- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമ്പാനൂരിൽ നസ്രിയ ഇറങ്ങിയത് റെയിഞ്ച് റോവറിലെ ഉരസൽ പ്രശ്‌നം പറഞ്ഞ് തീർക്കാൻ; വാഹനാപകടം മൂവാറ്റുപുഴയിലെന്ന വാദം തെറ്റ്; സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങളുടെ സത്യാവസ്ഥ അറിയാം
കൊച്ചി: വെള്ളത്തിരയിലെ മിന്നും താരമായ നസ്രിയ നസീമിനെ തിരുവനന്തപുരത്ത് തമ്പാനൂരിൽ കണ്ടത് വാഹനാപകടത്തിന് ശേഷം തന്നെ. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങൾക്ക് അടിസ്ഥാനം ചെറിയൊരു അപകടമാണെന്ന് വ്യക്തമായി. നസ്‌റിയയുടെ വാഹനം മറ്റൊരു വാഹനത്തിൽ ഉരസുകയായിരുന്നു. ഇതോടെയാണ് താരം വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത്. നസ്രിയയുടെ വാഹനം സ്വകാര
കൊച്ചി: വെള്ളത്തിരയിലെ മിന്നും താരമായ നസ്രിയ നസീമിനെ തിരുവനന്തപുരത്ത് തമ്പാനൂരിൽ കണ്ടത് വാഹനാപകടത്തിന് ശേഷം തന്നെ. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങൾക്ക് അടിസ്ഥാനം ചെറിയൊരു അപകടമാണെന്ന് വ്യക്തമായി. നസ്‌റിയയുടെ വാഹനം മറ്റൊരു വാഹനത്തിൽ ഉരസുകയായിരുന്നു. ഇതോടെയാണ് താരം വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത്.
നസ്രിയയുടെ വാഹനം സ്വകാര്യ വാഹനത്തിൽ തട്ടി. അതിന്റെ പ്രശ്‌നങ്ങളായിരുന്നു തമ്പാനൂരിൽ സംഭവിച്ചത്. പാപ്പനംകോട് ഭാഗത്ത് നിന്ന് തമ്പാനൂർ ഭാഗത്തേക്ക് വരികയായിരുന്ന നടി. തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വച്ചായിരുന്നു സംഭവം. കെ എൻ 04 ജി 2813 എന്ന റെയിഞ്ച് റോവർ വാഹനമാണ് സ്വകാര്യ വാഹനവുമായി ഉരസിയത്. വാഹനം പുറകു വശത്താണ് ഉരസിയത്. പുറത്തിറങ്ങി നടി വാഹന ഉടമയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു ഈ സമയത്ത് പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ഫഹദ് ഫാസിന്റെ ഭാര്യ കൂടിയായ നസ്രിയ തമ്പാനൂരിൽ നിൽക്കുന്ന ഫോട്ടോ പലതരം ചർച്ചകൾക്കും വഴിവച്ചു. നസ്രിയ നസീം സഞ്ചരിച്ച റേഞ്ച് റോവർ കാർ ചെറിയ അപടകത്തിൽ പെട്ടോ? അതോ വെറും സിനിമ ഷൂട്ടിംഗിന്റെ ദൃശ്യങ്ങളാണോ? ഫേസ്‌ബുക്കിലൂടെ പ്രചരിക്കുന്ന നസ്രിയയുടെ ചിത്രങ്ങൾ ഈ ചോദ്യങ്ങൾ ഉയർത്തി. ഈ സാഹചര്യത്തിലാണ് അപകടം നടന്നുവെന്ന സ്ഥിരീകരണം മറുനാടന് ലഭിച്ചത്. എന്നാൽ വാഹനാപകടം സംബന്ധിച്ച പരാതിയൊന്നും നൽകിയിട്ടില്ല.
നസ്രിയ കാറിൽ നിന്നിറങ്ങി ആരോടോ ദേഷ്യത്തോടെ സംസാരിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളാണ് ഫേസ്‌ബുക്കിൽ പ്രചരിക്കുന്നത്. രണ്ട് ദിവസമായി ഫേസ്‌ബുക്കിലൂടെ പ്രചരിക്കുകയാണ് നസ്രിയയുടെ ചിത്രങ്ങൾ. ചുറ്റും വാഹനങ്ങൾ, വെള്ള റേഞ്ച് റോവർ കാറിൽ നിന്നും നസ്രിയ ഇറങ്ങുന്നതും ആരോടോ സംസാരിക്കുന്നതും ചിത്രത്തിൽ. വാഹനങ്ങൾക്ക് നടുവിൽ താരം അൽപ്പം ദേഷ്യത്തിലാണെന്നും കാണാം.
ഇതോടെ നസ്‌റിയ നസീം ട്രാഫിക്കിൽ പ്രശ്‌നമുണ്ടാക്കി എന്ന തരത്തിലാണ് വാർത്തകൾ ഫേസ്‌ബുക്കിൽ പ്രചരിക്കുന്നത്. ഫോട്ടോയ്‌ക്കൊപ്പം മൂവാറ്റുപുഴയിൽ നസ്രിയയുടെ കാർ രണ്ട് ദിവസം മുമ്പ് മൂവാറ്റുപുഴയിൽ അപകടത്തിൽ പെട്ടപ്പോൾ എന്ന വിധത്തിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. എന്നാൽ തിരുവനന്തപുരത്ത് തമ്പാനൂരിലായിരുന്നു പ്രശ്‌നമെന്നാതണ് വസ്തുത.
ലേറ്റസ്റ്റ് ഫോട്ടോ എന്ന് പറഞ്ഞുള്ള ചിത്രത്തിൽ നസ്രിയ തടികുറച്ചിട്ടുമുണ്ട്. വിവാഹത്തിന് ശേഷം പുറത്തുവന്ന ചിത്രങ്ങളിൽ താരത്തിന് തടി കൂടിയിരിരുന്നു. എന്തായാലും നിരവധി പേർ നസ്രിയയുടെ ചിത്രം ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്യുന്നുണ്ട. നസ്രിയ ഉടൻ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ഫഹദ് ഫാസിൽ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. നസ്രിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകുരും എന്തായാലും പുറത്തുവന്ന ചിത്രങ്ങളെ ആഘോഷമാക്കി.