- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈക്കിളിംഗിൽ കേരളത്തിന് വെള്ളിയും വെങ്കലവും കൂടി; നാളെ മുതൽ ട്രാക്കും ഫീൽഡും ഉണരും
തിരുവനന്തപുരം: ദേശീയ ഗെയിംസ് സൈക്ലിംഗിൽ കേരളത്തിന് വെള്ളിയും വെങ്കലവും. ഇന്ന് നടന്ന വനിതകളുടെ 25 കിലോമീറ്റർ വ്യക്തിഗത ടൈംട്രയലിൽ കൃഷ്‌ണേന്ദു ടി. കൃഷ്ണ വെള്ളി നേടിയത്. മഹിത മോഹനാണ് വെങ്കലം നേടിയത്. ഈയിനത്തിൽ മഹിത മോഹന് സ്വർണം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പതിനാറ് സ്വർണ്ണവുമായി കേരളം നാലാം സ്ഥാനത്താണ്. ഇതുവരെ 53 മെഡലുകൾ കേരളം നേടി.

42 മെഡലുമായി സർവ്വീസസാണ് മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് 27ഉം ഹരിയാനയ്ക്ക് 26ഉം സ്വർണ്ണമുണ്ട്. നാളെ മുതൽ ഗെയിംസ് രണ്ടാം ഘട്ടത്തിലേക്ക് കടക്കും. ആദ്യവാരം പിന്നിട്ടതോടെ ആവേശത്തിന് തീപ്പൊരി പകർന്ന് ട്രാക്കിലും ഫീൽഡിലും നാളെ മുതൽ സുവർണ പോരാട്ടങ്ങൾ തിരുവനന്തപുരത്ത് തുടങ്ങു. നീന്തൽകുളത്തിലെയും ഷൂട്ടിങ് റേഞ്ചിലെയും മെഡൽവിളവെടുപ്പ് കഴിഞ്ഞതോടെ ആദ്യപാദ പോരാട്ടങ്ങൾക്ക് സമാപനമായി. ഗ്‌ളാമർ ഇനമായ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും.
അത്‌ലറ്റിക്‌സിൽ റാഞ്ചിയിൽ ഒമ്പത് സ്വർണവും 10 വെള്ളിയും എട്ടു വെങ്കലവുമായി ഒന്നാമതത്തെിയ കേരളം ഇക്കുറി സ്വന്തം മണ്ണിൽ സർവിസസിന്റെ വെല്ലുവിളികളെ ബഹുദൂരം പിന്നിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. അത്‌ലറ്റിക്‌സിൽ മാറ്റുരക്കുന്ന താരങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ഗെയിംസ് വില്ലേജിലത്തെി.
90 അത്‌ലറ്റുകളും 12 പരിശീലകരും അടങ്ങിയ ജംബോ സംഘവുമായാണ് മാസങ്ങൾ നീണ്ട തയ്യാറെടുപ്പിൽ കേരളത്തിന്റെ വരവ്. രഞ്ജിത് മഹേശ്വരി, പ്രീജ ശ്രീധരൻ, എം.എ. പ്രജുഷ, ഷമീർ മോൻ, കെ.പി. ബിമിൻ, ഒ.പി. ജെയ്ഷ തുടങ്ങിയ മെഡൽ പ്രതീക്ഷയേന്തുന്ന താരങ്ങൾ ശനിയാഴ്ച എൽ.എൻ.സി.പി.ഇ ഗ്രൗണ്ടിലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലുമായി പരിശീലനത്തിന്റെ തിരക്കിലായിരുന്നു.