- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് ചരിത്രം കുറിച്ച മോദി ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന റെക്കോഡും സ്വന്തമാക്കും; ഇസ്രയേലിൽ പോകുന്ന മോദി ഫലസ്തീൻ സന്ദർശനം തള്ളിയതോടെ സംശയവുമായി അറബ് രാഷ്ട്രങ്ങൾ; ആശങ്ക കുറയ്ക്കാൻ ഫലസ്തീൻ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് കൊണ്ടുവരും
പശ്ചിമേഷ്യയിലെ നിതാന്ത ശത്രുക്കളായ ഇസ്രയേലും ഫലസ്തീനുമായുള്ള ബന്ധം ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും കുഴക്കുന്ന പ്രശ്‌നമാണ്. ഇസ്രയേലിനോട് അടുത്താൽ ലോകത്തെ വലിയൊരു ചേരി ശത്രുക്കളാവും. ഫലസ്തീനോട് അനുകമ്പ കാണിച്ചാൽ മറ്റൊരു ചേരിയും. ജൂലൈയിൽ ഇസ്രയേൽ സന്ദർശിക്കാനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീൻ സന്ദർശനം ഒഴിവാക്കിയതോടെ സംജാതമായതും സമാനമായ പ്രതിസന്ധിയാണ്. ഇസ്രയേൽ സന്ദർശിക്കാൻ ഇന്നോളം ഇന്ത്യൻ പ്രധാനമന്ത്രിമാരൊന്നും തയ്യാറായിട്ടില്ല. ആ കീഴ്‌വഴക്കമാണ് മോദി തിരുത്തുന്നത്. എന്നാൽ, മോദി ഇസ്രയേലിലേക്ക് പോവുകയും ഫലസ്തീനെ ഒഴിവാക്കുകയും ചെയ്തതിനെ സംശയത്തോടെയാണ് അറബ് ലോകം വീക്ഷിക്കുന്നത്. അറബ് രാജ്യങ്ങളിൽ മോദി നടത്തിയ സന്ദർശനവും അടുത്തിടെ അറബ് നേതാക്കൾ ഇന്ത്യയിലെത്തിയതും ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ സുദൃഢമാക്കിയിരിന്നു. ഈ അടുപ്പം ഫലസ്തീനെ ഒഴിവാക്കിയതോടെ നഷ്ടമാകുമോ എന്ന ആശങ്കയും ശക്തമാണ്. ഇസ്രയേൽ സന്ദർശിക്കുന്ന ഇന്ത്യൻ നേതാക്കളെല്ലാം ഒരു സമഭാവനയുടെ പേരിൽ ഫലസ്തീനിലുമെത്താറുണ്ട്. ഈ പതിവാണ് മോ
പശ്ചിമേഷ്യയിലെ നിതാന്ത ശത്രുക്കളായ ഇസ്രയേലും ഫലസ്തീനുമായുള്ള ബന്ധം ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും കുഴക്കുന്ന പ്രശ്‌നമാണ്. ഇസ്രയേലിനോട് അടുത്താൽ ലോകത്തെ വലിയൊരു ചേരി ശത്രുക്കളാവും. ഫലസ്തീനോട് അനുകമ്പ കാണിച്ചാൽ മറ്റൊരു ചേരിയും. ജൂലൈയിൽ ഇസ്രയേൽ സന്ദർശിക്കാനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീൻ സന്ദർശനം ഒഴിവാക്കിയതോടെ സംജാതമായതും സമാനമായ പ്രതിസന്ധിയാണ്.
ഇസ്രയേൽ സന്ദർശിക്കാൻ ഇന്നോളം ഇന്ത്യൻ പ്രധാനമന്ത്രിമാരൊന്നും തയ്യാറായിട്ടില്ല. ആ കീഴ്‌വഴക്കമാണ് മോദി തിരുത്തുന്നത്. എന്നാൽ, മോദി ഇസ്രയേലിലേക്ക് പോവുകയും ഫലസ്തീനെ ഒഴിവാക്കുകയും ചെയ്തതിനെ സംശയത്തോടെയാണ് അറബ് ലോകം വീക്ഷിക്കുന്നത്. അറബ് രാജ്യങ്ങളിൽ മോദി നടത്തിയ സന്ദർശനവും അടുത്തിടെ അറബ് നേതാക്കൾ ഇന്ത്യയിലെത്തിയതും ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ സുദൃഢമാക്കിയിരിന്നു. ഈ അടുപ്പം ഫലസ്തീനെ ഒഴിവാക്കിയതോടെ നഷ്ടമാകുമോ എന്ന ആശങ്കയും ശക്തമാണ്.
ഇസ്രയേൽ സന്ദർശിക്കുന്ന ഇന്ത്യൻ നേതാക്കളെല്ലാം ഒരു സമഭാവനയുടെ പേരിൽ ഫലസ്തീനിലുമെത്താറുണ്ട്. ഈ പതിവാണ് മോദി തെറ്റിച്ചത്. എന്നാൽ, ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോൾത്തന്നെ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിനെ ഇക്കൊല്ലം തന്നെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചിട്ടുണ്ട്. അബ്ബാസ് ഇക്കൊല്ലം ഇന്ത്യയിലെത്തുമെന്ന് ഫലസ്തീൻ അംബാസഡർ അദ്‌നൻ അബു അൽഹെയ്ജ പറഞ്ഞു.
ജൂലൈ രണ്ടാം വാരം ഹാംബർഗിൽ നടക്കുന്ന ജി-20 ഉച്ചകോടി കഴിഞ്ഞ് മടങ്ങും വഴിയാകും മോദി ഇസ്രയേൽ സന്ദർശിക്കുക. ഇസ്രയേലിലേക്ക് മാത്രമായുള്ള സന്ദർശനം ഈ രാജ്യവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 25-ാം വാർഷികാഘോഷവേള കൂടിയാണ് ഇക്കൊല്ലം.
ഇസ്രയേലുമായുള്ള ബന്ധത്തിൽ കൂടുതൽ തുറന്ന് പ്രകടിപ്പിക്കുന്ന ഇന്ത്യയുടെ സമീപനത്തിൽ ഇസ്രയേൽ അംബാസഡർ ഡാനിയേൽ കാർമൺ സന്തുഷ്ടി ്പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ ഇടപാടുകൾ നടത്താനുള്ള സാഹചര്യമാണ് ഇതൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014-ൽ ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങും ഇസ്രയേൽ മാത്രമായി സന്ദർശിച്ചിരുന്നു. എന്നാൽ, 2015-ൽ രാഷ്ട്രപതി പ്രണബ് മുഖർജിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഒരേ യാത്രയിൽ രണ്ടുരാജ്യങ്ങളും സന്ദർശിച്ചു.