- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നസീറിനെ പിടിക്കാൻ സദാചാര പൊലീസുകാർ നേരം ഇരുട്ടിയപ്പോൾ മുതൽ കാത്തിരുന്നു; വീട് പൂട്ടി പിടികൂടി കൊടിയ മർദനം; വെള്ളം കൊടുക്കാൻ പോലും അനുവദിച്ചില്ല; പിടികൂടിയവർക്കെതിരെ കൊലപാതക കുറ്റം; പ്രതികളെ റിമാൻഡ് ചെയ്തു; പിടികിട്ടാനുള്ളവർക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ്
മലപ്പുറം: മങ്കട കൂട്ടിൽ പള്ളിപ്പടിയിലെ കുന്നശ്ശേരി നസീർ ഹുസൈൻ (41) കൊല്ലപ്പെട്ടത് സദാചാര ഗുണ്ടായിസത്തിൽ തന്നെയെന്ന നിഗമനത്തിൽ പൊലീസ്. രാഷ്ട്രീയ വിരോധം ആരോപിക്കുന്നുണ്ടെങ്കിലും സദാചരാ പൊലീസിന്റെ ഇരയാണ് നസീറെന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ കേസിൽ നാലുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പ്രദേശത്ത് രാഷ്ട്രീയത്തർക്കങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും കൊലപാതകത്തിന് അതുമായി ബന്ധമുള്ളതായി സൂചനയില്ലെന്ന് പൊലീസ് പറയുന്നു. കൂട്ടിൽ സ്വദേശികളായ പട്ടിക്കുത്ത് അബ്ദുൽ ഗഫൂർ (48), ചെണ്ണേംകുന്നൻ ഷഫീഖ് (30), നായിക്കത്ത് ഷറഫുദ്ദീൻ (29), നായിക്കത്ത് അബ്ദുൽ നാസർ (എൻ.കെ. നാസർ–36) എന്നിവരാണ് അറസ്റ്റിലായത്. ഷറഫുദ്ദീന്റെ പേരിൽ മങ്കട, കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനുകളിൽ മറ്റു കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടികിട്ടാനുള്ള അഞ്ചു പ്രതികൾ രാജ്യം വിടാതിരിക്കുന്നതിന് ലുക്ക് ഔട്ട് സർക്കുലർ നൽകിയിട്ടുണ്ട്. പത്തുദിവസത്തിനകം എല്ലാവരെയും അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പിടിയിലായ നാലു
മലപ്പുറം: മങ്കട കൂട്ടിൽ പള്ളിപ്പടിയിലെ കുന്നശ്ശേരി നസീർ ഹുസൈൻ (41) കൊല്ലപ്പെട്ടത് സദാചാര ഗുണ്ടായിസത്തിൽ തന്നെയെന്ന നിഗമനത്തിൽ പൊലീസ്. രാഷ്ട്രീയ വിരോധം ആരോപിക്കുന്നുണ്ടെങ്കിലും സദാചരാ പൊലീസിന്റെ ഇരയാണ് നസീറെന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കേസിൽ കേസിൽ നാലുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പ്രദേശത്ത് രാഷ്ട്രീയത്തർക്കങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും കൊലപാതകത്തിന് അതുമായി ബന്ധമുള്ളതായി സൂചനയില്ലെന്ന് പൊലീസ് പറയുന്നു.
കൂട്ടിൽ സ്വദേശികളായ പട്ടിക്കുത്ത് അബ്ദുൽ ഗഫൂർ (48), ചെണ്ണേംകുന്നൻ ഷഫീഖ് (30), നായിക്കത്ത് ഷറഫുദ്ദീൻ (29), നായിക്കത്ത് അബ്ദുൽ നാസർ (എൻ.കെ. നാസർ–36) എന്നിവരാണ് അറസ്റ്റിലായത്. ഷറഫുദ്ദീന്റെ പേരിൽ മങ്കട, കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനുകളിൽ മറ്റു കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടികിട്ടാനുള്ള അഞ്ചു പ്രതികൾ രാജ്യം വിടാതിരിക്കുന്നതിന് ലുക്ക് ഔട്ട് സർക്കുലർ നൽകിയിട്ടുണ്ട്. പത്തുദിവസത്തിനകം എല്ലാവരെയും അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പിടിയിലായ നാലു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതികളെ റിമാൻഡ് ചെയ്തത്. മഞ്ചേരി കോടതിയാണ് നാലു പ്രതികളെ റിമാൻഡ് ചെയ്തത്.
ചൊവ്വാഴ്ച പുലർച്ചെയാണ് നസീർ ഹുസൈൻ ക്രൂരമായ മർദനമേറ്റ് മരിച്ചത്. പ്രദേശത്ത് തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ എത്തിയ നസീറിനെ പ്രതികൾ സംഘംചേർന്ന് മർദിച്ചു കൊന്നു എന്നാണ് കേസ്. സമീപവാസികളായ പ്രതികൾ നസീറിനെ കണ്ട വീടിന്റെ വാതിൽ പുറത്തുനിന്നു പൂട്ടി മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. സംഘംചേർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറി നസീറിനെ തല്ലിച്ചതയ്ക്കുകയായിരുന്നെന്നും സിഐ പറഞ്ഞു. മർദനമേറ്റു വീണ നസീറിന് വെള്ളം നൽകാനോ ആശുപത്രിയിൽ കൊണ്ടുപോകാനോ നാട്ടുകാരെ പ്രതികൾ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
നസീറിനെ കാത്ത് സംഘം രാത്രിമുതൽ വീട്ടിന് പരിസരത്ത് നിലയുറപ്പിച്ചിരുന്നു. സദാചാര ഗുണ്ടായിസത്തിൽ വ്യക്തമായ ഗൂഢാലോചന നടന്നതിന് തെളിവാണ് ഇത്. കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലായവർ. രണ്ടു പ്രധാന പ്രതികളെക്കൂടി പിടികൂടാനുണ്ട്. ഒൻപതു പ്രതികളാണ് ഇപ്പോഴുള്ളതെങ്കിലും തെളിവു ലഭിക്കുന്നതിനനുസരിച്ച് കൂടുതൽ ആളുകളെ പ്രതിചേർത്തേക്കും. പ്രതികളിൽ രണ്ടുപേർ വയനാട് വഴി കർണാടകയിലേക്കു കടന്നതായി സൂചനയുണ്ട്.
അന്വേഷണ സംഘം മൂന്നായി തിരിഞ്ഞ് ജില്ലയിലും പുറത്തും അന്വേഷണം നടത്തുന്നുണ്ട്. സ്ത്രീയുടെ ഭർത്താവിന്റെ ബന്ധുക്കളടക്കം ഏറെപ്പേർ നിരീക്ഷണത്തിലാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.