- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റിനെ സന്ദർശിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയുടെ നയതന്ത്രം; എല്ലാ പ്രശ്‌നങ്ങളും പറഞ്ഞുതീർക്കുമെന്ന് ഷീ ചിൻപിങ്ങ്; ചൈനയെ പുഴ്ത്തി മോദി; അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നടപടിയെടുക്കാനും ചർച്ചയിൽ തീരുമാനം
ഷിയാമെൻ: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- ചൈന സഹവർത്തിത്വം തുടരാനാകുമെന്ന് ഷീ ചിൻപിങ് പ്രതീക്ഷ പ്രകടിപ്പിച്ചു. പഞ്ചശീല തത്വങ്ങൾ പിന്തുടരണം. മികച്ച അയൽക്കാരായ ഇന്ത്യയും ചൈനയും, വികസിച്ചുകൊണ്ടിരിക്കുന്ന രണ്ടു രാജ്യങ്ങളാണ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശരിയായ ട്രാക്കിലെത്തിക്കണം. ആരോഗ്യകരവും ഉറപ്പുള്ളതുമായ ബന്ധമാണ് ഇരു രാജ്യങ്ങൾക്കും ആവശ്യമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടി മികച്ചരീതിയിൽ നടത്തിയ ചൈനയെ നരേന്ദ്ര മോദി അഭിനന്ദിച്ചു. മുഖാമുഖം വെല്ലുവിളിച്ച ദോക് ലാ സംഘർഷത്തിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും ഉഭയകക്ഷി ചർച്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളും സംഘർഷങ്ങളും ഇനി ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കാൻ ചർച്ചയിൽ തീരുമാനിച്ചതായി വിദേശകാര്യ വക്താവ് എസ്.ജയശങ്കർ പറഞ്ഞു. പരസ്പരം വിശ്വാസം വർധിപ്പിക്കുന്നതിനുള്ള
ഷിയാമെൻ: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- ചൈന സഹവർത്തിത്വം തുടരാനാകുമെന്ന് ഷീ ചിൻപിങ് പ്രതീക്ഷ പ്രകടിപ്പിച്ചു. പഞ്ചശീല തത്വങ്ങൾ പിന്തുടരണം. മികച്ച അയൽക്കാരായ ഇന്ത്യയും ചൈനയും, വികസിച്ചുകൊണ്ടിരിക്കുന്ന രണ്ടു രാജ്യങ്ങളാണ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശരിയായ ട്രാക്കിലെത്തിക്കണം. ആരോഗ്യകരവും ഉറപ്പുള്ളതുമായ ബന്ധമാണ് ഇരു രാജ്യങ്ങൾക്കും ആവശ്യമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.
ബ്രിക്‌സ് ഉച്ചകോടി മികച്ചരീതിയിൽ നടത്തിയ ചൈനയെ നരേന്ദ്ര മോദി അഭിനന്ദിച്ചു. മുഖാമുഖം വെല്ലുവിളിച്ച ദോക് ലാ സംഘർഷത്തിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും ഉഭയകക്ഷി ചർച്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളും സംഘർഷങ്ങളും ഇനി ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കാൻ ചർച്ചയിൽ തീരുമാനിച്ചതായി വിദേശകാര്യ വക്താവ് എസ്.ജയശങ്കർ പറഞ്ഞു.
പരസ്പരം വിശ്വാസം വർധിപ്പിക്കുന്നതിനുള്ള സന്നദ്ധത ഇരുരാജ്യങ്ങളും അറിയിച്ചു. ക്രിയാത്മക ചർച്ചയാണ് നടന്നത്. അതിർത്തിയിൽ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളെടുക്കും. സംഘർഷങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഇരുരാജ്യങ്ങളും ഒരുമിച്ച് എടുക്കുമെന്ന് ഉറപ്പു നൽകിയതായും ജയ്ശങ്കർ വ്യക്തമാക്കി.
എഴുപതുദിവസം നീണ്ട സംഘർഷാവസ്ഥയ്ക്കുശേഷം ഓഗസ്റ്റ് 28നാണ് ദോക് ലായിൽനിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചത്. ഇന്ത്യ - ഭൂട്ടാൻ - ചൈന അതിർത്തികൾ ഒന്നിക്കുന്ന ദോക് ലായിൽ അനധികൃതമായി ചൈന റോഡ് നിർമ്മാണം ആരംഭിച്ചതായിരുന്നു സംഘർഷത്തിന്റെ കാരണം.
റോഡ് നിർമ്മാണം ഇന്ത്യ തടഞ്ഞതോടെ സ്ഥിതി രൂക്ഷമാവുകയായിരുന്നു. മുഖാമുഖം നിന്ന സൈന്യത്തെ പിൻവലിച്ചെങ്കിലും റോഡ് നിർമ്മാണവുമായി മുന്നോട്ടെന്നാണ് ചൈനീസ് നിലപാട്.