- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആസിയാൻ രാജ്യങ്ങൾക്കു പ്രധാനമന്ത്രിയുടെ ക്ഷണം; രാജ്യം സാമ്പത്തിക വ്യാവസായിക വളർച്ചയുടെ പുതുയുഗത്തിലെന്നും നരേന്ദ്ര മോദി
നയ് പി തൗ: ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആസിയാൻ രാജ്യങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തു നിക്ഷേപം നടത്താൻ ആസിയാൻ രാജ്യങ്ങളെ് പ്രധാനമന്ത്രി ക്ഷണിച്ചത്. മ്യാന്മറിന്റെ തലസ്ഥാനത്തു നടക്കുന്ന പന്ത്രണ്ടാം ആസിയാൻ ഉച്ചകോടിയുടെ ഭാഗമായ വട്ടമേശ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന
നയ് പി തൗ: ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആസിയാൻ രാജ്യങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തു നിക്ഷേപം നടത്താൻ ആസിയാൻ രാജ്യങ്ങളെ് പ്രധാനമന്ത്രി ക്ഷണിച്ചത്. മ്യാന്മറിന്റെ തലസ്ഥാനത്തു നടക്കുന്ന പന്ത്രണ്ടാം ആസിയാൻ ഉച്ചകോടിയുടെ ഭാഗമായ വട്ടമേശ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ആസിയാനും തമ്മിലുള്ള ബന്ധത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തു സാമ്പത്തിക വളർച്ചയുടെയും വ്യവസായവൽക്കരണത്തിന്റെയും കച്ചവടത്തിന്റെയും പുതിയ കാലഘട്ടം ആരംഭിച്ചിട്ടുണ്ട്. അതിൽ ഇന്ത്യയ്‌ക്കൊപ്പം ആസിയാനും പങ്കാളികളാകണമെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ പ്രശസ്തമായ കിഴക്ക് നോക്കൽ നയത്തിൽ നിന്നും പ്രവർത്തിക്കൽ നയത്തിലേക്കുള്ള മാറ്റത്തേയും തന്റെ പ്രസംഗത്തിൽ മോദി ഉയർത്തിക്കാട്ടി. ഈ പശ്ചാത്തലത്തിൽ ആസിയാൻ രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ നൽകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.