ്രാമുഖ്യവും മോദിക്ക് ലഭിക്കുന്നുണ്ട്. സന്ദർശനത്തിനിടെ മിക്കവാറും പരിപാടികളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ മോദിക്കൊപ്പമുണ്ടാും. പ്രതിനിധി സഭയിലേക്ക് മോദിയെ ആനയിക്കുന്നതും കാമറോണായിരിക്കുമെന്ന് വിദേശ കാര്യ സെക്രട്ടറി എസ്. ജയശങ്കർ പറഞ്ഞു.
ബ്രിട്ടീഷ് പാർലമെന്റിലെത്തുന്ന മോദി പാർലമെന്റ് മന്ദിരത്തിന് മുന്നിലുള്ള മഹാത്മാ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. നവംബർ 12 മുതൽ 16 വരെയാണ് സന്ദർശനം. ഇന്ത്യയുടെ ഏറെക്കാലമായുള്ള സുഹൃത്താണ് ബ്രിട്ടനെന്നും ആ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനാണ് സന്ദർശനമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ മോദിയും വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, ലോകത്തെ പ്രധാനപ്പെട്ട സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ത്യയെന്ന് തെളിയിക്കാനും ഈ സന്ദർശനം വഴിയൊരുക്കുമെന്നും മോദി പറയുന്നു. എലിസബത്ത് രാജ്ഞി ബക്കിങ്ങാം കൊട്ടാരത്തിൽ മോദിക്കായി വിരുന്ന് തയ്യാറാക്കുന്നുണ്ട്. കാമറോണിനൊപ്പം അത്താഴവിരുന്നിലും മോദി പങ്കെടുക്കും.
ജാഗ്വർ, റേഞ്ച് റോവർ ഫാക്ടറി സന്ദർശനത്തിലൂടെ ജോലി തേടി എത്തുന്നവർ എന്നതിൽനിന്ന് ജോലി നൽകുന്നവർ എന്ന തലത്തിലേക്കുള്ള ഇന്ത്യയുടെ വളർച്ച ലോകത്തിന് മുന്നിൽ കാട്ടിക്കൊടുക്കാൻ മോദിക്കാവുമെന്നും ജയശങ്കർ പറയുന്നു.
ബ്രിട്ടനിൽ ഇന്ത്യൻ സ്ഥാപനം നടത്തിയിട്ടുള്ള ഏറ്റവും വലിയ മുതൽമുടക്കാണ് ഇത്. സ്വകാര്യമേഖലയിൽ ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ തൊഴിൽദാതാവാണ് ഇപ്പോൾ ടാറ്റയെന്നും ജയശങ്കർ പറഞ്ഞു.