- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദിയുടെ അനൗദ്യോഗിക യാത്രകൾക്കായി ചെലവിട്ടത് 89 ലക്ഷം രൂപ; മോദിയുടെ യാത്രകൾ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി; തുക അടച്ചത് പ്രധാനമന്ത്രിയുടെ ഓഫീസ്; പ്രധാനമന്ത്രിയുടെ ഓഫീസിൽ തുക അടച്ചിട്ടുണ്ടെന്ന് ബിജെപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനൗദ്യോഗിക യാത്രകൾക്കായി വ്യോമസേന വിമാനങ്ങൾ ഉപയോഗിച്ച വകയിൽ വാടകയായി അടച്ചത് 89 ലക്ഷം രൂപ. പ്രധാനമന്ത്രിയുടെ ഓഫീസാണ് തുക അടച്ചത്. തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാനായി മോദി വ്യോമസേന വിമാനങ്ങളിൽ യാത്ര ചെയ്തതിന്റെ വാടകയാണിത്. 2014 മെയ് മുതൽ 2017 ഫെബ്രുവരി വരെ 128 ആഭ്യന്തര വിമാന യാത്രകളാണ് മോദി നടത്തിയത്. 1999ലെ നിരക്ക് കണക്കാക്കിയാണ് വാടക നിശ്ചയിക്കാറുള്ളത്.വ്യോമസേനയാണ് പ്രധാനമന്ത്രിയുടെ യാത്രകൾക്കായി വിമാനങ്ങൾ തയ്യാറാക്കുന്നത്. ഉൾപ്രദേശങ്ങളിലെ യാത്രയ്ക്കായാണ് ഹെലികോപ്ടറുകളും ചെറു വിമാനങ്ങളും ഏർപ്പെടുത്തുന്നത്. വിമാന നിരക്ക് 1999ലാണ് പ്രതിരോധമന്ത്രാലയം അവസാനമായി പുതുക്കിയത്. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്രകളുടെ വിവരമാണ് വ്യോമസേന വിവരാവകാശ നിയപ്രകാരം മറുപടി നൽകിയത്. ഡൽഹി -ഗോരഖ്പൂർ -ഡൽഹി വിമാനനിരക്കായി 31000 രൂപയും മാംഗളൂർ-കാസർഗോഡ്-മാംഗളൂർ ഫ്‌ളൈറ്റിന് 7,818 രൂപയുമാണ് പ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനൗദ്യോഗിക യാത്രകൾക്കായി വ്യോമസേന വിമാനങ്ങൾ ഉപയോഗിച്ച വകയിൽ വാടകയായി അടച്ചത് 89 ലക്ഷം രൂപ. പ്രധാനമന്ത്രിയുടെ ഓഫീസാണ് തുക അടച്ചത്. തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാനായി മോദി വ്യോമസേന വിമാനങ്ങളിൽ യാത്ര ചെയ്തതിന്റെ വാടകയാണിത്.
2014 മെയ് മുതൽ 2017 ഫെബ്രുവരി വരെ 128 ആഭ്യന്തര വിമാന യാത്രകളാണ് മോദി നടത്തിയത്. 1999ലെ നിരക്ക് കണക്കാക്കിയാണ് വാടക നിശ്ചയിക്കാറുള്ളത്.വ്യോമസേനയാണ് പ്രധാനമന്ത്രിയുടെ യാത്രകൾക്കായി വിമാനങ്ങൾ തയ്യാറാക്കുന്നത്. ഉൾപ്രദേശങ്ങളിലെ യാത്രയ്ക്കായാണ് ഹെലികോപ്ടറുകളും ചെറു വിമാനങ്ങളും ഏർപ്പെടുത്തുന്നത്. വിമാന നിരക്ക് 1999ലാണ് പ്രതിരോധമന്ത്രാലയം അവസാനമായി പുതുക്കിയത്. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്രകളുടെ വിവരമാണ് വ്യോമസേന വിവരാവകാശ നിയപ്രകാരം മറുപടി നൽകിയത്.
ഡൽഹി -ഗോരഖ്പൂർ -ഡൽഹി വിമാനനിരക്കായി 31000 രൂപയും മാംഗളൂർ-കാസർഗോഡ്-മാംഗളൂർ ഫ്‌ളൈറ്റിന് 7,818 രൂപയുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വാടകയിനത്തിൽ അടച്ചത്.
മറ്റ് വിമാനനിരക്കുകളെ അപേക്ഷിച്ച് ഇത് വളരെ കുറവാണെന്ന് സ്വകാര്യ വിമാനക്കമ്പനി അധികൃതർ പറയുന്നു. ഡൽഹി- രോഹ്തക്-സോനിപത്-അമ്പല യാത്രയ്ക്ക് 1,00,440 രൂപയാണ് സാധാരണ നിരക്ക്. കോഴിക്കോട്- വിക്രം ഗ്രൗണ്ട് യാത്രയ്ക്ക് 5,693 രൂപ മാത്രമാണ് വാടക ഇനത്തിൽ നൽകേണ്ടി വന്നത്.
തെരഞ്ഞെടുപ്പ് ചെലവുകൾ വഹിക്കേണ്ടത് പ്രധാനമന്ത്രിയുടെ പാർട്ടിയായ ബിജെ.പിയാണ്. എന്നാൽ ഈ പണം നൽകിയത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നത് അതിശയോക്തി ഉളവാക്കുന്നു എന്ന് വിവരാവകാശ നിയമപ്രകാരം രേഖകൾ സമ്പാദിച്ച വ്യോമസേന റിട്ട. ഉദ്യോഗസ്ഥൻ ലോകേഷ് കെ. ബദ്ര പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസിൽപാർട്ടി പണമടച്ചിട്ടുണ്ടെന്നും കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ചിട്ടുണ്ടെന്നും ബിജെപി പ്രതികരിച്ചു.