- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു തുണ്ടുകടലാസിൽ എന്റെയും മക്കളുടെയും ഭാവി തുലാസിലിട്ടതിന്റെ ഓർമയ്ക്ക് ഒരു വയസ്സ്'; വാർഷികാഘോഷങ്ങൾ ആഡംബരപൂർണമാകുന്ന ലോകത്ത് ഒറ്റപ്പെടലിന്റെ ഓർമകളുടെ നൊമ്പരം പേറി നസീമ
ഭൂരിപക്ഷം പേരും ഓരോ കാര്യങ്ങളുടെയും വാർഷികങ്ങൾ സമുചിതമായി ആഘോഷിക്കാറുണ്ട്. വിവാഹവാർഷികവും ജന്മദിനവും ജോലി കിട്ടിയതിന്റെ ഓർമയും കൂട്ടുകാർക്കൊപ്പവും ബന്ധുക്കൾക്കൊപ്പവുമൊക്കെ ആഘോഷിക്കുന്നത് പതിവാണ്. എന്നാൽ, നസീമയ്ക്ക് ഇത് നൊമ്പരത്തിന്റെ ഒന്നാം വാർഷികമാണ്. ഒറ്റപ്പെടലിന്റെ നൊമ്പരം പേറുന്ന ഓർമകളുടെ ഒരുവയസ്. അർബുദരോഗം ബാധിച്ച്
ഭൂരിപക്ഷം പേരും ഓരോ കാര്യങ്ങളുടെയും വാർഷികങ്ങൾ സമുചിതമായി ആഘോഷിക്കാറുണ്ട്. വിവാഹവാർഷികവും ജന്മദിനവും ജോലി കിട്ടിയതിന്റെ ഓർമയും കൂട്ടുകാർക്കൊപ്പവും ബന്ധുക്കൾക്കൊപ്പവുമൊക്കെ ആഘോഷിക്കുന്നത് പതിവാണ്. എന്നാൽ, നസീമയ്ക്ക് ഇത് നൊമ്പരത്തിന്റെ ഒന്നാം വാർഷികമാണ്. ഒറ്റപ്പെടലിന്റെ നൊമ്പരം പേറുന്ന ഓർമകളുടെ ഒരുവയസ്.
അർബുദരോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ നസീമയ്ക്കു ദുരിതത്തിന്റെ കാഠിന്യം വർധിപ്പിക്കുകയായിരുന്നു സ്വന്തം ഭർത്താവിൽ നിന്നുണ്ടായ നടപടികൾ. കോൺഗ്രസ് നേതാവായ ടി സിദ്ദിഖിന്റെ ഭാര്യയായിരുന്നു നസീമ. ദുരിതക്കിടക്കയിൽ വേദന തിന്നു കഴിഞ്ഞ നസീമയെ നിഷ്കരുണം ഉപേക്ഷിച്ചു പോകുകയായിരുന്നു സിദ്ദിഖ്.
രോഗശയ്യയിലായിരുന്ന നസീമയെ ഉപേക്ഷിച്ച് സിദ്ദിഖ് പോയത് കഴിഞ്ഞ വർഷം ജനുവരിയിലാണ്. തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുകയായിരുന്നു സിദ്ദിഖ്. ഒറ്റപ്പെടലിന്റെ ഈ ഓർമകൾ പങ്കുവയ്ക്കുകയായിരുന്നു ഫേസ്ബുക്ക് കുറിപ്പിലൂടെ നസീമ.
''ഒരു തുണ്ടുകടലാസിൽ എന്റെയും മക്കളുടെയും ഭാവി തുലാസിലിട്ടതിന്റെ ഓർമക്ക് ഇന്ന് ഒരു വയസ്സ്. വിവാഹ വാർഷികങ്ങളാണ് സാധാരണ പൊതുസമൂഹം ആഘോഷങ്ങളുടെ പരിധിയിൽ പെടുത്തുന്നത്.. എന്നാൽ എനിക്കാഘോഷിക്കാനുള്ളത് ഒറ്റപ്പെടലിന്റെയും ഒറ്റപ്പെടുത്തലിന്റെയും വേദനാജനകമായ ഒന്നാം വാർഷികമാണ്. തനിച്ചായവർക്കേ ജീവിതത്തിൽ ഏകാന്തത എത്രത്തോളം ഭീതിദമാണെന്ന യാഥാർത്ഥ്യം മനസ്സിലാകൂ..പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും എന്നെയും ഒരു പൊരിവെയിലെത്ത് ഒരു കുട പോലും നൽകാതെ ഒറ്റക്കാക്കി പോയത് എന്തിനാണെനിക്കറിയില്ല.''- നസീമ കുറിക്കുന്നു.
''ഉത്തരവാദിത്വപ്പെട്ടവർ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോയപ്പോൾ അനുഭവിച്ച അത്ര വേദനയൊന്നും അർബുദം ശരീരത്തെ കാർന്നു തിന്നപ്പോൾ തോന്നിയിട്ടില്ല. മരുന്നിന്റെയും റേഡിയേഷൻ നൽകിയ ക്ഷീണത്തിന്റെയും ആലസ്യത്തിൽ മയങ്ങുമ്പോൾ കുട്ടികൾ അനാഥമായിരുന്നു. യാഥാർത്ഥ്യത്തോട് പൊരുത്തപ്പെട്ട് ആശുപത്രി കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോഴേക്കും ആരോഗ്യം നശിച്ചിരുന്നു.. ആശുപത്രി ചെലവിനും മരുന്നിനും മാത്രം വരുന്ന ഭാരിച്ച ചെലവ് താങ്ങാനാവാതെ തളർന്നിരുന്ന രാപകലുകൾ.. കഥകളറിയാതെ പ്രതാപകാലത്തെ ഓർമയിൽ ഇഷ്ട്ടപെട്ട ഭക്ഷണത്തിനു വേണ്ടി വാശി പിടിച്ചു കരഞ്ഞ കുട്ടികളെ ചേർത്തു പിടിച്ചു തേങ്ങലുകൾ ഉള്ളിലൊതുക്കി രാവുകൾ തള്ളിനീക്കിയപ്പോഴും കരയാതിരിക്കാൻ ശ്രമിച്ചു. ഒരു ദിവസം മക്കൾ ബിരിയാണിക്ക് വേണ്ടി വാശിപ്പിടിച്ചു. വാങ്ങിക്കൊടുക്കാൻ കാശുണ്ടായിരുന്നില്ല. അസുഖം ഭേദമായാൽ പള്ളിയിലേക്ക് ഒരു നിസ്കാരപ്പായ നേർച്ച നേർന്നിരുന്നു. അതിനുള്ള കാശ് ഒരു പെട്ടിയിലിട്ടു വച്ചിരുന്നു. കുട്ടികൾക്ക് ബിരിയാണി വാങ്ങിക്കൊടുക്കാൻ ആ പെട്ടി കുത്തിപ്പൊട്ടിക്കുമ്പോൾ എന്റെ ഹൃദയം പൊടിയുന്നുണ്ടായിരുന്നു.''
ഒറ്റക്കായി പോകുന്നതിന്റെ വേദന മുഴുവൻ നസീമയുടെ വാക്കുകളിൽ വായിച്ചെടുക്കാം. തന്റെ മക്കൾക്കു വേണ്ടി ജീവിക്കുക തന്നെ വേണമായിരുന്നു എന്നും ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന കയ്പേറിയ കാലഘട്ടം പല തിരിച്ചറിവുകളുമുണ്ടാക്കിയെന്നും നസീമ പറയുന്നു.
''ഒരുഭാഗത്ത് അർബുദം അതിന്റെ നീരാളിക്കയ്യുമായി പിടിമുറുക്കുകയും മറുഭാഗത്ത് താങ്ങാവേണ്ടവർ മധുവിധു ആഘോഷിക്കുകയും ചെയ്യുന്ന കാഴ്ച വേദനയും ഒപ്പം ചില തിരിച്ചറിവുകളുമുണ്ടാക്കി ജീവിതത്തിൽ. മരണക്കിടക്കയിൽ നിന്ന് ജീവിതത്തിലേക്ക് മെല്ലെ പടി ചവിട്ടുമ്പോഴും നിരന്തരം വേട്ടയാടിയ ഒരു ചോദ്യമുണ്ടായിരുന്നു..എന്തു കാരണത്താലാണ് എന്നെ ഒഴിവാക്കിപ്പോയത്...കാരണം തിരഞ്ഞു തളർന്നതല്ലാതെ ഉത്തരം തരാൻ ഒഴിവാക്കിപ്പോയവർക്ക് ഇന്നും കഴിഞ്ഞിട്ടില്ല. മടുത്തിട്ടാണെങ്കിൽ അത് മുഖത്തു നോക്കി പറഞ്ഞു പോയിരുന്നെങ്കിൽ മനസ്സിൽ ഇപ്പോഴും ഇത്തിരിയെങ്കിലും ബഹുമാനം ബാക്കി വെക്കാമായിരുന്നു.. മക്കളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ പണമില്ലാതെ വന്ന സമയത്ത് അവരുടെ കുഞ്ഞു സമ്പാദ്യപ്പെട്ടി തകർക്കേണ്ടി വന്നപ്പോഴാണ് ആദ്യമായി നിയപരമായി കിട്ടാനുള്ള അവകാശത്തെപ്പറ്റി ചിന്തിക്കുന്നത്. ആവശ്യവുമായി മുഖ്യമന്ത്രിയടക്കമുള്ളവരെ കണ്ടപ്പോൾ ശരിയാക്കാം എന്ന പതിവ് പല്ലവി. അതെനിക്ക് നേടിയെടുത്തെ മതിയാകൂ.എന്റെ മക്കൾക്ക് ജീവിക്കണം അന്തസ്സായി.. അവർക്കർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുത്തു തന്നെ..''
പോരാട്ടത്തിനിടക്ക് ചിലപ്പോ താൻ അവസാനിച്ചേക്കാമെന്നും നസീമ പറയുന്നു. ''അവസാനിക്കുന്നതിനു മുൻപ് എന്നെ എന്തിനു ഒഴിവാക്കി എന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രമേ എനിക്ക് ആവശ്യമുള്ളൂ.. ഇപ്പൊ പാടി നടക്കുന്ന കഥകളൊക്കെ പൊള്ളയാണെന്ന് പറയുന്നവരെപ്പോലെ തന്നെ എനിക്കുമറിയാം.. എനിക്കതല്ല വേണ്ടത്.. കുറച്ചുകൂടി വ്യക്തതയുള്ളൊരു ഉത്തരം..സ്വയം സമാധാനിക്കാനെങ്കിലും അതുപകരിക്കും..അത് വരെ നല്ലതിന് വേണ്ടി മാത്രം പ്രാർത്ഥിക്കാം.. നന്ദിയുണ്ട് എല്ലാവരോടും. സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിന്ന് എന്നെ പിന്തുണച്ച നല്ല സുഹൃത്തുക്കളെയും കൃതജ്ഞതയോടെ ഓർക്കുന്നു. നന്ദി, നന്ദി, നന്ദി...''- നസീമയുടെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.
സിദ്ദിഖിൽ നിന്നുള്ള പീഡനങ്ങൾ ചൂണ്ടിക്കാട്ടി നസീമ കോടതിയെ സമീപിച്ചിരുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും തന്റെ ചികിൽസയുടെ കാര്യമോ കുട്ടികളുടെ കാര്യമോ തിരക്കിയില്ലെന്നും കാട്ടിയാണ് നസീമ കോടതിയെ സമീപിച്ചിരുന്നത്. 2013 ഏപ്രിലിൽ അർബുദ രോഗം സ്ഥിരീകരിച്ച തന്റെ ചികിൽസയുടെ കാര്യമോ കുട്ടികളുടെ കാര്യമോ കഴിഞ്ഞ വർഷം ജൂലൈ മുതൽ അന്വേഷിച്ചിട്ടില്ലാത്ത സിദ്ദിഖ്, കഴിഞ്ഞ ജനുവരി അവസാനം വെള്ളക്കടലാസിൽ എഴുതി തലാഖ് ചൊല്ലിയതായി അറിയിക്കുകയായിരുന്നെന്നും നസീമ പരാതിപ്പെട്ടിരുന്നു. കാൻസർ രോഗിയായ തനിക്കും മക്കൾക്കും ചെലവ് നൽകാതെ സിദ്ദീഖ് മറ്റൊരു വിവാഹം കഴിച്ചതും നസീമ ചൂണ്ടിക്കാട്ടിയിരുന്നു.
നസീമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരു തുണ്ടുകടലാസിൽ എന്റെയും മക്കളുടെയും ഭാവി തുലാസിലിട്ടതിന്റെ ഓർമക്ക് ഇന്ന് ഒരു വയസ്സ്....... ആഘോഷങ്ങൾ പലവിധമാണ്.വിവാഹ ...
Posted by Naseema J on Friday, January 15, 2016