- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30 ലക്ഷം പ്രവാസികളുള്ള സൗദി അറേബ്യയിലേക്കു പറക്കാനൊരുങ്ങി നരേന്ദ്ര മോദി; നയതന്ത്ര രംഗത്ത് നേട്ടം കൊയ്യാൻ പ്രധാനമന്ത്രി പോകുന്നത് പ്രവാസി ഭാരതീയ ദിവസിന് മുന്നോടിയായി
ന്യൂഡൽഹി: 30 ലക്ഷം ഇന്ത്യൻ പ്രവാസികൾ ജോലി ചെയ്യുന്ന സൗദി അറേബ്യയിൽ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഗൾഫ് നാടുകൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നത്. സൗദി അറേബ്യയും മറ്റു രണ്ടു ഗൾഫ് രാജ്യങ്ങളും സന്ദർശിക്കുന്നതിനു മുന്നോടിയായി നയ
ന്യൂഡൽഹി: 30 ലക്ഷം ഇന്ത്യൻ പ്രവാസികൾ ജോലി ചെയ്യുന്ന സൗദി അറേബ്യയിൽ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഗൾഫ് നാടുകൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നത്.
സൗദി അറേബ്യയും മറ്റു രണ്ടു ഗൾഫ് രാജ്യങ്ങളും സന്ദർശിക്കുന്നതിനു മുന്നോടിയായി നയതന്ത്ര ചർച്ചകൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം അവസാനമാകും ഗൾഫ് രാഷ്ട്രങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം.
പ്രധാനമന്ത്രിയുടെ മുൻഗണനാ ലിസ്റ്റിലുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ എന്ന് ജിദ്ദ സന്ദർശന വേളയിൽ ബിജെപി വക്താവ് സെയിദ് ഷാനവാസ് ഹുസൈൻ അടുത്തിടെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മോദി ഈ വർഷം അവസാനം സൗദിയിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അടുത്ത പ്രവാസി ഭാരതീയ ദിവസിന് മുന്നോടിയായാകും സൗദി അറേബ്യയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തുക. മന്മോഹൻസിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ 2010ൽ സൗദി അറേബ്യ സന്ദർശിച്ചിരുന്നു. 28 വർഷത്തെ ഇടവേളക്ക് ശേഷമാണ് മന്മോഹനിലൂടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി സൗദി സന്ദർശിച്ചത്.
ഇപ്പോഴത്തെ സൗദി ഭരണാധികാരി സൽമാൻ രാജാവ് കിരീടാവകാശിയായിരുന്നപ്പോൾ 2014ൽ ഇന്ത്യയും സന്ദർശിച്ചിരുന്നു.
യമനിൽ സംഖ്യ സേന ആക്രമണം തുടങ്ങുന്നതിന് മുമ്പ് സൽമാൻ രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് യമൻ തലസ്ഥാനമായ സനായിൽ കുടുങ്ങിയ ഇന്ത്യക്കാരെ ജിബൂതിയിൽ എത്തിക്കുന്നതിന് സൗദി അറേബ്യയുടെ സഹായം ലഭിച്ചത്.
ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാഷ്ട്രമായ സൗദി അറേബ്യ പ്രധാനമന്ത്രി സന്ദർശിക്കുന്നതോടെ നയതന്ത്ര രംഗത്ത് ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ മികച്ച നേട്ടം കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുരാജ്യങ്ങളും.