- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഠ്മണ്ഡു: സാർക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മോദി കാഠ്മണ്ഡുവിൽ എത്തിയത്. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഉച്ചകോടി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, വിദേശകാര്യ സെക്രട്ടറി സുജാതാ സിങ് എന്നിവർ മോദിക്കൊപ്പം ഉച്ചകോ
കാഠ്മണ്ഡു: സാർക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മോദി കാഠ്മണ്ഡുവിൽ എത്തിയത്. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഉച്ചകോടി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, വിദേശകാര്യ സെക്രട്ടറി സുജാതാ സിങ് എന്നിവർ മോദിക്കൊപ്പം ഉച്ചകോടിയിൽ പങ്കെടുക്കും.
ചൊവ്വാഴ്ച ഉച്ചയോടെ എത്തിയ മോദി കാഠ്മണ്ഡു-ഡൽഹി ബസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ബുധനാഴ്ച ഉച്ചകോടിയെ സംബോധനചെയ്തു പ്രധാനമന്ത്രി സംസാരിക്കും. ഉച്ചകോടിക്കിടെ പാക് പ്രധാനമന്ത്രിയുമായി ഔദ്യോഗിക കൂടിക്കാഴ്ചക്ക് പദ്ധതിയില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. എന്നാൽ അനൗദ്യോഗികമായി ചർച്ച നടന്നേക്കും.
Next Story