- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോൽപ്പിക്കാൻ മരണത്തിനും ദൈവത്തിനും മാത്രമേ കഴിയൂ; തകർക്കാൻ ശ്രമിക്കരുത്; ദുരവസ്ഥ വിവരിച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പേരിൽ തെറിവിളിച്ചവർക്കു മറുപടിയുമായി നസീമ
വിവാഹമോചനത്തിന്റെ ഒന്നാം വാർഷികത്തിൽ തന്റെ ദുരവസ്ഥ വിവരിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ജെ നസീമയ്ക്കു ലഭിച്ചത് സഹായമല്ല. പകരം പ്രിയ നേതാവ് ടി സിദ്ദിഖിന്റെ അനുയായികളുടെ തെറിയഭിഷേകമായിരുന്നു. ഇതിനു മറുപടിയുമായി സിദ്ദിഖിന്റെ മുൻ ഭാര്യകൂടിയായ നസീമ രംഗത്ത്. ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലാണു തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു നസീമ മറ
വിവാഹമോചനത്തിന്റെ ഒന്നാം വാർഷികത്തിൽ തന്റെ ദുരവസ്ഥ വിവരിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ജെ നസീമയ്ക്കു ലഭിച്ചത് സഹായമല്ല. പകരം പ്രിയ നേതാവ് ടി സിദ്ദിഖിന്റെ അനുയായികളുടെ തെറിയഭിഷേകമായിരുന്നു.
ഇതിനു മറുപടിയുമായി സിദ്ദിഖിന്റെ മുൻ ഭാര്യകൂടിയായ നസീമ രംഗത്ത്. ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലാണു തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു നസീമ മറുപടി പറയുന്നത്.
തന്നെ തോൽപ്പിക്കാൻ മരണത്തിനും ദൈവത്തിനും മാത്രമേ കഴിയൂ. തകർക്കാൻ ശ്രമിക്കരുത്. തെറി പറയുന്നവർ ചാവേറുകൾ ആണെന്നാണു നസീമ വിമർശിക്കുന്നത്. അപവാദം പ്രചരിപ്പിച്ചും പരിഹസിച്ചും ഭീഷണിപ്പെടുത്തിയും എന്നെ തകർക്കാൻ ശ്രമിക്കരുത്. ഞാനൊരു പെണ്ണാണ്ണ്. ഒരു പിൻബലവുമില്ലാത്ത ഒരു സ്ത്രീ മാത്രം. എനിക്കർഹതപ്പെട്ട അവകാശത്തിനു വേണ്ടിയാണ് ഞാൻ കൈ നീട്ടുന്നത്. അതുകൊണ്ട് തന്നെ എനിക്കാരെയും ഭയക്കേണ്ട കാര്യമില്ല. എന്റെ ഭൂതകാലം അന്വേഷിക്കാൻ ഭൂതക്കണ്ണാടി വച്ചു നോക്കുന്നവർ അതിന് വേണ്ടി ഓടിനടക്കണമെന്നില്ല. ഒരു വ്യാഴവട്ടക്കാലം എനിക്കൊപ്പം കഴിഞ്ഞിരുന്ന പ്രിയ നേതാവ് തന്നെ പറഞ്ഞുതരുമെന്നും നസീമ പറയുന്നു.
എല്ലാവർക്കും കൂടി മറുപടി പറയാൻ എനിക്ക് സമയമില്ല. സ്വന്തം മക്കളുടെ പേരിൽ ഒരു മാതാവും കളവു പറയില്ലെന്ന് കൂടി ഓർമ്മിപ്പിക്കട്ടെ. കളവുപറയുമെന്ന് സംശയിക്കുന്നവർ സ്വന്തം മാതാവിനോട് ചോദിക്കുക. അവർ പറഞ്ഞുതുരം. അങ്ങിനെ പറയാനികില്ലെന്ന്. എന്നെ തോൽപ്പിക്കാൻ എന്റെ മരണത്തിനും ദൈവത്തിനും മാത്രമേ കഴിയൂവെന്നും ഫേസ്‌ബുക്കിൽ നസീമ കുറിച്ചു.
ചാവേർ വേഷം ഏറ്റെടുത്ത് എന്നെ തെറി പറയുന്നവരോട്...അപവാദം പ്രചരിപ്പിച്ചും പരിഹസിച്ചും ഭീഷണിപ്പെടുത്തിയും എന്നെ തകർക്ക...
Posted by Naseema J on Tuesday, January 19, 2016