ന്യൂഡൽഹി: 2020 ലെ ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.പുരസ്‌കാര നേട്ടത്തിൽ സുര്യറെപോട്ര് ഉയർന്ന് പറന്നപ്പോൾ മനംനിറഞ്ഞ് മലയാളവും.മികച്ച ഗായികയും സംവിധായകനും സഹനടനും ഉൾപ്പടെ മലയാളത്തിന് നിരവധി പുരസ്‌കാരങ്ങൾ സമ്മാനിച്ച് അയ്യപ്പനും കോശിയും പുരസ്‌കാരത്തിൽ തിളങ്ങി.മികച്ച നടനുള്ള പുരസ്‌കാരം സുര്യയും അജയ് ദേവ്ഗണും പങ്കിട്ടു.സുര്യറെ പോട്രിലൂടെ അപർണ്ണ ബാലമുരളി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.അയ്യപ്പനും കോശിയിലൂടെ സച്ചി മികച്ച സംവിധായകനായി.

അയപ്പനും കോശിയിലൂടെ ബിജുമേനോൻ മികച്ച സഹനടനായപ്പോൾ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നഞ്ചിയമ്മയും കരസ്ഥമാക്കി.ഇതിനുപുറമെ മികച്ച മികച്ച സംഘട്ടനത്തിനുള്ള പുരസ്‌കാരവും അയ്യപ്പനും കോശിയും കരസ്ഥമാക്കി.മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത തിങ്കളാഴ്‌ച്ച നിശ്ചയം നേടി.കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്ക് പ്രത്യേക പരാമർശത്തിന് അർഹമായി.

നോൺഫീച്ചർ വിഭാഗത്തിലും മലയാളം കരുത്തുകാട്ടി.ശബ്ദിക്കുന്ന കലപ്പയിലൂടെ മികച്ച ഛായഗ്രാഹകനുള്ള പുരസ്‌കാരം മലയാളിയായ നിഖിൽ എസ് പ്രവീൺ സ്വന്തമാക്കി.മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം പ്രത്യേക പരാമർശത്തിന് എം ടി അനുഭവങ്ങളുടെ പുസ്തകത്തിലൂടെ മലയാളിയായ അനുപ് രാമകൃഷ്ണനും അർഹനായി.

മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശിനെ തെരഞ്ഞെടുത്തു.ഉത്തരാഖണ്്ഡിനും ഉത്തർപ്രദേശിനും പ്രത്യേക പരാമർശം ലഭിച്ചു.

പുരസ്‌കാരങ്ങൾ അറിയാം

മികച്ച ഫീച്ചർ സിനിമ: സൂരരൈ പോട്ര്

മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)

മികച്ച നടൻ: സൂര്യ (സൂരരൈ പോട്ര്) അജയ് ദേവഗൺ (താനാജി ദ് അൺസങ് വാരിയർ)

മികച്ച നടി: അപർണ ബാലമുരളി (സൂരരൈ പോട്ര്)

ജനപ്രിയ ചിത്രം: താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഓം റൗത്)

മികച്ച കുട്ടികളുടെ ചിത്രം: സുമി

സിനിമ പുതുമുഖ സംവിധായകൻ: മഡോണേ അശ്വിൻ (മണ്ടേല)

മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും)

മികച്ച സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി

മികച്ച പിന്നണിഗായകൻ: രാഹുൽ ദേശ്പാണ്ഡെ

മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)

മികച്ച ഛായാഗ്രഹണം: സുപ്രതീം ബോൽ (അവിജാത്രിക്)

മികച്ച തിരക്കഥ: ശാലിനി ഉഷ നായർ, സുധ കൊങ്കാര (സൂരരൈ പോട്ര്)

മികച്ച സംഭാഷണം: മഡോണെ അശ്വിൻ (മണ്ടേല)

മികച്ച എഡിറ്റിങ്: ശ്രീകർ പ്രസാദ്

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി (കപ്പേള)

മികച്ച വസ്ത്രാലങ്കാരം: നചികേത് ബർവേ, മഹേഷ് ഷെർല (താനാജി ദ് അൺസങ് വാരിയർ)

മികച്ച ചമയം: ടിവി രാം ബാബു (നാട്യം)

മികച്ച സംഗീത സംവിധാനം: എസ് തമൻ (അല വൈകുന്ദാപുരമലു)

മികച്ച പശ്ചാത്തല സംഗീതം: ജി.വി പ്രകാശ് കുമാർ (സൂരരൈ പോട്ര്)

മികച്ച ഗാനരചന: മനോഡജ് മുൻതാഷീർ

2020ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്‌കാരത്തിനായി മത്സരിച്ചത്. നിർമ്മാതാവും സംവിധായകനുമായ വിപുൽഷ അധ്യക്ഷനായുള്ള ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണ്ണയിച്ചത്.